updated on:2017-10-12 06:06 PM
എന്‍ഡോസള്‍ഫാന്‍ രോഗിയായ അമ്മ പിടയുന്നത് കണ്ടുനില്‍ക്കാനാവാതെ 17 കാരനായ മകന്‍ മൊബൈല്‍ ടവറിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

www.utharadesam.com 2017-10-12 06:06 PM,
ബദിയടുക്ക: എന്‍ഡോസള്‍ഫാന്‍ രോഗിയായ അമ്മ കൈകാലിട്ടടിച്ച് പിടയുന്നത് കണ്ടുനില്‍ക്കാനാവാതെ 17കാരനായ മകന്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി താഴേക്ക് ചാടി ആത്മഹത്യ ചെയ്തു.
വിദ്യാഗിരി ബാപ്പുമല പട്ടികജാതി കോളനിയിലെ മനോജ്(17)ആണ് മരിച്ചത്. അമ്മ ലീല പത്ത് വര്‍ഷമായി കിടപ്പിലാണ്.
എന്‍ഡോസള്‍ഫാന്‍ പാര്‍ശ്വഫലമായി ശരീരം തളരുകയായിരുന്നു. ഇന്നലെ രാത്രി പത്ത് മണിക്ക് അമ്മ കൈകാലിട്ടടിച്ച് പിടയുന്നത് കണ്ടപ്പോള്‍ മനോജ് സഹോദരന്‍ മാധവയുടെ കയ്യില്‍ തന്റെ മൊബൈല്‍ ഫോണ്‍ നല്‍കി പുറത്തേക്ക് ഓടുകയായിരുന്നു.
150 മീറ്ററോളം അകലെയുള്ള മൊബൈല്‍ കമ്പനിയുടെ ടവറില്‍ കയറിയ മനോജ് അവിടെ നിന്നും താഴേക്ക് ചാടി.
വീഴ്ചയില്‍ തന്നെ തലതകര്‍ന്ന് മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി.
അമ്മ മരണവെപ്രാളം കാട്ടുകയാണെന്ന് കരുതി ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കൂലിപ്പണിയെടുത്ത് കഴിയുകയായിരുന്നു മനോജ്. അച്ഛന്‍: സീതാരാമ. സഹോദരങ്ങള്‍: കസ്തൂരി, മമത, മാധവ, മധുസൂദന.
പഡ്രെയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ പെട്ട ഒരു കുടുംബമാണ് ലീലയുടേത്.Recent News
  ആരോഗ്യത്തോടെ ജീവിക്കുകയെന്നത് പൗരന്റെ മൗലികാവകാശം-എന്‍.എസ്.മാധവന്‍

  പെര്‍മുദെയില്‍ രണ്ട് പേരെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

  ഒന്നര വയസുള്ള കുട്ടി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു

  വഖഫ് ശാക്തീകരണത്തിന് മഹല്ലുകള്‍ സജീവമാകണം-റഷീദലി തങ്ങള്‍

  കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍; ജില്ലയില്‍ ഒരുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് നൂറ് കേസുകള്‍

  ചില്ലറ തര്‍ക്കം; കണ്ടക്ടറെ മര്‍ദ്ദിച്ചു

  പി.എം അബ്ദുല്‍ ഹമീദ് അന്തരിച്ചു

  18 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി ബേക്കല്‍-പള്ളിക്കര സ്വദേശികള്‍ പിടിയില്‍

  രണ്ട് ദിവസം വൈദ്യുതി മുടങ്ങി; നാട്ടുകാര്‍ കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു

  ക്ഷേത്ര ദര്‍ശനത്തിന് പോകുന്നതിനിടെ വീട്ടമ്മ തീവണ്ടി തട്ടിമരിച്ചു

  കാസര്‍കോട്ട് വീണ്ടും ഒപ്പുമരം തളിര്‍ക്കുന്നു; എന്‍.എസ് മാധവനും സി.വിയും അലയന്‍സിയറും എത്തും

  ചെര്‍ക്കള-കല്ലടുക്ക റോഡ് പുനര്‍നിര്‍മ്മാണത്തിന് ടെണ്ടര്‍ വിളിച്ചു

  'സംസ്ഥാന നേതാക്കളുടെ അറസ്റ്റ് സി.പി.എമ്മിന്റെ തീക്കളി'

  അഡൂരില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് കോണ്‍ക്രീറ്റ് തൊഴിലാളി മരിച്ചു

  ബായാറില്‍ പശുക്കടത്ത് വാഹനം തടയുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിന് ദമ്പതികളെ വീട്ടില്‍ കയറി അക്രമിച്ചു