updated on:2017-11-14 06:39 PM
ഹൃദയാഘാതം മൂലം അന്തരിച്ച നെല്ലിക്കുന്ന് സ്വദേശിയുടെ മയ്യത്ത് ബഹ്‌റൈനില്‍ ഖബറടക്കും

www.utharadesam.com 2017-11-14 06:39 PM,
കാസര്‍കോട്: ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ അന്തരിച്ച നെല്ലിക്കുന്ന് സ്വദേശിയുടെ മയ്യത്ത് അവിടെ ഖബറടക്കും. 30 വര്‍ഷമായി ബഹ്‌റൈനിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്ന മഹ്മൂദ് (54) ആണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. കാറില്‍ പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചതായിരുന്നു. അവിടെ വെച്ചാണ് മരിച്ചത്. മഹ്മൂദും കുടുംബവും വര്‍ഷങ്ങളായി ബഹ്‌റൈനിലാണ് താമസിക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. പരേതനായ ഹസൈനാര്‍-അലീമ ദമ്പതികളുടെ മകനാണ്. തളങ്കര പള്ളിക്കാല്‍ സ്വദേശിനി നൂര്‍ജഹാനാണ് ഭാര്യ. മക്കള്‍: സഫ്‌വാന്‍ (ബഹ്‌റൈന്‍), സഫ്രീന്‍ (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി), നിമ (രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: അഹമ്മദ്, ആമിന, ആയിഷ, മറിയംബി.



Recent News
  അധ്യാപിക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

  യുവതിയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയവരില്‍ വ്യാപാരികളും രാഷ്ട്രീയനേതാക്കളും

  തൊഴിലാളി പണിശാലയില്‍ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍

  മാങ്ങാട് സ്വദേശി അബുദാബിയില്‍ അന്തരിച്ചു

  മുള്ളേരിയയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ ഡിഗ്രിവിദ്യാര്‍ത്ഥി മരിച്ചു

  അതിജീവനത്തിന് കൈതാങ്ങായി തന്‍ബീഹുല്‍ ഇസ്ലാം നഴ്‌സറി സ്‌കൂളും

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിന്ദു ജ്വല്ലറി 1.25 ലക്ഷം രൂപ നല്‍കി

  അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അധ്യാപകന്‍ നിര്‍മ്മല്‍കുമാര്‍

  ഉദ്യാവരയില്‍ കെ.എം.സി.സി. നിര്‍മ്മിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ ദാനം നടത്തി

  യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു കാഞ്ഞങ്ങാട്: സുഹൃത്തുക്കളോടൊപ്പം

  ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു

  കുറ്റിക്കോലില്‍ ടെമ്പോ മറിഞ്ഞു

  യു.പി. സ്വദേശി താമസ സ്ഥലത്ത് മരിച്ച നിലയില്‍

  എന്‍.വൈ.എല്‍. റീത്ത് സമര്‍പ്പിച്ച് പ്രതിഷേധിച്ചു

  എ.കെ.ഡി.എ. കാസര്‍കോട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നല്‍കി