updated on:2017-12-06 06:11 PM
വഴിതെറ്റിയോടിയ സ്‌കോര്‍പിയോ പള്ളിയുടെ ചുമരിലിടിച്ച് മറിഞ്ഞു; കോഴിക്കോട് സ്വദേശി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

ചെര്‍ക്കളക്ക് സമീപം ചൂരിമൂല മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിന് മുന്നില്‍ മറിഞ്ഞ സ്‌കോര്‍പിയോ കാര്‍
www.utharadesam.com 2017-12-06 06:11 PM,
ചെര്‍ക്കള: കോഴിക്കോട്ടേക്കുള്ള യാത്രയില്‍ വഴിതെറ്റി പരിചയമില്ലാത്ത വളവ് കണ്ട് കണ്‍ഫ്യൂഷനിലായ കോഴിക്കോട്ടെ ബിസിനസുകാരന്‍ ബ്രേക്ക് എന്ന് കരുതി ചവിട്ടിയത് ആക്‌സിലേറ്ററിലായിരിക്കണം. സ്‌കോര്‍പിയോ കുതിച്ച് പറന്നത് തൊട്ടടുത്ത പള്ളിയുടെ ചുവരിലേക്കാണ്. മലക്കം മറിഞ്ഞ സ്‌കോര്‍പിയോ കണ്ടവര്‍ അത്ഭുതം കൂറും. പോറല്‍ പോലുമേല്‍ക്കാതെ വണ്ടിയോടിച്ച കോഴിക്കോട് ജവഹര്‍ നഗര്‍ കോളനിയിലെ റെനില്‍ ശേഖറിനെ കണ്ട്. ഇന്നലെ രാത്രി പതിനൊന്നര മണിക്കാണ് അപകടം നടന്നത്.
മംഗളൂരുവില്‍ നിന്നാണ് റെനില്‍ ശേഖറും സുഹൃത്ത് കോട്ടക്കല്‍ സ്വദേശി ഹമീദും നാട്ടിലേക്ക് പുറപ്പെട്ടത്. കോഴിക്കോട്ട് നിന്ന് കോട്ടക്കല്ലിലേക്ക് ഏറെ ദൂരമുള്ളതിനാല്‍ കാസര്‍കോട് ഇറങ്ങി ബസില്‍ പോകാന്‍ ഹമീദ് തീരുമാനിച്ചു. ഹമീദിനെ കാസര്‍കോട്ട് ഇറക്കി കോഴിക്കോട്ടേക്ക് യാത്ര തുടരുകയായിരുന്നു റെനില്‍ ശേഖര്‍. ചെര്‍ക്കളയിലെത്തിയപ്പോള്‍ വഴിമാറി. നേരെ ഇടത് ഭാഗത്തെ റോഡിലേക്കാണ് പോയത്. ചൂരിമൂല വളവിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ടു. ചൂരിമൂല മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിന്റെ ചുമരിലിടിച്ചാണ് സ്‌കോര്‍പിയോ മറഞ്ഞത്. പള്ളിയിലെ എയര്‍കണ്ടീഷന് തകരാര്‍ സംഭവിച്ചു. കൂടാതെ വാതിലിനോട് ചേര്‍ന്ന അകത്തും പുറത്തും തേപ്പു പാളി അടര്‍ന്നുവീണു. വിവരമറിഞ്ഞ് വിദ്യാനഗര്‍ സി.ഐ. ബാബു പെരിങ്ങയത്തും സംഘവും സ്ഥലത്തെത്തിയിരുന്നു. പൊലീസ് ആസ്പത്രിയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും തനിക്ക് പരിക്കൊന്നുമില്ലെന്ന് റെനില്‍ ശേഖര്‍ പറഞ്ഞു. അപകടവിവരമറിഞ്ഞ് കാസര്‍കോട്ട് നിന്ന് യാത്ര പുറപ്പെട്ട സുഹൃത്ത് കോട്ടക്കല്‍ സ്വദേശി ഹമീദ് തിരികെ വന്നു. കാസര്‍കോട് ഇറങ്ങിയത് കൊണ്ട് താന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നാണ് ഹമീദ് പറയുന്നത്. റെനിലും ഹമീദും മംഗലാപുരത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിവരികയായിരുന്നു.
ചെര്‍ക്കളക്ക് സമീപം ചൂരിമൂല മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിന് മുന്നില്‍ മറിഞ്ഞ സ്‌കോര്‍പിയോ കാര്‍
ഇടിയുടെ ആഘാതത്തില്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിന്റെ അകത്തെ ചുമരിന്റെ തേപ്പുപാളി ഇളകി വീണ നിലയില്‍



Recent News
  എരിയാലില്‍ തീവണ്ടി തട്ടിമരിച്ചയാളെ തിരിച്ചറിഞ്ഞു

  കാസര്‍കോട് ജില്ലയില്‍ നിന്ന് എം.വി. ബാലകൃഷ്ണ്‍ മാസ്റ്ററും സി.എച്ച്. കുഞ്ഞമ്പുവും കെ.പി. സതീഷ്ചന്ദ്രനും സംസ്ഥാന കമ്മിറ്റിയില്‍

  ബംബ്രാണയില്‍ പൊലീസിന് നേരെ കല്ലേറ്; ലാത്തിചാര്‍ജും കണ്ണീര്‍ വാതകവും, എസ്.ഐ.ക്കും പൊലീസുകാരനും പരിക്ക്

  കൊടി കാണാതായതിനെച്ചൊല്ലി ആരിക്കാടി കുന്നില്‍ ബി.ജെ.പി- ഡി.വൈ.എഫ്.ഐ. സംഘട്ടനം; അഞ്ചുപേര്‍ക്ക് പരിക്ക്

  പ്രവര്‍ത്തകരില്‍ പുത്തനുണര്‍വ്വ് സൃഷ്ടിച്ച് മുസ്ലിം ലീഗ് വാര്‍ഡ് സമ്മേളനങ്ങള്‍ സജീവം

  ആരിക്കാടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

  സി. രാഘവന്‍ സാംസ്‌കാരിക ഭൂമികക്ക് ചന്തം ചാര്‍ത്തിയ സാഹിത്യകാരന്‍-ഡോ. ഖാദര്‍ മാങ്ങാട്

  നഗരമധ്യത്തില്‍ യുവാവിനെ 'കെട്ടിയിട്ട് മര്‍ദ്ദിച്ചു കൊന്നു'

  അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് കേസ്

  സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

  തീവണ്ടി യാത്രക്കിടെ ജര്‍മ്മന്‍ സ്വദേശിനിയായ ഡോക്ടറുടെ ബാഗ് മോഷണം പോയി

  ബി.എം.എസ് ജില്ലാ സമ്മേളനം തുടങ്ങി

  മാവുങ്കാലില്‍ പുലിയെ കണ്ടതായി സംശയം

  വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

  തീവണ്ടിയില്‍ നിന്ന് വീണ് അജ്ഞാതന്‍ മരിച്ചു