updated on:2017-08-12 05:51 PM
വ്യാപാരിയുടെ മൊബൈല്‍ ഫോണുകളും പണവും അടങ്ങിയ ബാഗ് തട്ടിപ്പറിച്ച കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു

www.utharadesam.com 2017-08-12 05:51 PM,
കാസര്‍കോട്: ചെമ്മനാട് സ്വദേശിയായ വ്യാപാരിയുടെ മൊബൈല്‍ ഫോണുകളും പണവും അടങ്ങിയ ബാഗ് തട്ടിപ്പറിച്ച കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു. വാഹന കവര്‍ച്ച കേസില്‍ ഹൊസ്ദുര്‍ഗ് പൊലീസ് ഏതാനും ദിവസം മുമ്പ് അറസ്റ്റ് ചെയ്ത വടകര മുക്കിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷംസീറാ(21)ണ് ബാഗ് തട്ടിപ്പറിച്ചതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കാഞ്ഞങ്ങാട്ടെ മൊബൈല്‍ കടയുടമ ചെമ്മനാട് പാലോത്തെ മുഹമ്മദ് കുഞ്ഞിയുടെ ഏഴ് മൊബൈല്‍ ഫോണുകളും 5000 രൂപയും അടങ്ങിയ ബാഗാണ് തട്ടിപ്പറിച്ചത്. ജുലായ് 7ന് രാത്രി ചെമ്മനാട്ട് ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് മുഹമ്മദ് കുഞ്ഞിയുടെ ബാഗ് തട്ടിപ്പറിച്ചത്. ജുലായ് 27നാണ് ഷംസീര്‍ അറസ്റ്റിലാവുന്നത്. മാണിക്കോത്ത് ദീപം മോട്ടേഴ്‌സില്‍ നിന്നും വാഗണറും മഡിയനില്‍ നിന്ന് സ്‌കോര്‍പിയോയും കവര്‍ന്ന കേസിലാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് വ്യാപാരിയുടെ ബാഗ് തട്ടിപ്പറിച്ച കേസ് തെളിഞ്ഞത്.



Recent News
  അഡൂരില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് കോണ്‍ക്രീറ്റ് തൊഴിലാളി മരിച്ചു

  ബായാറില്‍ പശുക്കടത്ത് വാഹനം തടയുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിന് ദമ്പതികളെ വീട്ടില്‍ കയറി അക്രമിച്ചു

  നന്മയെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നത് മഹത്തായ ദൗത്യം-ജില്ലാ പൊലീസ് മേധാവി

  പ്രസ്‌ക്ലബ്ബ് ഫുട്‌ബോള്‍ ഷൂട്ടൗട്ട്: ഷൈജു ജേതാവായി

  നഗരത്തിലെ റോഡുകള്‍ തകര്‍ന്ന് കുഴികള്‍; ദുരിതത്തിലായി യാത്രക്കാര്‍

  അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

  ചൂരിപ്പള്ളത്തെ കവര്‍ച്ച: 50 പേര്‍ നിരീക്ഷണത്തില്‍; നാടുവിട്ട മൂന്നുപേരെ തിരയുന്നു

  തിയേറ്റര്‍ കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് അടര്‍ന്നുവീണ് ഏഴ് തൊഴിലാളികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

  കൂറ്റന്‍ മരം കടപുഴകിവീണു; ചെര്‍ക്കള-പെര്‍ള റൂട്ടില്‍ ഗതാഗതം മുടങ്ങി

  പിലാങ്കട്ടയില്‍ വീട് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്

  ക്ലാസ്‌മേറ്റ്‌സ് സിനിമാനിര്‍മ്മാതാവിനോട് പൊലീസുദ്യോഗസ്ഥര്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി ആരോപണം

  നാല് വയസുകാരന്‍ തോട്ടില്‍ മുങ്ങിമരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി

  കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് 200 ഓളം വ്യാജ പാസ്‌പോര്‍ട്ടുകള്‍; ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതം

  കടല്‍ക്ഷോഭവും ട്രോളിങ്ങ് നിരോധനവും; മത്സ്യതൊഴിലാളികള്‍ ദുരിതത്തില്‍

  കാസര്‍കോട് സമ്മാനിച്ചത് നല്ല ഓര്‍മ്മകള്‍ -കലക്ടര്‍ കെ. ജീവന്‍ ബാബു