updated on:2017-10-12 06:49 PM
മോട്ടോര്‍ നന്നാക്കുന്നതിനിടെ പ്ലംബര്‍ കുഴഞ്ഞുവീണുമരിച്ചു

www.utharadesam.com 2017-10-12 06:49 PM,
കാഞ്ഞങ്ങാട്: മത്സ്യ മാര്‍ക്കറ്റിലെ മോട്ടോര്‍ നന്നാക്കുന്നതിനിടയില്‍ പ്ലംബര്‍ കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പ്രഭാകരന്‍ (45) ആണ് മരിച്ചത്. മാര്‍ക്കറ്റിലെ കേടായ മോട്ടോര്‍ നന്നാക്കുന്നതിന് വേണ്ടി ചെയര്‍മാന്‍ വി.വി. രമേശനാണ് പ്രഭാകരനെ വിളിപ്പിച്ചത്. ജോലി തുടങ്ങിയിരുന്നു. മോട്ടോറിന്റെ അനുബന്ധ സാമഗ്രികള്‍ വാങ്ങുവാനായി ചെയര്‍മാന്റെ വാഹനത്തില്‍ നഗരത്തിലെത്തിയപ്പോഴാണ് പ്രഭാകരന് അസ്വസ്ഥതയുണ്ടായത്. പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നു. ആസ്പത്രിയിലെത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. ഭാര്യ: നവ്യ. മക്കള്‍: സജ്‌ന, സാഗര്‍.



Recent News
  ആരോഗ്യത്തോടെ ജീവിക്കുകയെന്നത് പൗരന്റെ മൗലികാവകാശം-എന്‍.എസ്.മാധവന്‍

  പെര്‍മുദെയില്‍ രണ്ട് പേരെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

  ഒന്നര വയസുള്ള കുട്ടി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു

  വഖഫ് ശാക്തീകരണത്തിന് മഹല്ലുകള്‍ സജീവമാകണം-റഷീദലി തങ്ങള്‍

  കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍; ജില്ലയില്‍ ഒരുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് നൂറ് കേസുകള്‍

  ചില്ലറ തര്‍ക്കം; കണ്ടക്ടറെ മര്‍ദ്ദിച്ചു

  പി.എം അബ്ദുല്‍ ഹമീദ് അന്തരിച്ചു

  18 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി ബേക്കല്‍-പള്ളിക്കര സ്വദേശികള്‍ പിടിയില്‍

  രണ്ട് ദിവസം വൈദ്യുതി മുടങ്ങി; നാട്ടുകാര്‍ കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു

  ക്ഷേത്ര ദര്‍ശനത്തിന് പോകുന്നതിനിടെ വീട്ടമ്മ തീവണ്ടി തട്ടിമരിച്ചു

  കാസര്‍കോട്ട് വീണ്ടും ഒപ്പുമരം തളിര്‍ക്കുന്നു; എന്‍.എസ് മാധവനും സി.വിയും അലയന്‍സിയറും എത്തും

  ചെര്‍ക്കള-കല്ലടുക്ക റോഡ് പുനര്‍നിര്‍മ്മാണത്തിന് ടെണ്ടര്‍ വിളിച്ചു

  'സംസ്ഥാന നേതാക്കളുടെ അറസ്റ്റ് സി.പി.എമ്മിന്റെ തീക്കളി'

  അഡൂരില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് കോണ്‍ക്രീറ്റ് തൊഴിലാളി മരിച്ചു

  ബായാറില്‍ പശുക്കടത്ത് വാഹനം തടയുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിന് ദമ്പതികളെ വീട്ടില്‍ കയറി അക്രമിച്ചു