updated on:2017-11-14 06:24 PM
തനിച്ച് താമസിക്കുന്ന ചാല സ്വദേശി വീട്ടിനകത്ത് മരിച്ച നിലയില്‍

www.utharadesam.com 2017-11-14 06:24 PM,
കാസര്‍കോട്: ചാല സ്വദേശിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗര്‍ ചാലയിലെ മൗറിഷ് ടോറസ് (59) ആണ് മരിച്ചത്. ഇന്നലെ രാവിലെ ജോലിക്കാരി ജെസിന്ത ഡിസൂസ എത്തിയപ്പോഴാണ് മൗറിഷ് ടോറസിനെ മരിച്ച നിലയില്‍ കണ്ടത്. രണ്ട് വര്‍ഷത്തോളമായി അര്‍ബുദ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ മാര്‍ഗരറ്റ് (57) ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ മാസം 14ന് മരിച്ചിരുന്നു. ഭാര്യയുടെ മരണശേഷം മൗറിഷ് തനിച്ചായിരുന്നു താമസിച്ചിരുന്നത്. മക്കളായ മജല്ല ടോറസ്, റുമില്ല ടോറസ് എന്നിവര്‍ കുടുംബസമേതം ദുബായിലാണ്. വര്‍ഷങ്ങളായി തെരുവത്ത് കുഷ്യന്‍ വര്‍ക്‌സ് നടത്തി വരികയായിരുന്നു മൗറിഷ്.
വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. ഉച്ചക്ക് ശേഷം റെയില്‍വെസ്റ്റേഷന്‍ റോഡിലുള്ള വ്യാകുല മാതാ ചര്‍ച്ചില്‍ സംസ്‌കരിക്കും. മരണവിവരമറിഞ്ഞ് ദുബായിലുണ്ടായിരുന്ന മക്കള്‍ ഇന്ന് രാവിലെ നാട്ടിലെത്തി. റോഷന്‍ ഡിസൂസ, ഡിക്കേസ് പയസ് എന്നിവര്‍ മരുമക്കളാണ്.



Recent News
  എരിയാലില്‍ തീവണ്ടി തട്ടിമരിച്ചയാളെ തിരിച്ചറിഞ്ഞു

  കാസര്‍കോട് ജില്ലയില്‍ നിന്ന് എം.വി. ബാലകൃഷ്ണ്‍ മാസ്റ്ററും സി.എച്ച്. കുഞ്ഞമ്പുവും കെ.പി. സതീഷ്ചന്ദ്രനും സംസ്ഥാന കമ്മിറ്റിയില്‍

  ബംബ്രാണയില്‍ പൊലീസിന് നേരെ കല്ലേറ്; ലാത്തിചാര്‍ജും കണ്ണീര്‍ വാതകവും, എസ്.ഐ.ക്കും പൊലീസുകാരനും പരിക്ക്

  കൊടി കാണാതായതിനെച്ചൊല്ലി ആരിക്കാടി കുന്നില്‍ ബി.ജെ.പി- ഡി.വൈ.എഫ്.ഐ. സംഘട്ടനം; അഞ്ചുപേര്‍ക്ക് പരിക്ക്

  പ്രവര്‍ത്തകരില്‍ പുത്തനുണര്‍വ്വ് സൃഷ്ടിച്ച് മുസ്ലിം ലീഗ് വാര്‍ഡ് സമ്മേളനങ്ങള്‍ സജീവം

  ആരിക്കാടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

  സി. രാഘവന്‍ സാംസ്‌കാരിക ഭൂമികക്ക് ചന്തം ചാര്‍ത്തിയ സാഹിത്യകാരന്‍-ഡോ. ഖാദര്‍ മാങ്ങാട്

  നഗരമധ്യത്തില്‍ യുവാവിനെ 'കെട്ടിയിട്ട് മര്‍ദ്ദിച്ചു കൊന്നു'

  അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് കേസ്

  സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

  തീവണ്ടി യാത്രക്കിടെ ജര്‍മ്മന്‍ സ്വദേശിനിയായ ഡോക്ടറുടെ ബാഗ് മോഷണം പോയി

  ബി.എം.എസ് ജില്ലാ സമ്മേളനം തുടങ്ങി

  മാവുങ്കാലില്‍ പുലിയെ കണ്ടതായി സംശയം

  വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

  തീവണ്ടിയില്‍ നിന്ന് വീണ് അജ്ഞാതന്‍ മരിച്ചു