updated on:2017-08-12 12:57 PM
അഞ്ച് ദിവസമായി ഫോണ്‍ എടുത്തില്ല; അന്വേഷിച്ചെത്തിയ മദ്രസ വിദ്യാര്‍ത്ഥിയായ മകന്‍ കണ്ടത് ചോറ്റുപാത്രത്തിന് മുന്നില്‍ ചേതനയറ്റ് കിടക്കുന്ന ഉമ്മയെ

www.utharadesam.com 2017-08-12 12:57 PM,
കാസര്‍കോട്: അഞ്ച് ദിവസത്തിലേറെയായി ഫോണ്‍ എടുക്കാത്തതിനാല്‍ അന്വേഷിച്ചെത്തിയ മദ്രസ വിദ്യാര്‍ത്ഥിയായ മകന്‍ കണ്ടത് അടച്ചിട്ട വീടിനകത്ത് ചോറ്റുപാത്രത്തിന് മുന്നില്‍ ചേതനയറ്റ് കിടക്കുന്ന ഉമ്മയെ. കുമ്പള കട്ടത്തടുക്ക എ.കെ.ജി. നഗര്‍ പള്ളത്തിന് സമീപത്തെ ആയിഷ(53)യാണ് മരിച്ചത്.
മൃതദേഹത്തിന് അഞ്ച് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് അന്വേഷണത്തിനെത്തിയ കുമ്പള പൊലീസ് പറഞ്ഞത്. പെരിയടുക്കയിലെ ബോര്‍ഡിംഗ് മദ്രസയില്‍ പഠിക്കുകയാണ് മകന്‍ മുഹമ്മദ് ബാസിത്ത്. 11 വര്‍ഷം മുമ്പ് ഹുബ്ലി ബീരിക്കരയില്‍ നിന്നും മകനോടൊപ്പം കട്ടത്തടുക്കയിലേക്ക് കുടിയേറിയ ആയിഷ ഒരു വാടക വീട്ടിലായിരുന്നു ആദ്യം താമസം. കല്ല്യാണ വീടുകളില്‍ ജോലിചെയ്താണ് മകനെ വളര്‍ത്തിയത്. നാട്ടുകാരുടെ സഹായത്തോടെ പിന്നീട് ഒരു ചെറിയ വീട് പണിതു. മകനെ പെരിയടുക്കയിലെ ബോര്‍ഡിംഗ് മദ്രസയിലാക്കി. എല്ലാ ആഴ്ചയിലും അവധി ദിവസം മകന്‍ വീട്ടിലെത്തും. ചിലപ്പോള്‍ ഉമ്മ ജോലിക്ക് പോയിട്ടുണ്ടാവും. കഴിഞ്ഞ ഞായറാഴ്ച വീട്ടിലെത്തിയെങ്കിലും വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. ഉമ്മ ജോലിക്ക് പോയാല്‍ തിരിച്ചുവരുമ്പോള്‍ മൂന്നോ നാലോ ദിവസം കഴിഞ്ഞിരിക്കും. കല്ല്യാണ വീടുകളില്‍ തിരക്കുള്ള ജോലികള്‍ കാരണം ഫോണെടുക്കാനും കഴിയാറില്ല. ഏറെ നേരം കാത്തിരുന്ന മകന്‍ മദ്രസയിലേക്കും മടങ്ങി. പിന്നീടുള്ള ദിവസങ്ങളില്‍ ഫോണില്‍ വിളിച്ചെങ്കിലും ഉമ്മയെ കിട്ടിയില്ല. അതിനാലാണ് ഇന്നലെ വീണ്ടും വീട്ടിലെത്തിയത്. ഉമ്മയെ കാണാത്ത വിവരം അയല്‍ക്കാരെ അറിയിച്ചപ്പോള്‍ അവരും വീട്ടിലെത്തി. ഒടുവില്‍ ജനലിന്റെ ഗ്ലാസ് തകര്‍ത്ത് അകത്തുനോക്കിയപ്പോഴാണ് തറയില്‍ വീണുകിടക്കുന്ന ചോറ്റുപാത്രവും ചേതനയറ്റ് കിടക്കുന്ന ഉമ്മയേയും കണ്ടത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മരണം സംഭവിച്ചതാകാമെന്നാണ് സംശയം. ഹൃദയാഘാതമാകാം.Recent News
  കാഞ്ഞങ്ങാട് സ്വദേശിയെ കാണാതായി

  20 കലാകാരന്മാരുമായി കെ.പി.എ.സി. എത്തി; ഈഡിപ്പസ് സമകാലീന സംഭവങ്ങളുടെ അടിയൊഴുക്കുകളെന്ന് കലേഷ്

  ജില്ലാ ആസ്പത്രിയില്‍ രണ്ട് സ്ത്രീകളുടെ ബാഗുകള്‍ മോഷണം പോയി

  ചെറുഗോളിയില്‍ പേപ്പട്ടിയുടെ പരാക്രമം; കുട്ടികളടക്കം പത്തുപേര്‍ക്ക് കടിയേറ്റു

  പൊലീസ് പിന്തുടരുന്നതിനിടെ മണല്‍ പറമ്പിലിറക്കി; തിരികെ എടുപ്പിച്ച് കസ്റ്റഡിയിലെടുത്തു

  മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  കെ.എം. അഹ്മദ് അനുസ്മരണം; പുസ്തകോത്സവം തുടങ്ങി

  ചീമേനിയിലെ കൊള്ളയും കൊലയും; അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ്

  കുഴഞ്ഞ് വീണു മരിച്ചു

  എസ്.ഐ.യെ കാറില്‍ പിന്തുടര്‍ന്ന രണ്ട് പേര്‍ അറസ്റ്റില്‍

  ധന്യയുടെ മൃതദേഹം സംസ്‌കരിച്ചു

  കുടിവെള്ള മീറ്ററില്‍ കൃത്രിമം: സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 1.15 ലക്ഷം രൂപ പിഴ

  മുള്ളേരിയയില്‍ 19കാരി കിണര്‍ കമ്പിയില്‍ തൂങ്ങിമരിച്ചു

  മരുന്ന് കഴിച്ച് മടുത്തെന്ന് കുറിപ്പെഴുതി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആത്മഹത്യ ചെയ്തു

  ജ്വല്ലറിയില്‍ ഇടപാടുകാരുടെ ബഹളം; പൊലീസ് ഇടപെട്ടു