updated on:2017-08-13 11:50 AM
വ്യാപാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

www.utharadesam.com 2017-08-13 11:50 AM,
കാസര്‍കോട്: മൊഗ്രാല്‍പുത്തൂരിലെ ലൈറ്റ് ആന്റ് സൗണ്ട്‌സ് കടയുടമ പടിഞ്ഞാറിലെ ഇബ്രാഹിമിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാല്‍ പെര്‍വാഡ് താമസിക്കുന്ന മെഹ്ദി(24)യാണ് ഇന്നലെ വൈകിട്ട് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
ജുലായ് 2ന് ഉച്ചക്കാണ് ഒരു സംഘം ഇബ്രാഹിമിന്റെ കട അക്രമിക്കുകയും ഇബ്രാഹിമിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തത്. കേസില്‍ നേരത്തെ മൊഗ്രാല്‍പുത്തൂര്‍ പഞ്ചത്ത് കുന്നിലിലെ ഇംതിയാസ്(25), പേരാല്‍ മൈമൂന്‍ നഗറില്‍ താമസിക്കുന്ന ചെച്ചു എന്ന കെ.എ ഷംസുദ്ദീന്‍ (27) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ മെഹ്തിയെ റിമാണ്ട് ചെയ്തു. മറ്റു പ്രതികളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.



Recent News
  കാഞ്ഞങ്ങാട് സ്വദേശിയെ കാണാതായി

  20 കലാകാരന്മാരുമായി കെ.പി.എ.സി. എത്തി; ഈഡിപ്പസ് സമകാലീന സംഭവങ്ങളുടെ അടിയൊഴുക്കുകളെന്ന് കലേഷ്

  ജില്ലാ ആസ്പത്രിയില്‍ രണ്ട് സ്ത്രീകളുടെ ബാഗുകള്‍ മോഷണം പോയി

  ചെറുഗോളിയില്‍ പേപ്പട്ടിയുടെ പരാക്രമം; കുട്ടികളടക്കം പത്തുപേര്‍ക്ക് കടിയേറ്റു

  പൊലീസ് പിന്തുടരുന്നതിനിടെ മണല്‍ പറമ്പിലിറക്കി; തിരികെ എടുപ്പിച്ച് കസ്റ്റഡിയിലെടുത്തു

  മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  കെ.എം. അഹ്മദ് അനുസ്മരണം; പുസ്തകോത്സവം തുടങ്ങി

  ചീമേനിയിലെ കൊള്ളയും കൊലയും; അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ്

  കുഴഞ്ഞ് വീണു മരിച്ചു

  എസ്.ഐ.യെ കാറില്‍ പിന്തുടര്‍ന്ന രണ്ട് പേര്‍ അറസ്റ്റില്‍

  ധന്യയുടെ മൃതദേഹം സംസ്‌കരിച്ചു

  കുടിവെള്ള മീറ്ററില്‍ കൃത്രിമം: സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 1.15 ലക്ഷം രൂപ പിഴ

  മുള്ളേരിയയില്‍ 19കാരി കിണര്‍ കമ്പിയില്‍ തൂങ്ങിമരിച്ചു

  മരുന്ന് കഴിച്ച് മടുത്തെന്ന് കുറിപ്പെഴുതി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആത്മഹത്യ ചെയ്തു

  ജ്വല്ലറിയില്‍ ഇടപാടുകാരുടെ ബഹളം; പൊലീസ് ഇടപെട്ടു