updated on:2017-10-11 06:22 PM
അച്ചാറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഗള്‍ഫ് യാത്രക്കാരന്റെ കൈവശം കഞ്ചാവ് കൊടുത്തയച്ച കേസില്‍ കൊടിയമ്മ സ്വദേശി അറസ്റ്റില്‍

www.utharadesam.com 2017-10-11 06:22 PM,
കുമ്പള: അച്ചാറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഗള്‍ഫ് യാത്രക്കാരന്റെ കയ്യില്‍ കഞ്ചാവ് കൊടുത്തയച്ച സംഭവത്തില്‍ കൊടിയമ്മ സ്വദേശിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കബളിപ്പിക്കപ്പെട്ട വിവരമറിയാതെ പൊതിയുമായി ഗള്‍ഫിലേക്ക് പോയ യുവാവ് ഒരു വര്‍ഷമായി ജയിലിലാണ്.
കൊടിയമ്മ ജമാഅത്ത് പള്ളിക്ക് സമീപത്തെ സൂപ്പി(37)യാണ് അറസ്റ്റിലായത്. കുമ്പള അഡീഷണല്‍ എസ്.ഐ. ബാബു തോമസും സംഘവുമാണ് അറസ്റ്റ് ചെയ്തത്. കൊടിയമ്മ ചത്രപ്പള്ളം സ്വദേശിയായ ബഷീറിന്റെ കൈവശമാണ് അച്ചാറെന്ന് തെറ്റിദ്ധരിപ്പിച്ച് നാല് കിലോ കഞ്ചാവടങ്ങിയ പൊതി കൊടുത്തയച്ചത്. ഒരു സുഹൃത്ത് വന്ന് വാങ്ങുമെന്ന് പറഞ്ഞാണ് ബഷീറിനെ പൊതി ഏല്‍പ്പിച്ചത്. കഞ്ചാവാണെന്ന് അറിയാതെ പൊതി ബഷീര്‍ തന്റെ ബാഗില്‍ വെക്കുകയും ചെയ്തു. ദോഹ വിമാനത്താവളത്തില്‍ പരിശോധനക്കിടെയാണ് കഞ്ചാവാണെന്ന് കണ്ടെത്തിയത്. ബഷീര്‍ തന്റെ നിരപരാധിത്വം അറിയിച്ചെങ്കിലും ജയിലിലായി.
തുടര്‍ന്ന് ബന്ധുക്കള്‍ കുമ്പള പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുമ്പള പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബഷീര്‍ കബളിപ്പിക്കപ്പെട്ടതാണെന്നും സൂപ്പി തെറ്റിദ്ധരിപ്പിച്ച് കുടുക്കിയതാണെന്നും വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.Recent News
  അഡൂരില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് കോണ്‍ക്രീറ്റ് തൊഴിലാളി മരിച്ചു

  ബായാറില്‍ പശുക്കടത്ത് വാഹനം തടയുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിന് ദമ്പതികളെ വീട്ടില്‍ കയറി അക്രമിച്ചു

  നന്മയെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നത് മഹത്തായ ദൗത്യം-ജില്ലാ പൊലീസ് മേധാവി

  പ്രസ്‌ക്ലബ്ബ് ഫുട്‌ബോള്‍ ഷൂട്ടൗട്ട്: ഷൈജു ജേതാവായി

  നഗരത്തിലെ റോഡുകള്‍ തകര്‍ന്ന് കുഴികള്‍; ദുരിതത്തിലായി യാത്രക്കാര്‍

  അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

  ചൂരിപ്പള്ളത്തെ കവര്‍ച്ച: 50 പേര്‍ നിരീക്ഷണത്തില്‍; നാടുവിട്ട മൂന്നുപേരെ തിരയുന്നു

  തിയേറ്റര്‍ കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് അടര്‍ന്നുവീണ് ഏഴ് തൊഴിലാളികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

  കൂറ്റന്‍ മരം കടപുഴകിവീണു; ചെര്‍ക്കള-പെര്‍ള റൂട്ടില്‍ ഗതാഗതം മുടങ്ങി

  പിലാങ്കട്ടയില്‍ വീട് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്

  ക്ലാസ്‌മേറ്റ്‌സ് സിനിമാനിര്‍മ്മാതാവിനോട് പൊലീസുദ്യോഗസ്ഥര്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി ആരോപണം

  നാല് വയസുകാരന്‍ തോട്ടില്‍ മുങ്ങിമരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി

  കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് 200 ഓളം വ്യാജ പാസ്‌പോര്‍ട്ടുകള്‍; ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതം

  കടല്‍ക്ഷോഭവും ട്രോളിങ്ങ് നിരോധനവും; മത്സ്യതൊഴിലാളികള്‍ ദുരിതത്തില്‍

  കാസര്‍കോട് സമ്മാനിച്ചത് നല്ല ഓര്‍മ്മകള്‍ -കലക്ടര്‍ കെ. ജീവന്‍ ബാബു