updated on:2017-10-10 06:39 PM
അച്ചാറെന്ന് തെറ്റിദ്ധരിപ്പിച്ച് ഗള്‍ഫ് യാത്രക്കാരന്റെ കൈവശം കഞ്ചാവ് കൊടുത്തയച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍

www.utharadesam.com 2017-10-10 06:39 PM,
കുമ്പള: സൗദിയിലേക്കുള്ള യാത്രക്കാരന്റെ കയ്യില്‍ അച്ചാര്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് മൂന്ന് കിലോ കഞ്ചാവ് കൊടുത്തയച്ച സംഭവത്തില്‍ കൊടിയമ്മ സ്വദേശിയെ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടിയമ്മ ചത്രപ്പള്ളം സ്വദേശിയുടെ കയ്യിലാണ് ഒരു വര്‍ഷം മുമ്പ് കഞ്ചാവ് കൊടുത്തയച്ചത്. അച്ചാറാണെന്ന് വിശ്വസിച്ചാണ് ചത്രപ്പള്ളം സ്വദേശി പൊതി വാങ്ങി ബാഗില്‍ വെച്ചത്. എന്നാല്‍ സൗദി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി പരിശോധനക്കിടെയാണ് കഞ്ചാവാണെന്ന് കണ്ടെത്തിയത്. ചത്രപ്പള്ളം സ്വദേശി തന്റെ നിരപരാധിത്വം അറിയിച്ചെങ്കിലും ജയിലിലായി. ബന്ധുക്കള്‍ കുമ്പള പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കൊടിയമ്മ വലിയ പള്ളിക്കടുത്ത് താമസിക്കുന്ന ഒരാളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്.



Recent News
  ആരോഗ്യത്തോടെ ജീവിക്കുകയെന്നത് പൗരന്റെ മൗലികാവകാശം-എന്‍.എസ്.മാധവന്‍

  പെര്‍മുദെയില്‍ രണ്ട് പേരെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

  ഒന്നര വയസുള്ള കുട്ടി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു

  വഖഫ് ശാക്തീകരണത്തിന് മഹല്ലുകള്‍ സജീവമാകണം-റഷീദലി തങ്ങള്‍

  കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍; ജില്ലയില്‍ ഒരുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് നൂറ് കേസുകള്‍

  ചില്ലറ തര്‍ക്കം; കണ്ടക്ടറെ മര്‍ദ്ദിച്ചു

  പി.എം അബ്ദുല്‍ ഹമീദ് അന്തരിച്ചു

  18 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി ബേക്കല്‍-പള്ളിക്കര സ്വദേശികള്‍ പിടിയില്‍

  രണ്ട് ദിവസം വൈദ്യുതി മുടങ്ങി; നാട്ടുകാര്‍ കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു

  ക്ഷേത്ര ദര്‍ശനത്തിന് പോകുന്നതിനിടെ വീട്ടമ്മ തീവണ്ടി തട്ടിമരിച്ചു

  കാസര്‍കോട്ട് വീണ്ടും ഒപ്പുമരം തളിര്‍ക്കുന്നു; എന്‍.എസ് മാധവനും സി.വിയും അലയന്‍സിയറും എത്തും

  ചെര്‍ക്കള-കല്ലടുക്ക റോഡ് പുനര്‍നിര്‍മ്മാണത്തിന് ടെണ്ടര്‍ വിളിച്ചു

  'സംസ്ഥാന നേതാക്കളുടെ അറസ്റ്റ് സി.പി.എമ്മിന്റെ തീക്കളി'

  അഡൂരില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് കോണ്‍ക്രീറ്റ് തൊഴിലാളി മരിച്ചു

  ബായാറില്‍ പശുക്കടത്ത് വാഹനം തടയുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിന് ദമ്പതികളെ വീട്ടില്‍ കയറി അക്രമിച്ചു