updated on:2017-12-07 04:40 PM
മദ്യക്കടത്ത് സംഘം കുതിച്ചോടി; നിരപരാധിയായ യുവാവിന് ദാരുണാന്ത്യം

www.utharadesam.com 2017-12-07 04:40 PM,
ബദിയടുക്ക: മദ്യക്കച്ചവടത്തിന് വേണ്ടിയുള്ള കുതിച്ചോട്ടത്തിനിടയില്‍ നിരപരാധിയായ യുവാവിന്റെ ജീവന്‍ റോഡില്‍ പൊലിഞ്ഞു. പെട്ടന്ന് പണമുണ്ടാക്കാനുള്ള മോഹത്തില്‍ രണ്ട് പേര്‍ ആസ്പത്രിക്കിടക്കയിലുമായി. ഇന്നലെ രാത്രി 9 മണിക്ക് മുണ്ട്യത്തടുക്ക പള്ളത്തിന് സമീപം ഗുണാജെയിലാണ് അപകടം നടന്നത്. പെര്‍ള മണിയംപാറയിലെ മിദ്‌ലാജി(18)നാണ് ജീവന്‍ നഷ്ടമായത്. മണിയംപാറയിലെ അബ്ബാസ് മുസ്ലിയാരുടെയും റുഖിയയുടെയും മകനാണ് മിദ്‌ലാജ്. പിറ്റേന്ന് ഗള്‍ഫില്‍ പോകുന്ന പിതൃസഹോദരിയുടെ മകനെ കാണാന്‍ ബൈക്കില്‍ പുറപ്പെട്ടതായിരുന്നു മിദ്‌ലാജ്. ഗുണാജെയില്‍ എത്തിയപ്പോള്‍ മറ്റൊരു ബൈക്ക് കുതിച്ചെത്തി മിദ്‌ലാജിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. മുണ്ട്യത്തടുക്ക അരിയപ്പാടിയിലെ അന്‍പേഷ് എന്ന പുട്ടു (24), സഹോദരന്‍ ജിജേഷ് എന്ന മുദ്ദു(18) എന്നിവരാണ് രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരും പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ഐ.സി.യു.വിലാണ്.
ഗുണാജെയിലും തൊട്ടടുത്ത ചിമാര്‍ കോളനി പരിസരങ്ങളിലും മദ്യക്കച്ചവടം നടക്കുന്നതായി നേരത്തെ തന്നെ നാട്ടുകാര്‍ എക്‌സൈസില്‍ വിവരം നല്‍കിയിരുന്നു. എന്നാല്‍ പിടിക്കാനോ പരിശോധിക്കാനോ എക്‌സൈസ് അധികൃതര്‍ തയ്യാറല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ പുട്ടുവും സഹോദരനും സഞ്ചരിച്ച ബൈക്കില്‍ നിന്ന് 58 കുപ്പി ബാഗ്ലൂര്‍ ബോസ് മദ്യം കണ്ടെത്തി. ബാഗിലാക്കി ബൈക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു. അഡ്യനടുക്കയില്‍ നിന്ന് ചിമാറിലേക്ക് മദ്യം കടത്തുന്നതിനിടെയിലാണ് അപകടം സംഭവിച്ചതെന്നാണ് സംശയിക്കുന്നത്. ബദിയടുക്കയില്‍ നേരത്തെ ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റ് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീടിത് മുള്ളേരിയയിലേക്ക് മാറ്റി. കേരള-കര്‍ണ്ണാടക അതിര്‍ത്തിയായ അഡ്യനടുക്കയില്‍ നിരവധി ബാറുകളും മദ്യഷോപ്പുകളും ഉണ്ട് ഇവിടെ നിന്നാണ് ബദിയടുക്കയിലേക്കും പരിസരപ്രദേശങ്ങളിലേക്കും മദ്യം കടത്തുന്നത്.Recent News
  സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍

  കെ.എം. അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്

  നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതി ബേക്കലില്‍ അക്രമക്കേസില്‍ അറസ്റ്റില്‍

  മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.എന്‍.ബാലകൃഷ്ണന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; അധ്യാപകനെതിരെ കേസ്

  ബായാറില്‍ ചുമട്ടിറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഉന്തും തള്ളും

  ചേരങ്കൈ സ്വദേശിയെ കാണാതായി

  കാഞ്ഞങ്ങാട് സ്വദേശി ഷാര്‍ജയില്‍ മരിച്ചു

  നെല്ലിക്ക പറിക്കുന്നതിനിടെ കിണറ്റില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചത് നാടിന്റെ കണ്ണീരായി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ കുഴഞ്ഞുവീണു മരിച്ചു

  ഖാസിയുടെ മരണം: ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി

  നായന്മാര്‍മൂലയില്‍ വീടിന് തീപിടിച്ച് വന്‍ നാശനഷ്ടം

  പതിനേഴുകാരിയെ പീഡിപ്പിച്ചത് ആള്‍മാറാട്ടത്തിലൂടെ; പ്രതിയെ തിരിച്ചറിയാനായില്ല

  മാന്യയില്‍ ആസ്പത്രി മാലിന്യം തള്ളിയത് ജനവാസ കേന്ദ്രത്തില്‍

  കാര്‍ട്ടൂണില്‍ ഷദാബിന് സംസ്ഥാനതലത്തിലും നേട്ടം