updated on:2017-08-12 04:56 PM
കീഴൂര്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞു; 9 പേര്‍ക്ക് പരിക്ക്

തോണി അപകടത്തില്‍ പരിക്കേറ്റ് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ കഴിയുന്നവര്‍
www.utharadesam.com 2017-08-12 04:56 PM,
കാസര്‍കോട്: കീഴൂര്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ തിരമാലയില്‍പെട്ട് തോണി മറിഞ്ഞു. 9 മത്സ്യത്തൊഴിലാളികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. നെല്ലിക്കുന്ന് കസബ കടപ്പുറത്തെ രൂപേഷ് (30), സതീശന്‍ (38), വിപിനേഷ് (24), കൃഷ്ണ (39), സുകേഷ് (29), ഷണ്‍മുഖാ (38), രതീശന്‍(39), ശ്രീനി (38), ബാബു (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടി.
ഇന്ന് രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. കൂഴികമ്പനിയുടെ ഫൈബര്‍ തോണിയില്‍ മീന്‍ പിടിക്കാനായി ഇറങ്ങിയതായിരുന്നു ഇവര്‍.
ശക്തമായ തിരമാലയില്‍ തോണി മറിയുകയായിരുന്നു. തോണിയുടെ എഞ്ചിന്‍ തകരാറിലായി. വി വരമറിഞ്ഞ് എസ്.ഐ.മാ രായ പ്രമോദ്, ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.Recent News
  ക്ഷേത്ര ദര്‍ശനത്തിന് പോകുന്നതിനിടെ വീട്ടമ്മ തീവണ്ടി തട്ടിമരിച്ചു

  കാസര്‍കോട്ട് വീണ്ടും ഒപ്പുമരം തളിര്‍ക്കുന്നു; എന്‍.എസ് മാധവനും സി.വിയും അലയന്‍സിയറും എത്തും

  ചെര്‍ക്കള-കല്ലടുക്ക റോഡ് പുനര്‍നിര്‍മ്മാണത്തിന് ടെണ്ടര്‍ വിളിച്ചു

  'സംസ്ഥാന നേതാക്കളുടെ അറസ്റ്റ് സി.പി.എമ്മിന്റെ തീക്കളി'

  അഡൂരില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് കോണ്‍ക്രീറ്റ് തൊഴിലാളി മരിച്ചു

  ബായാറില്‍ പശുക്കടത്ത് വാഹനം തടയുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിന് ദമ്പതികളെ വീട്ടില്‍ കയറി അക്രമിച്ചു

  നന്മയെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നത് മഹത്തായ ദൗത്യം-ജില്ലാ പൊലീസ് മേധാവി

  പ്രസ്‌ക്ലബ്ബ് ഫുട്‌ബോള്‍ ഷൂട്ടൗട്ട്: ഷൈജു ജേതാവായി

  നഗരത്തിലെ റോഡുകള്‍ തകര്‍ന്ന് കുഴികള്‍; ദുരിതത്തിലായി യാത്രക്കാര്‍

  അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

  ചൂരിപ്പള്ളത്തെ കവര്‍ച്ച: 50 പേര്‍ നിരീക്ഷണത്തില്‍; നാടുവിട്ട മൂന്നുപേരെ തിരയുന്നു

  തിയേറ്റര്‍ കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് അടര്‍ന്നുവീണ് ഏഴ് തൊഴിലാളികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

  കൂറ്റന്‍ മരം കടപുഴകിവീണു; ചെര്‍ക്കള-പെര്‍ള റൂട്ടില്‍ ഗതാഗതം മുടങ്ങി

  പിലാങ്കട്ടയില്‍ വീട് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്

  ക്ലാസ്‌മേറ്റ്‌സ് സിനിമാനിര്‍മ്മാതാവിനോട് പൊലീസുദ്യോഗസ്ഥര്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി ആരോപണം