updated on:2017-12-07 04:32 PM
രണ്ട് ബസുകള്‍ക്ക് നേരെ കല്ലേറ്; മുള്ളേരിയ-കുമ്പള റൂട്ടില്‍ ബസ് ഓട്ടം നിലച്ചു

www.utharadesam.com 2017-12-07 04:32 PM,
ബദിയടുക്ക: രണ്ട് സ്വകാര്യ ബസുകള്‍ക്ക് നേരെ ഇന്നലെ രാത്രിയുണ്ടായ കല്ലേറില്‍ പ്രതിഷേധിച്ച് മുള്ളേരിയ-ബദിയടുക്ക-കുമ്പള റൂട്ടില്‍ ജീവനക്കാര്‍ ഇന്ന് പണിമുടക്കി. ഇതോടെ ഈ റൂട്ടില്‍ ബസ് ഓട്ടം നിലച്ചു. കുമ്പള-ബെളിഞ്ച റൂട്ടിലോടുന്ന ശ്രീ ഗുരുവായൂരപ്പന്‍ ബസിന് നേരെ ഇന്നലെ രാത്രി ഏഴരയോടെ മാര്‍പ്പനടുക്ക ചെക്കൂടലിന് സമീപം കജമലയില്‍ വെച്ചാണ് കല്ലേറുണ്ടായത്. ബസിന്റെ മുന്‍ ഗ്ലാസ് തകര്‍ന്നു. കുമ്പള-മുള്ളേരിയ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ശ്രീ ഗുരുവായൂരപ്പന്‍ ബസിന് നേരെ മൗവ്വാറിന് സമീപം നടുവങ്കടിയില്‍ വെച്ചും കല്ലേറുണ്ടായി. രാത്രി എട്ടുമണിയോടെയാണ് സംഭവം. ബസുകള്‍ക്ക് നേരെയുണ്ടായ കല്ലേറില്‍ പ്രതിഷേധിച്ചാണ് ഇന്ന് തൊഴിലാളികള്‍ പണിമുടക്കിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Recent News
  സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍

  കെ.എം. അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്

  നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതി ബേക്കലില്‍ അക്രമക്കേസില്‍ അറസ്റ്റില്‍

  മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.എന്‍.ബാലകൃഷ്ണന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; അധ്യാപകനെതിരെ കേസ്

  ബായാറില്‍ ചുമട്ടിറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഉന്തും തള്ളും

  ചേരങ്കൈ സ്വദേശിയെ കാണാതായി

  കാഞ്ഞങ്ങാട് സ്വദേശി ഷാര്‍ജയില്‍ മരിച്ചു

  നെല്ലിക്ക പറിക്കുന്നതിനിടെ കിണറ്റില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചത് നാടിന്റെ കണ്ണീരായി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ കുഴഞ്ഞുവീണു മരിച്ചു

  ഖാസിയുടെ മരണം: ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി

  നായന്മാര്‍മൂലയില്‍ വീടിന് തീപിടിച്ച് വന്‍ നാശനഷ്ടം

  പതിനേഴുകാരിയെ പീഡിപ്പിച്ചത് ആള്‍മാറാട്ടത്തിലൂടെ; പ്രതിയെ തിരിച്ചറിയാനായില്ല

  മാന്യയില്‍ ആസ്പത്രി മാലിന്യം തള്ളിയത് ജനവാസ കേന്ദ്രത്തില്‍

  കാര്‍ട്ടൂണില്‍ ഷദാബിന് സംസ്ഥാനതലത്തിലും നേട്ടം