updated on:2017-11-13 06:35 PM
മലയോരം കാട്ടാനപ്പേടിയില്‍; കാടിറങ്ങി വന്നത് 11 ആനകള്‍

www.utharadesam.com 2017-11-13 06:35 PM,
പാണ്ടി: കാടുമായി ചേര്‍ന്ന് തൊട്ടുരുമ്മി നില്‍ക്കുന്ന മലയോര മേഖലകളിലെ ജനങ്ങള്‍ കാട്ടാനപ്പേടിയില്‍. കാനത്തൂര്‍ നെയ്യങ്കയത്ത് ഏഴ് ആനകളും പരപ്പയില്‍ അഞ്ച് ആനകളും നാട്ടിലിറങ്ങിയിട്ടുണ്ട്. നെയ്യങ്കയത്തെ ആനക്കൂട്ടത്തില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. പകല്‍ നേരങ്ങളില്‍ കാടിന്റെ അതിര്‍ത്തിയിലേക്ക് നീങ്ങുന്ന കാട്ടാനകള്‍ രാത്രിയിലാണ് നാട്ടിലിറങ്ങുന്നത്. വ്യാപകമായി കൃഷി നശിപ്പിക്കുന്നതിന് പുറമെ വീടുകള്‍ കൂടി അക്രമിക്കപ്പെട്ടേക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. നാട്ടുകാര്‍ രാത്രിയില്‍ പുറത്തിറങ്ങാന്‍ മടിക്കുന്നു.
വനം വകുപ്പ് കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ നടപടിയെടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഒന്നും നടപ്പിലാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പടക്കം പൊട്ടിച്ചും തീകൂട്ടിയും ആനയെ പേടിപ്പിച്ച് കാടു കയറ്റുകയെന്ന പഴയ തന്ത്രങ്ങള്‍ മാത്രമെ ഇപ്പോഴും നിലവിലുള്ളു. ഈ പേടിപ്പിക്കലൊക്കെ എത്ര കണ്ടിരിക്കുന്നുവെന്ന മട്ടിലാണ് ഇപ്പോള്‍ ആനക്കൂട്ടങ്ങളുടെ നില്‍പ്പ്. കിടങ്ങുകള്‍ പണിതും കമ്പി വേലികള്‍ കെട്ടിയും വൈദ്യുതി കമ്പികള്‍ വലിച്ചും കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ പറ്റുമോയെന്ന പഠനങ്ങള്‍ ഒരു ഭാഗത്ത് നടക്കുന്നുണ്ട്. എന്നാല്‍ കാടുമായി ചേര്‍ന്നുള്ള അതിരുകള്‍ ഏറെ നീണ്ടു നില്‍ക്കുന്നതിനാല്‍ ഏറെ പണച്ചെലവുണ്ടാകുന്ന വഴികളാണിതൊക്കെ. മരക്കമ്പു കൊണ്ട് വൈദ്യുതി വേലി തകര്‍ത്ത് മറി കടന്ന് വന്ന ഗജവീരന്മാരും ഉണ്ട്. അതിനാല്‍ കാട്ടാനക്കൂട്ടത്തെ തടയുക എന്നത് എളുപ്പമുള്ള കാര്യമല്ല. കാടിനകത്ത് ഇഷ്ടവിഭവങ്ങള്‍ കിട്ടാത്തതും വെള്ളത്തിനുള്ള ദൗര്‍ബല്യവുമാകാം ആനക്കൂട്ടം നാട്ടിലിറങ്ങാനെന്നാണ് സംശയിക്കുന്നത്. കാടിനോട് ചേര്‍ന്നുള്ള കവുങ്ങിന്‍ തോട്ടങ്ങളും റബ്ബര്‍ തോട്ടങ്ങളുമാണ് വ്യാപകമായി പലപ്പോഴും നശിപ്പിക്കപ്പെടുന്നത്. വാഴകളും വാഴക്കുലകളും ആനകളുടെ ഇഷ്ട വിഭവങ്ങളാണ്.
നെയ്യങ്കയം, കൊട്ടംകുഴി, ദേലംപാടി, കാറഡുക്ക, മുളിയാര്‍, ചാമക്കൊച്ചി, അര്‍ത്യ, കല്ലട, കടുമന, മണ്ണംകടവ് എന്നിവിടങ്ങളിലാണ് പലപ്പോഴും കാട്ടാനകള്‍ ഇറങ്ങാറുള്ളത്. കാടിനിടയിലൂടെയുള്ള വഴികളിലൂടെ പോകുന്നവര്‍ ഭീതിയോടെയാണ് നടന്ന് നീങ്ങുന്നത്.Recent News
  അധ്യാപിക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

  യുവതിയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയവരില്‍ വ്യാപാരികളും രാഷ്ട്രീയനേതാക്കളും

  തൊഴിലാളി പണിശാലയില്‍ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍

  മാങ്ങാട് സ്വദേശി അബുദാബിയില്‍ അന്തരിച്ചു

  മുള്ളേരിയയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ ഡിഗ്രിവിദ്യാര്‍ത്ഥി മരിച്ചു

  അതിജീവനത്തിന് കൈതാങ്ങായി തന്‍ബീഹുല്‍ ഇസ്ലാം നഴ്‌സറി സ്‌കൂളും

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിന്ദു ജ്വല്ലറി 1.25 ലക്ഷം രൂപ നല്‍കി

  അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അധ്യാപകന്‍ നിര്‍മ്മല്‍കുമാര്‍

  ഉദ്യാവരയില്‍ കെ.എം.സി.സി. നിര്‍മ്മിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ ദാനം നടത്തി

  യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു കാഞ്ഞങ്ങാട്: സുഹൃത്തുക്കളോടൊപ്പം

  ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു

  കുറ്റിക്കോലില്‍ ടെമ്പോ മറിഞ്ഞു

  യു.പി. സ്വദേശി താമസ സ്ഥലത്ത് മരിച്ച നിലയില്‍

  എന്‍.വൈ.എല്‍. റീത്ത് സമര്‍പ്പിച്ച് പ്രതിഷേധിച്ചു

  എ.കെ.ഡി.എ. കാസര്‍കോട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നല്‍കി