updated on:2017-12-06 06:26 PM
കുമ്പള ടൗണില്‍ മദ്യവില്‍പ്പന; 22 കുപ്പി മദ്യവുമായി സോഡാകമ്പനി ഉടമ അറസ്റ്റില്‍

www.utharadesam.com 2017-12-06 06:26 PM,
ഉപ്പള: കുമ്പള ടൗണിന്റെ എതിര്‍ഭാഗത്ത് കര്‍ണ്ണാടക മദ്യം വില്‍പ്പന നടത്തുകയായിരുന്ന സോഡാകമ്പനി ഉടമയെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കുമ്പള ചേടിഗുമ്മയിലെ കെ. രമേശ് (47) ആണ് അറസ്റ്റിലായത്. 22 കുപ്പി കര്‍ണ്ണാടക നിര്‍മ്മിത മദ്യമാണ് പിടിച്ചെടുത്തത്. സോഡാകമ്പനിയുടെ സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. ആവശ്യക്കാരെത്തുമ്പോള്‍ ഇവിടെ നിന്ന് മദ്യം നല്‍കുകയാണ് രമേശയുടെ രീതിയെന്ന് എക്‌സൈസ് സംഘം പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വേഷം മാറിയെത്തിയാണ് എക്‌സൈസ് സംഘം മദ്യവില്‍പ്പന കണ്ടെത്തിയത്. കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിജു, പ്രിവന്റീവ് ഓഫീസര്‍ എ.ബി അബ്ദുല്ല, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



Recent News
  വിദ്യാര്‍ത്ഥികളെ കൊണ്ടുപോവുകയായിരുന്ന ഓട്ടോയില്‍ പിക്കപ്പ് വാനിടിച്ചു; നാലുപേര്‍ക്ക് പരിക്ക്

  ഹൊസ്ദുര്‍ഗ് കോട്ടയുടെ ഒരു ഭാഗം തകര്‍ന്നു

  പെട്രോളൊഴിച്ച് തീവെച്ചതിനെ തുടര്‍ന്ന് യുവതിയും ഗര്‍ഭസ്ഥ ശിശുവും കൊല്ലപ്പെട്ട കേസില്‍ വിചാരണ പൂര്‍ത്തിയായി; വിധി 26ന്

  പ്രമുഖ നേതാക്കള്‍ അംഗങ്ങളായ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അധ്യാപികയുടെ നഗ്നചിത്രം പ്രചരിക്കുന്നു; ആരോപണവിധേയനായ യുവാവ് മുങ്ങി

  യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവം; ഭര്‍തൃസഹോദരന്‍മാര്‍ക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി

  റെയില്‍വെ അവഗണന: സമരത്തിനെന്ന് എം.പി

  ബി.പി.എല്‍. ഭവന പദ്ധതി: വ്യത്യസ്തങ്ങളായ റിപ്പോര്‍ട്ട് നല്‍കിയ കാസര്‍കോട് നഗരസഭാ ഓവര്‍സിയര്‍ക്ക് സസ്‌പെന്‍ഷന്‍

  ഫഹദ് വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ കുറഞ്ഞുപോയെന്ന് ഫഹദിന്റെ പിതാവ്

  ലോറി കുഴിയിലേക്ക് മറിഞ്ഞു

  പരീക്ഷ എഴുതാന്‍ പോയ എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥിനി ഡല്‍ഹിയില്‍ മരിച്ചു

  പീപ്പിള്‍സ് കോളേജിന് രണ്ട് റാങ്ക്

  കോര്‍ സിസ്റ്റം ഇന്റഗ്രേഷന്‍; 21 മുതല്‍ തപാല്‍ ഇടപാടുകളില്ല

  ബദിയടുക്ക വൈദ്യുതി ഓഫീസ് ജീവനക്കാരുടെ അനാസ്ഥ; എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വിശദീകരണം തേടി

  മുഹമ്മദ് അന്‍വാസിന്റെ മരണത്തിന് കാരണം ആസ്പത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണം

  സിഡ്‌കോ എസ്റ്റേറ്റ് ശുചീകരണം: പങ്കുചേര്‍ന്ന് വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബും സി.കെ. ഗ്രൂപ്പും