updated on:2017-12-06 06:19 PM
ബൈക്കില്‍ കറങ്ങിയ മൂന്ന് പേരെ പൊലീസ് തല്ലിയെന്ന്

www.utharadesam.com 2017-12-06 06:19 PM,
കാസര്‍കോട്: മൂന്നു പേരുമായി കറങ്ങിയ ബൈക്ക് പൊലീസ് തടഞ്ഞു. അതിനിടെ ബൈക്കില്‍ കറങ്ങിയവരെ പൊലീസ് അടിച്ചത് പ്രതിഷേധത്തിനിടയാക്കി. ഇന്ന് രാവിലെ കാസര്‍കോട് പഴയ പ്രസ്‌ക്ലബ്ബ് ജംഗ്ഷന് സമീപമാണ് സംഭവം. മൂന്നുപേരുമായി കറങ്ങിയ ബൈക്ക് കറന്തക്കാട് വെച്ച് പൊലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബൈക്ക് ഓടിച്ചുപോവുകയായിരുന്നു.
ബൈക്കില്‍ പിന്തുടര്‍ന്ന പൊലീസ് നഗരത്തില്‍ വെച്ച് ഇവരുടെ ബൈക്ക് പിടിച്ചു. അതിനിടെ ബൈക്കില്‍ കറങ്ങിയവരെ പൊലീസ് തള്ളിയിട്ടെന്നും തല്ലിയെന്നും ആരോപിച്ച് ഒരു സംഘം പ്രതിഷേധവുമായെത്തി. ആളുകള്‍ റോഡില്‍ കൂടിയതോടെ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. വിവരമറിഞ്ഞ് കാസര്‍കോട് എസ്.ഐ. അജിത് കുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി. ബൈക്കിലുണ്ടായിരുന്ന ഒരു യുവാവിനെയും പ്രതിഷേ ധമറിയിച്ച യുവാവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



Recent News
  ഉപ്പളയില്‍ ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

  പുലി ചത്തത് കേബിള്‍ ശരീരത്തില്‍ മുറുകി; അന്വേഷണം തുടങ്ങി

  വീട്ടമ്മയെ മര്‍ദ്ദിച്ചു, പിഞ്ചുകുഞ്ഞിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  മഞ്ചേശ്വരത്ത് കാല്‍നടയാത്രക്കാരനെ ഇടിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; യുവാവ് ദാരുണമായി മരിച്ചു

  അന്ത്യോദയ എക്‌സ്പ്രസ് കാസര്‍കോട്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ചങ്ങലവലിച്ചുനിര്‍ത്തി; ലീഗ് പ്രവര്‍ത്തകര്‍ അരമണിക്കൂറോളം തടഞ്ഞിട്ടു

  ചാലിങ്കാല്‍-രാവണീശ്വരം ജംഗ്ഷനില്‍ ദുരന്തഭീതിയുണര്‍ത്തി വൈദ്യുതി ട്രാന്‍സ്‌ഫോര്‍മര്‍

  പാര്‍വ്വതിയമ്മക്കും മകള്‍ക്കും സ്‌നേഹ സാന്ത്വനവുമായി ജനമൈത്രി പൊലീസ്

  കാര്‍ ഓട്ടോയിലിടിച്ച് യുവാവ് മരിച്ച സംഭവം; ഭാര്യക്കും മാതാപിതാക്കള്‍ക്കും 30 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

  വോട്ട് മറിച്ചുനല്‍കിയെന്നാരോപിച്ച് യുവാവിനെ മര്‍ദിച്ച കേസില്‍ സി.പി.എം. പ്രവര്‍ത്തകരെ വിട്ടയച്ചു

  പനി മൂര്‍ച്ഛിച്ച യുവതി ആസ്പത്രിയില്‍ മരിച്ചു

  വൃക്കകള്‍ തകരാറിലായ യുവാവിന്റെ ചികിത്സക്ക് പിരിച്ചെടുത്ത പണം നല്‍കിയില്ലെന്ന് ആരോപണം

  യുവതിയുടെ കഴുത്തില്‍നിന്ന് സ്വര്‍ണ്ണമാല തട്ടിയെടുത്ത കേസില്‍ പ്രതികള്‍ക്ക് 2 വര്‍ഷം വീതം കഠിന തടവ്

  മണല്‍ ലോറിയെ ചൊല്ലി തര്‍ക്കം; രണ്ടുപേര്‍ക്ക് മര്‍ദ്ദനമേറ്റു

  19 കാരിയെ ബസില്‍ മാനഭംഗപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

  തളിപ്പറമ്പില്‍ നിന്ന് കവര്‍ന്ന ബൈക്ക് കാസര്‍കോട്ട് കണ്ടെത്തി