updated on:2017-12-07 10:36 AM
എരിയാലില്‍ സ്വകാര്യ ബസിന് നേരെ കല്ലേറ്; ഡ്രൈവറുടെ കണ്ണിന് പരിക്ക്, 17കാരുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

കല്ലേറില്‍ തകര്‍ന്ന ബസ്
www.utharadesam.com 2017-12-07 10:36 AM,
കാസര്‍കോട്: എരിയാല്‍ പാലത്തിന് സമീപം സ്വകാര്യ ബസിന് നേരെ കല്ലേറ്. ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് പൂര്‍ണ്ണമായും തകര്‍ന്നു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ 17വയസ്സുള്ള രണ്ട് പേര്‍ ഉള്‍പ്പെടെ നാലു പേരെ കാസര്‍കോട് എസ്.ഐ. അജിത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. കൂഡ്‌ലു ഇന്‍സമാം മന്‍സിലിലെ ഇന്‍സമാം (24), ബജീര്‍ ഹൗസില്‍ മുഹമ്മദ് അജ്മല്‍ (19), 17 വയസ്സുള്ള രണ്ട് പേര്‍ എന്നിവരാണ് അറസ്റ്റിലായത്. നരഹത്യാശ്രമത്തിനാണ് കേസ്.
കാസര്‍കോട്ട് നിന്ന് കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് നേരെയാണ് കല്ലേറുണ്ടായത്. ഡ്രൈവര്‍ റുധേഷി(27)ന്റെ കണ്ണിന് പരിക്കേറ്റു. കല്ലേറിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ടെങ്കിലും ഡ്രൈവറുടെ ജാഗ്രത മൂലം വലിയ അപകടം ഒഴിവാകുകയായിരുന്നു. രാത്രിയോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബസിന് നേരെയുണ്ടായ കല്ലേറില്‍ പ്രതിഷേധിച്ച് കാസര്‍കോട്-തലപ്പാടി റൂട്ടില്‍ ഇന്ന് ബസ് ഓട്ടം നിലച്ചു. രാവിലെ സര്‍വ്വീസ് നടത്തിയ ബസുകള്‍ കറന്തക്കാട് വെച്ച് തടയുകയുണ്ടായി.
അറസ്റ്റിലായ ഇന്‍സമാമും അജ്മലും



Recent News
  എരുമക്കൂട്ടം റോഡിലിറങ്ങി; ഗതാഗതം സ്തംഭിച്ചു

  ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

  സ്‌കൂളിലെ ഉച്ചക്കഞ്ഞിയില്‍ ദുര്‍ഗന്ധം വമിച്ച സംഭവം; ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണം തുടങ്ങി

  ഉമ്മയെയും മകനെയും മര്‍ദ്ദിച്ചതിന് കേസ്

  ഹൊസങ്കടിയില്‍ രണ്ട് മൊബൈല്‍ഫോണ്‍ കടകളില്‍ മോഷണം

  കബഡി ടൂര്‍ണ്ണമെന്റിനിടെ യുവാവിന് കുത്തേറ്റു

  അമ്മമാരുടെ നെഞ്ചിലെ തീ സമരപ്പന്തമായി ആളിക്കത്തി

  കാസര്‍കോട്ട് മൂന്ന് ദിവസത്തിനിടെ പിടിച്ചത് 100ലേറെ ഇരുചക്രവാഹനങ്ങള്‍

  ടെമ്പോയിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്

  കെ.എം അഹ്മദ് അനുസ്മരണവും അവാര്‍ഡ് ദാനവും 16ന്

  മൊഗ്രാലില്‍ പൂവാല ശല്യമെന്ന് പരാതി

  കടയുടമ പറഞ്ഞെന്ന് തെറ്റിദ്ധരിപ്പിച്ച് പണം കവരുന്ന സംഭവങ്ങള്‍ മലയോരത്ത് പതിവായി

  ആരാധനാലയത്തിന് നേരെ കല്ലെറിഞ്ഞതിന് കേസ്

  കഞ്ചാവ് വലിച്ചതിന് രണ്ടുപേര്‍ അറസ്റ്റില്‍

  കുളിമുറിയില്‍ വഴുതി വീണ് സഹകരണ ബാങ്ക് മാനേജര്‍ മരിച്ചു