updated on:2017-08-13 11:56 AM
കാസര്‍കോട്ട് വര്‍ഗീയ കലാപത്തിന് ലക്ഷ്യമിട്ട് അക്രമം; മുന്‍ കൊലക്കേസ് പ്രതികള്‍ക്ക് പുറമെ ജില്ലക്ക് പുറത്തുള്ള സംഘത്തെയും അന്വേഷിക്കുന്നു

www.utharadesam.com 2017-08-13 11:56 AM,
കാസര്‍കോട്: കാസര്‍കോട്ട് വര്‍ഗീയ കലാപം ലക്ഷ്യമിട്ട് അക്രമത്തിന് ഒരു സംഘം ശ്രമിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ആഗസ്റ്റ് 10ന് വൈകിട്ട് ആറരമണിക്ക് കോട്ടക്കണ്ണി പി.എം റോഡ് ജംഗ്ഷനില്‍ വെച്ചാണ് മുന്‍ കൊലക്കേസ് പ്രതി കൂടിയായ അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷി(30)നെ കൊല്ലാന്‍ ശ്രമം നടന്നത്. കാസര്‍കോട്ട് കലാപം ലക്ഷ്യമിട്ട് ജില്ലക്ക് പുറത്ത് നിന്നുള്ള സംഘമാണ് ഇതിന്റെ ചരട് വലിച്ചതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. ഒരു സംഘടനയെ ചുറ്റിപ്പറ്റിയും പൊലീസ് അന്വേഷണം നടന്നുവരുന്നു.
നേരത്തെ കൊലക്കേസില്‍ പ്രതിയായ കാസര്‍കോട്ടെ രണ്ട് പേരും ജില്ലക്ക് പുറത്ത് നിന്നുള്ള മൂന്ന് പേരും സംഭവത്തില്‍ പങ്കാളികളായതാണ് സംശയിക്കുന്നത്. വധശ്രമത്തിനാണ് കേസ് എടുത്തിട്ടുള്ളത്. ജ്യോതിഷും സുഹൃത്തും സഞ്ചരിച്ച ബൈക്കില്‍ വെള്ള ആള്‍ട്ടോ കാര്‍ ഇടിച്ച് വീഴ്ത്തി വാള്‍ വീശുകയായിരുന്നു. തലനാരിഴക്കാണ് ജ്യോതിഷും സുഹൃത്തും രക്ഷപ്പെട്ടത്. ആസൂത്രിതമായി നടന്ന വധശ്രമമാണിതെന്ന് പൊലീസ് സൂചിപ്പിച്ചു. അക്രമികളാരും മൊബൈല്‍ ഫോണ്‍ കയ്യില്‍ കരുതിയിരുന്നില്ല. സംഭവത്തില്‍ പങ്കാളികളായവരുടെ വീടുകളിലാണ് അന്ന് മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചു. മൊബൈല്‍ ഫോണ്‍ ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം നീങ്ങുന്നതെന്നാണ് മനസ്സിലാക്കിയായായിരുന്നു സംഘത്തിന്റെ നീക്കം. ഒരു സംഘടനയാണ് ഇതിന് വേണ്ട ചരട് വലികളെല്ലാം നടത്തിയതെന്നാണ് സൂചന. കൊലക്ക് ശേഷം രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളും സംഘം തയ്യാറാക്കി വെച്ചിരുന്നു. ഗൂഢാലോചനയില്‍ ഏതാനും പേര്‍ ഉള്ളതായാണ് വിവരം. പ്രതികളെ പിടിക്കാന്‍ കഴിഞ്ഞാല്‍ ഗൂഢാലോചന കൂടി പുറത്ത് കൊണ്ടുവരാനാകും. നേരത്തെ കാസര്‍കോട്ട് നടന്ന ഒരു കൊലക്കേസ് വിചാരണ നടന്നു വരികയാണ്. ഇതിന്റെ വിധി പറയും മുമ്പ് കൊല്ലാനാണ് പദ്ധതിയിട്ടിരുന്നതെന്നാണ് സംശയം.
മദ്രസാധ്യാപകനെ വെട്ടിക്കൊന്ന് നാട്ടില്‍ സംഘര്‍ഷത്തിന് വഴിയൊരുക്കിയിരുന്നെങ്കിലും ജനങ്ങളുടെ സംയമനം ഒന്നു കൊണ്ടു മാത്രമാണ് കലാപത്തിന് വഴിയൊരുങ്ങാതിരുന്നത്. അക്രമികളെ ഒറ്റപ്പെടുത്താനും നിയമത്തിന്റെ വഴിയിലൂടെ അവരെ തുറുങ്കിലടക്കാനും പൊലീസും സാമൂഹ്യ പ്രവര്‍ത്തകരും രാഷ്ട്രീയ നേതൃത്വവും ഒറ്റക്കെട്ടായി ശ്രമിച്ചു വരുന്നതിനിടയിലാണ് ചിലര്‍ വീണ്ടും കൊല നടത്തി കാസര്‍കോടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം നടത്തിയത്. ജില്ലക്ക് പുറത്ത് നിന്നുള്ള അക്രമികളുടെ വരവ് പൊലീസ് ജാഗ്രതയോടെയാണ് കാണുന്നത്.
ഏത് വിധേനയും കാസര്‍കോട്ട് കലാപം വിതക്കാനുള്ള ശ്രമം തടയാനായി പൊലീസ് ശ്രമിക്കുന്നുണ്ട്. ജനങ്ങളുടെ സഹകരണം കൂടി പൊലീസ് ആവശ്യപ്പെടുന്നു.



Recent News
  കാഞ്ഞങ്ങാട് സ്വദേശിയെ കാണാതായി

  20 കലാകാരന്മാരുമായി കെ.പി.എ.സി. എത്തി; ഈഡിപ്പസ് സമകാലീന സംഭവങ്ങളുടെ അടിയൊഴുക്കുകളെന്ന് കലേഷ്

  ജില്ലാ ആസ്പത്രിയില്‍ രണ്ട് സ്ത്രീകളുടെ ബാഗുകള്‍ മോഷണം പോയി

  ചെറുഗോളിയില്‍ പേപ്പട്ടിയുടെ പരാക്രമം; കുട്ടികളടക്കം പത്തുപേര്‍ക്ക് കടിയേറ്റു

  പൊലീസ് പിന്തുടരുന്നതിനിടെ മണല്‍ പറമ്പിലിറക്കി; തിരികെ എടുപ്പിച്ച് കസ്റ്റഡിയിലെടുത്തു

  മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  കെ.എം. അഹ്മദ് അനുസ്മരണം; പുസ്തകോത്സവം തുടങ്ങി

  ചീമേനിയിലെ കൊള്ളയും കൊലയും; അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ്

  കുഴഞ്ഞ് വീണു മരിച്ചു

  എസ്.ഐ.യെ കാറില്‍ പിന്തുടര്‍ന്ന രണ്ട് പേര്‍ അറസ്റ്റില്‍

  ധന്യയുടെ മൃതദേഹം സംസ്‌കരിച്ചു

  കുടിവെള്ള മീറ്ററില്‍ കൃത്രിമം: സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 1.15 ലക്ഷം രൂപ പിഴ

  മുള്ളേരിയയില്‍ 19കാരി കിണര്‍ കമ്പിയില്‍ തൂങ്ങിമരിച്ചു

  മരുന്ന് കഴിച്ച് മടുത്തെന്ന് കുറിപ്പെഴുതി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആത്മഹത്യ ചെയ്തു

  ജ്വല്ലറിയില്‍ ഇടപാടുകാരുടെ ബഹളം; പൊലീസ് ഇടപെട്ടു