updated on:2017-08-12 05:44 PM
വിദ്യാര്‍ത്ഥികളെ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ നാല് കേസുകള്‍

www.utharadesam.com 2017-08-12 05:44 PM,
കാസര്‍കോട്: വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മദ്രസ അധ്യാപകനെതിരെ ബേക്കല്‍ പൊലീസ് നാല് കേസെടുത്തു. സുള്ള്യ സ്വദേശിയായ മദ്രസ അധ്യാപകനെതിരെയാണ് കേസ്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
നാല് വര്‍ഷം മുമ്പാണ് മദ്രസ അധ്യാപകനായി ചെമ്പിരിക്കയിലെത്തിയത്. പീഡനത്തിനിരയായ ഒരു കുട്ടിയാണ് വിവരം ബന്ധുക്കളോട് പറഞ്ഞത്. ഇക്കാര്യം ചില കമ്മിറ്റി അംഗങ്ങള്‍ അറിഞ്ഞതോടെ മദ്രസ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടു. പിന്നീട് നാട്ടില്‍ സംഭവം പ്രചരിച്ചെങ്കിലും പരാതി നല്‍കാന്‍ ആരും തയ്യാറല്ലായിരുന്നു. ഒടുവില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് കുട്ടികള്‍ പരാതിപ്പെട്ടത്.
പഠിക്കാനെത്തിയ കുട്ടികളാണ് പീഡനത്തിനിരയായത്. നാല് കുട്ടികളില്‍ നിന്നും പൊലീസ് മൊഴി എടുത്തിട്ടുണ്ട്. മറ്റുചില കുട്ടികളെ കൂടി പീഡിപ്പിച്ചതായി വിവരം ലഭിച്ചതിനാല്‍ അവരെ കൂടി കൗണ്‍സിലിങ്ങിന് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.
മദ്രസാധ്യാപകന്‍ മറ്റെവിടെയെങ്കിലും ജോലി ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
അവിടേയും സമാന രീതിയിലുള്ള പീഡനത്തിനുള്ള സാധ്യത കണക്കിലെടുത്താണ് അന്വേഷണം മുന്നോട്ട് പോകുന്നത്. കുട്ടികളെ പീഡിപ്പിച്ച വിവരം നാട്ടുകാര്‍ അറിഞ്ഞാല്‍ മദ്രസ അധ്യാപകന്റെ ജീവന് തന്നെ ഭീഷണിയാകുമെന്ന് കരുതിയാണത്രെ ജോലിയില്‍ നിന്നും ഉടന്‍ പറഞ്ഞുവിട്ടത്. സുള്ള്യയിലെ വീട്ടിലെ കഴിയുന്നതിനിടെ പൊലീസ് രഹസ്യമായെത്തിയാണ് കസ്റ്റഡിയിലെടുത്തത്.Recent News
  ആരോഗ്യത്തോടെ ജീവിക്കുകയെന്നത് പൗരന്റെ മൗലികാവകാശം-എന്‍.എസ്.മാധവന്‍

  പെര്‍മുദെയില്‍ രണ്ട് പേരെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

  ഒന്നര വയസുള്ള കുട്ടി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു

  വഖഫ് ശാക്തീകരണത്തിന് മഹല്ലുകള്‍ സജീവമാകണം-റഷീദലി തങ്ങള്‍

  കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍; ജില്ലയില്‍ ഒരുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് നൂറ് കേസുകള്‍

  ചില്ലറ തര്‍ക്കം; കണ്ടക്ടറെ മര്‍ദ്ദിച്ചു

  പി.എം അബ്ദുല്‍ ഹമീദ് അന്തരിച്ചു

  18 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി ബേക്കല്‍-പള്ളിക്കര സ്വദേശികള്‍ പിടിയില്‍

  രണ്ട് ദിവസം വൈദ്യുതി മുടങ്ങി; നാട്ടുകാര്‍ കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു

  ക്ഷേത്ര ദര്‍ശനത്തിന് പോകുന്നതിനിടെ വീട്ടമ്മ തീവണ്ടി തട്ടിമരിച്ചു

  കാസര്‍കോട്ട് വീണ്ടും ഒപ്പുമരം തളിര്‍ക്കുന്നു; എന്‍.എസ് മാധവനും സി.വിയും അലയന്‍സിയറും എത്തും

  ചെര്‍ക്കള-കല്ലടുക്ക റോഡ് പുനര്‍നിര്‍മ്മാണത്തിന് ടെണ്ടര്‍ വിളിച്ചു

  'സംസ്ഥാന നേതാക്കളുടെ അറസ്റ്റ് സി.പി.എമ്മിന്റെ തീക്കളി'

  അഡൂരില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് കോണ്‍ക്രീറ്റ് തൊഴിലാളി മരിച്ചു

  ബായാറില്‍ പശുക്കടത്ത് വാഹനം തടയുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിന് ദമ്പതികളെ വീട്ടില്‍ കയറി അക്രമിച്ചു