updated on:2017-08-13 01:04 PM
സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഡി.വൈ.എഫ്.ഐ നേതാവില്‍ നിന്ന് പണം തട്ടി; കൊല്ലം സ്വദേശിക്കെതിരെ കേസ്

www.utharadesam.com 2017-08-13 01:04 PM,
കാസര്‍കോട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഡി.വൈ.എഫ്.ഐ നേതാവില്‍ നിന്ന് പണം തട്ടിയതായി പരാതി.
സംഭവത്തില്‍ കൊല്ലം സ്വദേശിക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ കളനാട് വില്ലേജ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഇബ്രാഹിം ബാദുഷയുടെ പരാതിയില്‍ കൊല്ലം സ്വദേശി ഷാജിക്കെതിരെയാണ് കേസ്.
സിനിമാ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവാണെന്ന് പരിചയപ്പെടുത്തി സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഷാജി ഇബ്രാഹിം ബാദുഷയുമായി സൗഹൃദം നടിക്കുകയായിരുന്നു. മാര്‍ച്ച് മാസത്തില്‍ രണ്ട് തവണയായി 15,000 രൂപ ബാങ്കു വഴി അയച്ചു കൊടുക്കുകയായിരുന്നുവത്രെ. പിന്നീടാണ് തട്ടിപ്പ് മനസ്സിലായത്. ഈ രീതിയില്‍ മറ്റു ഭാഗങ്ങളിലും തട്ടിപ്പ് നടത്തിയതായി പൊലീസ് സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ്.



Recent News
  കാഞ്ഞങ്ങാട് സ്വദേശിയെ കാണാതായി

  20 കലാകാരന്മാരുമായി കെ.പി.എ.സി. എത്തി; ഈഡിപ്പസ് സമകാലീന സംഭവങ്ങളുടെ അടിയൊഴുക്കുകളെന്ന് കലേഷ്

  ജില്ലാ ആസ്പത്രിയില്‍ രണ്ട് സ്ത്രീകളുടെ ബാഗുകള്‍ മോഷണം പോയി

  ചെറുഗോളിയില്‍ പേപ്പട്ടിയുടെ പരാക്രമം; കുട്ടികളടക്കം പത്തുപേര്‍ക്ക് കടിയേറ്റു

  പൊലീസ് പിന്തുടരുന്നതിനിടെ മണല്‍ പറമ്പിലിറക്കി; തിരികെ എടുപ്പിച്ച് കസ്റ്റഡിയിലെടുത്തു

  മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  കെ.എം. അഹ്മദ് അനുസ്മരണം; പുസ്തകോത്സവം തുടങ്ങി

  ചീമേനിയിലെ കൊള്ളയും കൊലയും; അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ്

  കുഴഞ്ഞ് വീണു മരിച്ചു

  എസ്.ഐ.യെ കാറില്‍ പിന്തുടര്‍ന്ന രണ്ട് പേര്‍ അറസ്റ്റില്‍

  ധന്യയുടെ മൃതദേഹം സംസ്‌കരിച്ചു

  കുടിവെള്ള മീറ്ററില്‍ കൃത്രിമം: സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 1.15 ലക്ഷം രൂപ പിഴ

  മുള്ളേരിയയില്‍ 19കാരി കിണര്‍ കമ്പിയില്‍ തൂങ്ങിമരിച്ചു

  മരുന്ന് കഴിച്ച് മടുത്തെന്ന് കുറിപ്പെഴുതി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആത്മഹത്യ ചെയ്തു

  ജ്വല്ലറിയില്‍ ഇടപാടുകാരുടെ ബഹളം; പൊലീസ് ഇടപെട്ടു