updated on:2017-11-14 06:34 PM
കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം തുടങ്ങി

www.utharadesam.com 2017-11-14 06:34 PM,
കാസര്‍കോട്: കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. സ്റ്റേജിതര മത്സരങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കലാമേള ഉദ്ഘാടനം ചെയ്തു. ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഡൊമനിക് അഗസ്റ്റിന്‍ സ്വാഗതം പറഞ്ഞു. സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ അബ്ബാസ് ബീഗം, പി.ടി.എ പ്രസിഡണ്ട് ടി.എം.എ ജലീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കാസര്‍കോട് ജി.എച്ച്.എസ്.എസിലെ പ്രധാന വേദിക്ക് പുറമെ നഗരസഭാ കോണ്‍ഫറന്‍സ് ഹാള്‍, നഗരസഭാ ടൗണ്‍ ഹാള്‍, വനിതാഹാള്‍, സന്ധ്യാരാഗം ഓഡിറ്റോറിയം, ചിന്മയ സ്‌കൂള്‍ ഓഡിറ്റോറിയം തുടങ്ങി പത്ത് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്ന് നാടോടി നൃത്തം, പ്രസംഗം, പദ്യം ചൊല്ലല്‍, മാപ്പിളപ്പാട്ട്, അറബി ഗാനം, ലളിതഗാനം, ഭരതനാട്യം, ദേശഭക്തിഗാനം, കോല്‍ക്കളി, അറബന മുട്ട്, ദഫ്മുട്ട്, വഞ്ചിപ്പാട്ട്, സംഘഗാനം, പദകം, വന്ദേമാതരം തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. മേള 16ന് സമാപിക്കും.Recent News
  കാറില്‍ കടത്തുകയായിരുന്ന കര്‍ണാടക നിര്‍മ്മിത മദ്യവുമായി മുണ്ട്യത്തടുക്ക സ്വദേശി അറസ്റ്റില്‍

  സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോക നിലവാരത്തിലേക്കുയര്‍ത്തുന്നതിന് ഇടപെടും-ഗവര്‍ണര്‍

  കെ.എം. അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന് സമ്മാനിച്ചു

  സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവ്

  അനധികൃത കടവുകള്‍ നശിപ്പിച്ചു

  പുഴയില്‍ കണ്ടെത്തിയ മൃതദേഹം മുഹമ്മദ് കുഞ്ഞിയുടേതാണെന്ന് ഉറപ്പാക്കുന്ന തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ്

  ബൈക്ക് ഉപേക്ഷിച്ചനിലയില്‍

  നാടക സംവിധായകന്‍ ചന്ദ്രാലയം നാരായണന്‍ അന്തരിച്ചു

  ഉളിയത്തടുക്കയില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്, വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും അക്രമം

  അഹ്മദ് മാഷ് അനുസ്മരണവും പുരസ്‌കാരദാനവും ഇന്ന്

  കാസര്‍കോട് മാര്‍ക്കറ്റില്‍ മത്സ്യം വാങ്ങാനെത്തിയ യുവാവില്‍ നിന്ന് കള്ളനോട്ടുകള്‍ പിടികൂടി

  ചാമുണ്ഡിക്കുന്നില്‍ വീണ്ടും പുലിയെ കണ്ടു

  സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  വൃദ്ധന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

  കുഞ്ചത്തൂരില്‍ സംഘര്‍ഷം; പൊലീസ് ഗ്രാനേഡ് പ്രയോഗിച്ചു, നാലുപേര്‍ക്ക് പരിക്ക്