updated on:2017-08-12 11:51 AM
മന്ത്രി ഉറപ്പ് പാലിച്ചില്ല; സ്വകാര്യ ബസ് ഉടമകള്‍ 14ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തും, 18 മുതല്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കും

www.utharadesam.com 2017-08-12 11:51 AM,
കാസര്‍കോട്: സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് പല തവണ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുകയും വിഷയം പഠിച്ച് ചര്‍ച്ചക്ക് വിളിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തുവെങ്കിലും അതിന് പരിഹാരമാവാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരത്തിനിറങ്ങുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഉള്‍പ്പെടെയുള്ള ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, 140 കി.മി കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദ് ചെയ്ത നടപടികള്‍ പിന്‍വലിക്കുക, സ്റ്റേജ് കാരേജുകള്‍ക്ക് വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ചരക്ക് സേവന നികുതിയിലെ പരിധിയില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 14ന് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തും. കാസര്‍കോട് കലക്ടറേറ്റ് പരിസരത്ത് നടക്കുന്ന ധര്‍ണ്ണ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. 18മുതല്‍ സൂചനാ സമരം നടക്കും. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ്, സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, ട്രഷറര്‍ പി.എ മുഹമ്മദ് കുഞ്ഞി, ശങ്കരനായക്, എന്‍.എം ഹസൈനാര്‍, സി.എ മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.Recent News
  കാഞ്ഞങ്ങാട് സ്വദേശിയെ കാണാതായി

  20 കലാകാരന്മാരുമായി കെ.പി.എ.സി. എത്തി; ഈഡിപ്പസ് സമകാലീന സംഭവങ്ങളുടെ അടിയൊഴുക്കുകളെന്ന് കലേഷ്

  ജില്ലാ ആസ്പത്രിയില്‍ രണ്ട് സ്ത്രീകളുടെ ബാഗുകള്‍ മോഷണം പോയി

  ചെറുഗോളിയില്‍ പേപ്പട്ടിയുടെ പരാക്രമം; കുട്ടികളടക്കം പത്തുപേര്‍ക്ക് കടിയേറ്റു

  പൊലീസ് പിന്തുടരുന്നതിനിടെ മണല്‍ പറമ്പിലിറക്കി; തിരികെ എടുപ്പിച്ച് കസ്റ്റഡിയിലെടുത്തു

  മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  കെ.എം. അഹ്മദ് അനുസ്മരണം; പുസ്തകോത്സവം തുടങ്ങി

  ചീമേനിയിലെ കൊള്ളയും കൊലയും; അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ്

  കുഴഞ്ഞ് വീണു മരിച്ചു

  എസ്.ഐ.യെ കാറില്‍ പിന്തുടര്‍ന്ന രണ്ട് പേര്‍ അറസ്റ്റില്‍

  ധന്യയുടെ മൃതദേഹം സംസ്‌കരിച്ചു

  കുടിവെള്ള മീറ്ററില്‍ കൃത്രിമം: സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 1.15 ലക്ഷം രൂപ പിഴ

  മുള്ളേരിയയില്‍ 19കാരി കിണര്‍ കമ്പിയില്‍ തൂങ്ങിമരിച്ചു

  മരുന്ന് കഴിച്ച് മടുത്തെന്ന് കുറിപ്പെഴുതി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആത്മഹത്യ ചെയ്തു

  ജ്വല്ലറിയില്‍ ഇടപാടുകാരുടെ ബഹളം; പൊലീസ് ഇടപെട്ടു