updated on:2017-10-11 06:10 PM
ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ അംഗഡിമുഗര്‍ സ്വദേശി മരിച്ചു

www.utharadesam.com 2017-10-11 06:10 PM,
അംഡിമുഗര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന അംഗഡിമുഗര്‍ സ്വദേശി മരിച്ചു. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേര്‍ ചികിത്സയിലാണ്.
അംഗഡിമുഗര്‍ ചേവയിലെ സി.എച്ച്. അബ്ദുല്ല (68)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി അംഗഡിമുഗര്‍ മുഗര്‍ ദേലമ്പാടിയിലാണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചയോടെയാണ് അബ്ദുല്ല മരിച്ചത്. അബ്ദുല്ലയോടൊപ്പം ബൈക്കില്‍ ഭാര്യാ സഹോദരന്‍ മുഹമ്മദ് ഷരീഫും ഉണ്ടായിരുന്നു. ഷരീഫിന് നിസാര പരിക്കേറ്റു. കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരനായ മൊയ്തീന്‍ സഖാഫിക്കും പരിക്കേറ്റു. പരിക്ക് സാരമുള്ളതിനാല്‍ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ബീഫാത്തിമയാണ് മരിച്ച അബ്ദുല്ലയുടെ ഭാര്യ. മക്കള്‍: നാസര്‍, സമിറ. മരുമക്കള്‍: സഫിയ, മന്‍സൂര്‍. സഹോദരങ്ങള്‍ ആസ്യുമ്മ, മറിയുമ്മ, അബ്ദുല്‍ ഖാദര്‍, മൂസക്കുഞ്ഞി, പരേതനായ ഹമീദ്.



Recent News
  അഡൂരില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് കോണ്‍ക്രീറ്റ് തൊഴിലാളി മരിച്ചു

  ബായാറില്‍ പശുക്കടത്ത് വാഹനം തടയുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിന് ദമ്പതികളെ വീട്ടില്‍ കയറി അക്രമിച്ചു

  നന്മയെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നത് മഹത്തായ ദൗത്യം-ജില്ലാ പൊലീസ് മേധാവി

  പ്രസ്‌ക്ലബ്ബ് ഫുട്‌ബോള്‍ ഷൂട്ടൗട്ട്: ഷൈജു ജേതാവായി

  നഗരത്തിലെ റോഡുകള്‍ തകര്‍ന്ന് കുഴികള്‍; ദുരിതത്തിലായി യാത്രക്കാര്‍

  അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

  ചൂരിപ്പള്ളത്തെ കവര്‍ച്ച: 50 പേര്‍ നിരീക്ഷണത്തില്‍; നാടുവിട്ട മൂന്നുപേരെ തിരയുന്നു

  തിയേറ്റര്‍ കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് അടര്‍ന്നുവീണ് ഏഴ് തൊഴിലാളികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

  കൂറ്റന്‍ മരം കടപുഴകിവീണു; ചെര്‍ക്കള-പെര്‍ള റൂട്ടില്‍ ഗതാഗതം മുടങ്ങി

  പിലാങ്കട്ടയില്‍ വീട് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്

  ക്ലാസ്‌മേറ്റ്‌സ് സിനിമാനിര്‍മ്മാതാവിനോട് പൊലീസുദ്യോഗസ്ഥര്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി ആരോപണം

  നാല് വയസുകാരന്‍ തോട്ടില്‍ മുങ്ങിമരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി

  കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് 200 ഓളം വ്യാജ പാസ്‌പോര്‍ട്ടുകള്‍; ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതം

  കടല്‍ക്ഷോഭവും ട്രോളിങ്ങ് നിരോധനവും; മത്സ്യതൊഴിലാളികള്‍ ദുരിതത്തില്‍

  കാസര്‍കോട് സമ്മാനിച്ചത് നല്ല ഓര്‍മ്മകള്‍ -കലക്ടര്‍ കെ. ജീവന്‍ ബാബു