updated on:2017-11-14 06:26 PM
തളങ്കര സ്വദേശിയെ കൊന്ന് കിണറ്റില്‍ തള്ളിയ കേസില്‍ അഡ്വ. സി.കെ ശ്രീധരനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു

www.utharadesam.com 2017-11-14 06:26 PM,
കാസര്‍കോട്: തളങ്കര കടവത്തെ ആമു ഹാജി കോളിയാടിന്റെ മകനും ചെട്ടുംകുഴിയില്‍ താമസക്കാരനുമായിരുന്ന മന്‍സൂര്‍ അലി കോളിയാടിനെ ക്രൂരമായി കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസില്‍ അഡ്വ. സി.കെ ശ്രീധരനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഈ വര്‍ഷം ജനുവരി 25ന് ബായാറില്‍ വെച്ചാണ് മന്‍സൂറലിയെ രണ്ടംഗ സംഘം ക്രൂരമായി കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയത്. പ്രതികളായ ബായാര്‍ സുന്നികട്ടയിലെ സലാമും തമിഴ്‌നാട് സ്വദേശിയും ബായാറില്‍ താമസക്കാരനുമായ അഷ്‌റഫും ഇപ്പോഴും റിമാണ്ടിലാണ്. സ്വര്‍ണ വില്‍പന ഏജന്റായ മന്‍സൂറലിയെ സ്വര്‍ണമുണ്ടെന്ന് പറഞ്ഞ് ബായാറിലേക്ക് വിളിച്ചുവരുത്തി പണം കവരാന്‍ വേണ്ടി കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മന്‍സൂറലിയുടെ ഭാര്യ റസീന എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖാന്തിരം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കാഞ്ഞങ്ങാട്ടെ പ്രമുഖ അഭിഭാഷകന്‍ അഡ്വ. സി.കെ ശ്രീധരനെ നിയമിച്ച് ഉത്തരവായത്.



Recent News
  പൊലീസുദ്യോഗസ്ഥര്‍ക്കെതിരായ പരാതികള്‍; കാസര്‍കോട് ജില്ലയില്‍ പ്രത്യേക അന്വേഷണ സംവിധാനങ്ങള്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു

  തോക്കും തിരകളും പിടികൂടിയ സംഭവം; തീഹാര്‍ ജയിലില്‍ നിന്നും കൊണ്ടുവന്ന മുംബൈ സ്വദേശിയെ കാസര്‍കോട് ജയിലിലടച്ചു

  പലിശക്കുവാങ്ങിയ പണത്തിന്റെ പേരില്‍ യുവതിയെ ജനലില്‍ കെട്ടിയിട്ട് മര്‍ദിച്ച കേസില്‍ വിചാരണ തുടങ്ങി

  റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചവരെ പിന്തിരിപ്പിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച കേസില്‍ ഒരു പ്രതി റിമാണ്ടില്‍

  ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തന സജ്ജമായി; ചെലവുകള്‍ എങ്ങനെ വഹിക്കുമെന്നോര്‍ത്ത് കുമ്പഡാജെ പഞ്ചായത്തിന് ആധിയേറി

  ഫഹദ് വധം: പ്രതിയുടെ മനോനില പരിശോധിച്ച ഡോക്ടറെ വിസ്തരിക്കും

  നഗരത്തിലെ ഹോട്ടലിലെ മോഷണം: പ്രതിയെ തിരിച്ചറിഞ്ഞു

  വഴിയാത്രക്കാരെ കല്ലെറിയുകയും പൊലീസിനെ അക്രമിക്കുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍

  ആക്‌സില്‍ പൊട്ടി ബസ് റോഡിലേക്ക് ചെരിഞ്ഞു

  യാത്രക്കിടെ പോസ്റ്റ്മാനില്‍ നിന്ന് നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടുകളും പാന്‍കാര്‍ഡും പൊലീസ് സാന്നിധ്യത്തില്‍ കൈമാറി

  നഗരത്തിലെ സാഗര്‍ ഹോട്ടലില്‍ നിന്ന് 80,000 രൂപ കവര്‍ന്നു; മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി. ക്യാമറയില്‍

  ബസിന് കല്ലെറിഞ്ഞ കേസില്‍ യുവാവ് അറസ്റ്റില്‍

  ദമ്പതികളെ അക്രമിച്ച കേസില്‍ അറസ്റ്റിലായ യുവാവ് നേരത്തെ മൂന്നുകേസുകളില്‍ പ്രതി

  കാണാതായ കോളേജ് വിദ്യാര്‍ത്ഥിയെ ഗോവ ബീച്ചില്‍ കണ്ടതായി വിവരം; കാര്‍ ഉപേക്ഷിച്ച നിലയില്‍

  ബൈക്ക് മറിഞ്ഞ് പൊലീസുകാരന്‍ മരിച്ചത് വീട്ടിലേക്ക് പോകുന്നതിനിടെ