updated on:2017-12-06 06:36 PM
കക്കിഞ്ച സയ്യിദ് ഹസ്സന്‍ ഹാജി അന്തരിച്ചു

www.utharadesam.com 2017-12-06 06:36 PM,
കക്കിഞ്ച: പ്രമുഖ പണ്ഡിതന്‍ കക്കിഞ്ച സയ്യിദ് ഹസ്സന്‍ ഹാജി (69) അന്തരിച്ചു. പരേതനായ ഉമര്‍ മുസ്ലിയാരുടെ മകനും പയോട്ട തങ്ങളുടെ ജ്യേഷ്ഠ സഹോദരനുമാണ്. മാതാവ്: സയ്യിദത്ത് ബീവി ഉമ്മാബി. ഉള്ളാള്‍ തങ്ങളുടെ ശിഷ്യനായി ദീര്‍ഘകാലം ദര്‍സ് പഠനം നടത്തിയ സയ്യിദ് ഹസ്സന്‍ ഹാജി ഉള്ളാള്‍, കോട്ടപ്പുറം, ഊജങ്കോട് തുടങ്ങി നിരവധി മഹല്ലുകളില്‍ ഖത്തീബായി സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: ആയിഷാബി. മക്കള്‍: മുഹമ്മദ് ജമാല്‍ (ദുബായ്), മുഹമ്മദ് മുസ്തഫ (സുല്‍ത്താന്‍ ഗോള്‍ഡ് മംഗളൂരു), നസീബ, ഖദീജ, സാജിദ. മരുമക്കള്‍: മുഹമ്മദ് ബഷീര്‍, മുഹമ്മദ് ഷരീഫ്, മുഹമ്മദ് ആസിഫ്. സഹോദരങ്ങള്‍: സയ്യിദ് അഹമ്മദ് കുഞ്ഞി, സയ്യിദ് ഷുക്കൂര്‍ മുസ്ലിയാര്‍, സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ മദനി, സയ്യിദ് അബ്ദുല്‍ ഹകിം മദനി, ബിവി ആസ്യമ്മ, ബിവി ഫാത്തിമ പയോട്ട, സയ്യിദത്ത് ആയിഷ. കക്കിഞ്ച മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ജനാസ നിസ്‌കാരത്തിന് നേതൃത്വം നല്‍കി.



Recent News
  വ്യാപാരി തൂങ്ങിമരിച്ച നിലയില്‍

  ബസ് ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു

  എലിപ്പനി ബാധിച്ച് ഗൃഹനാഥന്‍ മരിച്ചു

  മോട്ടോര്‍ നന്നാക്കുന്നതിനിടെ റിട്ട.ബാങ്ക് മാനേജര്‍ കിണറ്റില്‍ വീണ് മരിച്ചു

  യുവാവിനെ കാണാതായി

  റോഡും വെളിച്ചവുമില്ല; കുമ്പള എസ്.ടി. കോളനി നിവാസികള്‍ക്ക് ദുരിതം തന്നെ

  പുലിക്കുന്നിലെ പഴയ എസ്.പി ഓഫീസ് കെട്ടിടം കാടുമൂടി നശിക്കുന്നു

  അധ്യാപിക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

  യുവതിയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയവരില്‍ വ്യാപാരികളും രാഷ്ട്രീയനേതാക്കളും

  തൊഴിലാളി പണിശാലയില്‍ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍

  മാങ്ങാട് സ്വദേശി അബുദാബിയില്‍ അന്തരിച്ചു

  മുള്ളേരിയയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ ഡിഗ്രിവിദ്യാര്‍ത്ഥി മരിച്ചു

  അതിജീവനത്തിന് കൈതാങ്ങായി തന്‍ബീഹുല്‍ ഇസ്ലാം നഴ്‌സറി സ്‌കൂളും

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിന്ദു ജ്വല്ലറി 1.25 ലക്ഷം രൂപ നല്‍കി

  അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അധ്യാപകന്‍ നിര്‍മ്മല്‍കുമാര്‍