updated on:2017-08-12 11:45 AM
കൊലക്കേസ് പ്രതിയെ കൊലപ്പെടുത്താന്‍ ശ്രമം; കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി,ഒരാളെ തിരിച്ചറിഞ്ഞു

www.utharadesam.com 2017-08-12 11:45 AM,
കാസര്‍കോട്: കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ അണങ്കൂര്‍ ജെ.പി. കോളനിയിലെ ജ്യോതിഷിനെ(30) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കാറിടിച്ച് വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. അക്രമി സംഘം സഞ്ചരിച്ച കാര്‍ കണ്ടെത്തി. ഇന്നലെ രാത്രി കാസര്‍കോട് നഗരത്തിന് സമീപത്തെ ഒരു ഉള്‍പ്രദേശത്ത് നിന്നാണ് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് സി.ഐയുടെ ചുമതലയുള്ള കോസ്റ്റല്‍ സി.ഐ. സി.വി. രാജനാണ് കേസ് അന്വേഷിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് 6.25 ന് കോട്ടക്കണ്ണി പി.എം. റോഡ് ജംഗ്ഷനില്‍ വെച്ചാണ് ജ്യോതിഷിന് നേരെ വധശ്രമമുണ്ടായത്. പുതിയ ബസ്സ്റ്റാന്റില്‍ നിന്ന് അണങ്കൂര്‍ ജെ.പി. കോളനിയിലേക്ക് പോകുന്നതിനിടെ ജ്യോതിഷിന്റെ ബൈക്കില്‍ കാറിടിച്ച് വീഴ്ത്തുകയും രണ്ട് പേര്‍ കാറില്‍ നിന്നിറങ്ങി അക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ ആളുകള്‍ ഓടിക്കൂടിയതിനാല്‍ അക്രമിസംഘം കാറില്‍ കടന്നുകളയുകയുമായിരുന്നുവെന്നാണ് പരാതി. അക്രമി സംഘത്തെ കുറിച്ച് പൊലീസ് ഊര്‍ജ്ജിതമായി അന്വേഷിച്ചുവരുന്നു.



Recent News
  ടോറസ് ലോറിയില്‍ കടത്തിയ മണല്‍ പിടിച്ചു

  പൊതുസ്ഥലത്ത് മദ്യപിച്ചതിന് രണ്ട് പേര്‍ അറസ്റ്റില്‍

  കെട്ടിട നികുതി അടച്ചിട്ടും ഡിമാണ്ട് നോട്ടീസ് നല്‍കിയതായി പരാതി

  ബൈക്ക് മറിഞ്ഞ് പരിക്ക്

  നമ്പര്‍ പ്ലേറ്റ് വികൃതമാക്കി ടോറസ് ലോറിയില്‍ കടത്തുകയായിരുന്ന മണല്‍ പിടിച്ചു

  കാസര്‍കോടന്‍ മണ്ണിന് കുളിര്‍മ്മയായി കെ.പി.എ.സി എത്തുന്നു; ഈഡിപ്പസ് നാടകം 15ന് ടൗണ്‍ഹാളില്‍

  മടിക്കൈ കമ്മാരന് നാട് വിട നല്‍കി

  5000 ഡോളറുമായി ഗള്‍ഫിലേക്കെന്ന് പറഞ്ഞ് മുങ്ങിയ 'പൊതുപ്രവര്‍ത്തകന്‍' ഗോവയില്‍ പൊങ്ങി; ആള്‍കൂട്ടം വളഞ്ഞപ്പോള്‍ ജനാലയിലൂടെ രക്ഷപ്പെട്ടു

  ക്വാര്‍ട്ടേഴ്‌സ് മുറി കുത്തിത്തുറന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളും പണവും മോഷ്ടിച്ചു

  പരിശോധിച്ച 50 ബസുകളില്‍ 40നും ബ്രേക്ക്‌ലൈറ്റ് ഇല്ല; നടപടിയുമായി ട്രാഫിക് പൊലീസ്

  യുവതിക്ക് ഓട്ടോയില്‍ സുഖപ്രസവം

  ഹോംനേഴ്‌സായ ആദിവാസി യുവതിയെ പീഡിപ്പിച്ചതിന് ഡോക്ടര്‍ക്കെതിരെ കേസ്

  റിട്ട. മെഡിക്കല്‍ ഓഫീസര്‍ രോഗിയെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

  അടച്ചിട്ട വീട് കുത്തിത്തുറന്ന് 2.62 ലക്ഷം രൂപയുടെ ചെമ്പുപാത്രങ്ങളും സ്വര്‍ണാഭരണവും കവര്‍ന്നു

  മഡ്ക്ക: രണ്ടുപേര്‍ അറസ്റ്റില്‍