updated on:2017-10-12 01:12 PM
772 കുപ്പി കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി ബദ്രടുക്ക സ്വദേശി അറസ്റ്റില്‍

www.utharadesam.com 2017-10-12 01:12 PM,
കാസര്‍കോട്: 772 കുപ്പി കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി ചൗക്കി ബദ്രടുക്ക സ്വദേശിയെ കാസര്‍കോട് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ബെദ്രടുക്കയിലെ ഉദയനാ(38)ണ് അറസ്റ്റിലായത്. ചൗക്കി-കമ്പാര്‍ റോഡിന് സമീപം ഒരു കലുങ്കിനടിയില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു മദ്യം. ഉദയന്‍ മദ്യവില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. ഇന്‍സ്‌പെക്ടര്‍ പി.ആര്‍ ജോസഫ്, അസി. ഇന്‍സ്‌പെക്ടര്‍ എം.വി ബാബുരാജ്, പ്രിവന്റീവ് ഇന്‍സ്‌പെക്ടര്‍ ബാബു, സിവില്‍ ഓഫീസര്‍മാരായ മനോജ്, ഷരീഫ്, ഡ്രൈവര്‍ സത്യന്‍ എന്നിവര്‍ ചേര്‍ന്നാണ് മദ്യം പിടികൂടിയത്.



Recent News
  സ്‌കൂളിന് സമീപം പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന; യുവാവ് അറസ്റ്റില്‍

  മര്‍ദ്ദനം: അഞ്ചു പേര്‍ക്കെതിരെ കേസ്

  ടോറസ് ലോറിയില്‍ കടത്തിയ മണല്‍ പിടിച്ചു

  ബംബ്രാണ സംഘര്‍ഷം: ആറ് പേര്‍ക്കെതിരെ കേസ്

  സ്‌കൂട്ടര്‍ ഇടിച്ച് ബാറടുക്ക സ്വദേശിക്ക് പരിക്ക്

  കാഞ്ഞങ്ങാട് ഗവ.നഴ്‌സിംഗ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യ വിഷബാധ; പതിനൊന്ന് പേര്‍ ചികിത്സയില്‍

  മണല്‍ കടത്ത് ലോറിക്ക് തീപിടിച്ചു; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

  റിട്ട. നഴ്‌സിന്റെ കഴുത്ത് മുറുക്കി സ്വര്‍ണവും പണവും കവര്‍ന്ന കേസ്; അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഐ.ജി

  എയര്‍പോര്‍ട്ടിലെ എയര്‍കണ്ടീഷണര്‍ മെക്കാനിക്കായി ജീവിതം; കൊലയാളിയെന്ന് നാടറിഞ്ഞത് മുഖംമൂടിയിട്ട് കൊണ്ടുവന്നപ്പോള്‍

  ബംബ്രാണയില്‍ സി.പി.എം-ലീഗ് സംഘര്‍ഷം; 4പേര്‍ക്ക് പരിക്ക്, കാര്‍ തകര്‍ത്തു

  പൂവാല ശല്യം: മൂന്ന് പേര്‍ അറസ്റ്റില്‍

  സ്വര്‍ണക്കടത്ത്: കാസര്‍കോട് സ്വദേശി പിടിയില്‍

  യുവാവ് ഓടിച്ച ഓട്ടോ മറിഞ്ഞ് അച്ഛന് ഗുരുതരം; സഹോദരങ്ങള്‍ക്ക് പരിക്ക്

  ഖാസി കേസ്: പി.ഡി.പി നേതാവില്‍ നിന്ന് സി.ബി.ഐ മൊഴിയെടുക്കുന്നു

  കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡ് കുരുതിക്കളമാകുന്നു