updated on:2017-08-12 11:45 AM
കാറ്റില്‍ വീട് തകര്‍ന്നു; ഭയന്നോടുന്നതിനിടെ വീണ് യുവതിയുടെ കാലൊടിഞ്ഞു

www.utharadesam.com 2017-08-12 11:45 AM,
കാഞ്ഞങ്ങാട്: ചാറ്റല്‍ മഴയിലും കാറ്റിലും വീട് തകര്‍ന്നു. ശബ്ദം കേട്ട് പാറപ്പുറത്തേക്ക് ഓടിയ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. കോടോം-ബേളൂര്‍ പനയാര്‍ കുന്നില്‍ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. കുഞ്ഞിരാമന്റെ വീടാണ് തകര്‍ന്നത്. മകള്‍ ശാമിലി(21)യാണ് ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഓട് മേഞ്ഞ വീടാണ് പൂര്‍ണ്ണമായും തകര്‍ന്നത്. ശാമിലി വീടിനകത്താണുണ്ടായിരുന്നത്. ചാറ്റല്‍ മഴ വന്നപ്പോള്‍ വീടിന്റെ മുകള്‍ ഭാഗത്തു നിന്നും ശബ്ദത്തോടെ മേല്‍ക്കൂര തകരുന്നത് പോലെ തോന്നിയ ശാമിലി പുറത്തേക്ക് ഓടുകയായിരുന്നു. ഈ സമയത്ത് വീടും നിലംപൊത്തിയിരുന്നു. ഓടുന്നതിനിടയില്‍ ഇടത് കാലെല്ല് പൊട്ടുകയും ചെയ്തു. പരിക്കേറ്റ ശാമിലി ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലാണ്. വീട്ടുകാര്‍ പുറത്ത് പോയ നേരത്താണ് അപകടം.



Recent News
  കുമ്പള പൊലീസ് പിടിച്ചെടുത്ത മണലും വാഹനങ്ങളും സ്‌കൂള്‍ റോഡില്‍; വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതം

  കാലിച്ചാനടുക്കം സ്വദേശി തൂങ്ങിമരിച്ച നിലയില്‍

  തോണി മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്

  വ്യാപാരി ഹൃദയാഘാതം മൂലം അന്തരിച്ചു

  പൊലീസ് പിന്തുടരുന്നതിനിടെ മണല്‍ കടത്ത് ലോറി ചതുപ്പില്‍ കുടുങ്ങി

  ചാരായക്കേസില്‍ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

  കാല്‍നടയാത്രക്കാരിയെ ഇടിച്ച് ബൈക്ക് മറിഞ്ഞു; മൂന്നുപേര്‍ക്ക് പരിക്ക്

  എതിര്‍ത്തോട് ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ വീട്ടമ്മ മരിച്ചു

  മടിക്കേരിയിലെ വാഹന മോഷണം: ചെര്‍ക്കള സ്വദേശികളെ തിരയുന്നു

  കാല്‍വഴുതി വീണ് ചികിത്സയിലായിരുന്ന മഞ്ചേശ്വരം സ്വദേശി മരിച്ചു

  അക്രമക്കേസില്‍ ആറ് പേര്‍ അറസ്റ്റില്‍

  വൈദ്യന്‍ തൂങ്ങിമരിച്ച നിലയില്‍

  ഒമ്പത് ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി കാനത്തൂര്‍ സ്വദേശി അറസ്റ്റില്‍

  വ്യാപാരിയെ അക്രമിച്ച കേസില്‍ ഒരാള്‍ പൊലീസ് വലയില്‍; ഇതര സംസ്ഥാന തൊഴിലാളികളേയും കൊള്ളയടിച്ചതായി വിവരം




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News