updated on:2017-08-13 05:03 PM
കുട്ടികളുടെ വികൃതിയില്‍ കത്തിച്ചാമ്പലായത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം

കത്തിച്ചാമ്പലായ തോണിയും ഷെഡും
www.utharadesam.com 2017-08-13 05:03 PM,
മൊഗ്രാല്‍: രണ്ട് കുട്ടികളുടെ വികൃതിയില്‍ ഇന്നലെ വൈകിട്ട് മൊഗ്രാല്‍ കൊപ്പളത്ത് കത്തിച്ചാമ്പലായത് പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം.
കൊപ്പളം പുഴയോരത്തെ ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന രണ്ട് തോണികളും വലകളും എഞ്ചിനുകളുമാണ് കത്തി നശിച്ചത്. കുട്ടികള്‍ ഷെഡ്ഡിന് സമീപം കണ്ട തീപ്പെട്ടി ഉരച്ചതോടെയാണ് തീപിടുത്തമുണ്ടായത്. സിദ്ദീഖ് കൊപ്പളം, അഷ്‌റഫ് മൊഗ്രാല്‍, എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് തോണികളും, വലകളും. ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കഴിഞ്ഞ നാലു മാസമായി മൊഗ്രാലിലെ ചവിട്ടുവല മത്സ്യത്തൊഴിലാളികള്‍ കാലവര്‍ഷവും കടല്‍ക്ഷോഭവും മൂലം മീന്‍പിടിക്കാന്‍ പോകാനാകാതെ ദുരിതത്തിലായിരുന്നു. കടല്‍ ശാന്തമായി വരുന്നതിനാലും കാലവര്‍ഷത്തില്‍ അയവ് വന്നതിനാലും ചവിട്ടുവല പുനരാരംഭിക്കാനുള്ള തൊഴിലാളികളുടെ ഒരുക്കത്തിനിടയിലാണ് കുട്ടികളുടെ വികൃതിയില്‍ ഉപജീവന മാര്‍ഗം കത്തി നശിച്ചത്.
വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി. കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാമെന്ന ഉറപ്പിന്മേല്‍ സംഭവം ഒത്തു തീര്‍പ്പാക്കിയതായി അറിയുന്നു.



Recent News
  അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് കേസ്

  സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

  തീവണ്ടി യാത്രക്കിടെ ജര്‍മ്മന്‍ സ്വദേശിനിയായ ഡോക്ടറുടെ ബാഗ് മോഷണം പോയി

  ബി.എം.എസ് ജില്ലാ സമ്മേളനം തുടങ്ങി

  മാവുങ്കാലില്‍ പുലിയെ കണ്ടതായി സംശയം

  വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

  തീവണ്ടിയില്‍ നിന്ന് വീണ് അജ്ഞാതന്‍ മരിച്ചു

  മള്ളങ്കൈയില്‍ ഓട്ടോ കാബിലിടിച്ച ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ യുവാവ് ടോറസ് ലോറി കയറി മരിച്ചു

  യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍

  മുന്‍ പഞ്ചായത്തംഗം വാഹനാപകടത്തില്‍ മരിച്ചു

  വനിതാ ടെക്‌സ്റ്റൈല്‍സ് ഉടമ മഹ്മൂദ് അന്തരിച്ചു

  ബസ് കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതിയെ വിമാനത്താവളത്തില്‍ വെച്ച് പിടികൂടി

  വടികളുമായി എത്തിയ രണ്ടുപേര്‍ റബ്ബര്‍ കര്‍ഷകനെ ഭീഷണിപ്പെടുത്തി ഏഴരപവന്‍ സ്വര്‍ണാഭരണം കവര്‍ന്നു

  രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഉമ്മയുടെ നാലാം ഭര്‍ത്താവിനെതിരെ കേസ്

  ഹൊസങ്കടിയിലെ അക്രമം; മൂന്ന് പ്രതികള്‍ അറസ്റ്റില്‍