updated on:2017-10-11 01:24 PM
വീട് നിര്‍മ്മാണത്തിനുള്ള അനുമതിപത്രത്തിന് കൈക്കൂലി; പഞ്ചായത്ത് ഓവര്‍സീയറെ കയ്യോടെ പിടികൂടി

www.utharadesam.com 2017-10-11 01:24 PM,
ബദിയടുക്ക: വീട് നിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സിന്റെ പിടിയിലായി. ബദിയടുക്ക പഞ്ചായത്തിലെ എല്‍.എസ്.ജി.ഡി ഓവര്‍സിയര്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശി കെ.ബി പ്രശാന്തിനെ(36)യാണ് കൈക്കൂലി വാങ്ങുന്നതിനിടെ കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്.പി രഘുരാമന്റെ നേതൃത്വത്തിലുള്ള സംഘം കയ്യോടെ പിടികൂടിയത്.
കുംബഡാജെ ഏത്തടുക്ക സ്വദേശിയായ ഹരിപ്രസാദ് ബദിയടുക്ക ചെന്നാര്‍ക്കട്ടയില്‍ വീട് നിര്‍മ്മാണത്തിനായി ബാങ്കില്‍ നിന്ന് വായ്പ ലഭിക്കാനായി പഞ്ചായത്തിന്റെ അനുമതി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. അനുമതി സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ 10,000 രൂപ കൈക്കൂലി തരണമെന്ന് ഓവര്‍സിയര്‍ ആവശ്യപ്പെട്ടു. ഇതോടെ ഹരി പ്രസാദ് കാസര്‍കോട് വിജിലന്‍സില്‍ പരാതി നല്‍കി. ഫിനോഫ്തലില്‍ പുരട്ടിയ 10,000 രൂപ വിജിലന്‍സ് പരാതിക്കാരന് കൈമാറുകയും ഈ പണം ഓവര്‍സീയര്‍ക്ക് കൈക്കൂലിയായി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ പഞ്ചായത്ത് ഓഫീസില്‍ വെച്ച് ഓവര്‍സിയര്‍ പണം വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു.
ഡി.വൈ.എസ്.പി.ക്ക് പുറമെ സി.ഐ.മാരായ അനില്‍കുമാര്‍, എം.ടി ജേക്കബ്, തഹസില്‍ദാര്‍ അനില്‍ ഫിലിപ്പ്, കലക്ട്രേറ്റിലെ ഹുസൂര്‍ ശിരസ്തദാര്‍, കെ.എസ് ഫരീദ്, എ.എസ്.ഐ.മാരായ ശശിധരന്‍ പിള്ള, എ.എസ് മുരളി, വിജിലന്‍സ് ഉദ്യോഗസ്ഥരായ ടി.എ ജോസഫ്, പ്രമോദ്, മനോജ്, ജിതേഷ്, രമേശ്, ഡ്രൈവര്‍ ദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് നടപടികള്‍ രേഖപ്പെടുത്തിയ ശേഷം ഓവര്‍സിയറെ തലശ്ശേരി വിജിലന്‍സ് കോടതിയിലെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി.Recent News
  സ്‌കൂളിന് സമീപം പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന; യുവാവ് അറസ്റ്റില്‍

  മര്‍ദ്ദനം: അഞ്ചു പേര്‍ക്കെതിരെ കേസ്

  ടോറസ് ലോറിയില്‍ കടത്തിയ മണല്‍ പിടിച്ചു

  ബംബ്രാണ സംഘര്‍ഷം: ആറ് പേര്‍ക്കെതിരെ കേസ്

  സ്‌കൂട്ടര്‍ ഇടിച്ച് ബാറടുക്ക സ്വദേശിക്ക് പരിക്ക്

  കാഞ്ഞങ്ങാട് ഗവ.നഴ്‌സിംഗ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യ വിഷബാധ; പതിനൊന്ന് പേര്‍ ചികിത്സയില്‍

  മണല്‍ കടത്ത് ലോറിക്ക് തീപിടിച്ചു; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

  റിട്ട. നഴ്‌സിന്റെ കഴുത്ത് മുറുക്കി സ്വര്‍ണവും പണവും കവര്‍ന്ന കേസ്; അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഐ.ജി

  എയര്‍പോര്‍ട്ടിലെ എയര്‍കണ്ടീഷണര്‍ മെക്കാനിക്കായി ജീവിതം; കൊലയാളിയെന്ന് നാടറിഞ്ഞത് മുഖംമൂടിയിട്ട് കൊണ്ടുവന്നപ്പോള്‍

  ബംബ്രാണയില്‍ സി.പി.എം-ലീഗ് സംഘര്‍ഷം; 4പേര്‍ക്ക് പരിക്ക്, കാര്‍ തകര്‍ത്തു

  പൂവാല ശല്യം: മൂന്ന് പേര്‍ അറസ്റ്റില്‍

  സ്വര്‍ണക്കടത്ത്: കാസര്‍കോട് സ്വദേശി പിടിയില്‍

  യുവാവ് ഓടിച്ച ഓട്ടോ മറിഞ്ഞ് അച്ഛന് ഗുരുതരം; സഹോദരങ്ങള്‍ക്ക് പരിക്ക്

  ഖാസി കേസ്: പി.ഡി.പി നേതാവില്‍ നിന്ന് സി.ബി.ഐ മൊഴിയെടുക്കുന്നു

  കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡ് കുരുതിക്കളമാകുന്നു