updated on:2017-12-07 04:40 PM
തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പാളി, അധോലോക സംഘം ചമഞ്ഞ് ഫോണ്‍ വിളിച്ച് പത്ത് ലക്ഷം ആവശ്യപ്പെട്ടു, ഒടുവില്‍ ജയിലഴിക്കുള്ളിലായി

www.utharadesam.com 2017-12-07 04:40 PM,
കാസര്‍കോട്: നവംബര്‍ 27ന് രാത്രി 7 മണിക്ക് ഗോവയിലെ പൊര്‍വോറിമിലെ പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ നിര്‍ത്തി നടന്നുപോകുന്നതിനിടയില്‍ ചെര്‍ക്കള സ്വദേശിയായ കോണ്‍ട്രാക്ടര്‍ സി.എച്ച് അബ്ദുല്ല (57) യെ നാലുപേര്‍ പിടിച്ചു വലിക്കുകയായിരുന്നു. എന്താണ് സംഭവമെന്ന് ചോദിക്കുന്നതിനിടയില്‍ വായ മൂടി നിശബ്ദനാക്കി. പിന്നെ വലിച്ചിഴച്ച് ഒരു വാഗണര്‍ കാറിലേക്ക് കയറ്റാനുള്ള ശ്രമമായി. ഒരു വിധം തള്ളി മുഖത്തെ ബലിഷ്ടകരങ്ങളെ നീക്കി നിലവിളിക്കാന്‍ സാധിച്ചത് കൊണ്ട് ജീവന്‍ തിരികെ കിട്ടി. നിലവിളി കേട്ട് ഫ്‌ളാറ്റിന്റെ താഴത്തെ നിലയിലുള്ളവര്‍ ഓടിയെത്തിയപ്പോഴേക്കും വാഗണര്‍ കാറില്‍ നാലംഗ അക്രമി സംഘം കടന്നു കളഞ്ഞിരുന്നു. പിടിവലിക്കിടയില്‍ താഴെ വീണ അബ്ദുല്ലയുടെ ഇടത് കൈ ഒടിഞ്ഞിരുന്നു. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശസ്ത്രക്രിയ വേണമെന്നായി. അടിയന്തിര ശസ്ത്രക്രിയ നടത്തി. അപ്പോഴും അക്രമികളാരെന്ന് വ്യക്തമായിരുന്നില്ല. അക്രമികള്‍ എന്തിനാണ് തന്നെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. ആളുമാറിയതാകാം എന്നാണ് കരുതിയത്. എന്നാല്‍ അധോലോക സംഘങ്ങളെപ്പോലെ 29ന് ഒരു ഫോണ്‍ കോള്‍ വന്നു. പത്ത് ലക്ഷം രൂപ വേണമെന്നും ഇല്ലെങ്കില്‍ കൊന്നുകളയുമെന്നുമായിരുന്നു ഭീഷണി. ആദ്യം ഭീഷണി കാര്യമാക്കിയില്ല. എന്നാല്‍ ഡിസംബര്‍ 1ന് വീണ്ടും ഫോണ്‍കോള്‍. അതോടെ ഗോവ പൊലീസില്‍ പരാതിപ്പെട്ടു. സമാനരീതിയിലുള്ള ചില പരാതികള്‍ നേരത്തെ ഉണ്ടായതിനാല്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വിളിച്ച നമ്പറുകള്‍ പൊലീസിന് കൈമാറിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണമായി. ഒടുവില്‍ പൊവ്വല്‍ സ്വദേശിയായ രണ്ടു പേരെയാണ് പൊലീസ് പിടിക്കുന്നത്. സഹീര്‍ അന്‍ചു എന്ന അനസ്(23), ദില്‍ഷാന്‍ പി.എ എന്ന ദില്‍ഷു(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അതോടെ നവംബര്‍ 27ന് തനിക്ക് നേരെ നടന്ന അക്രമത്തിന്റെ കാരണവും വ്യക്തമായി. തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. അതില്‍ പരാജയപ്പെട്ടതോടെയാണ് ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമം നടന്നത്. ആദ്യം പൊലീസില്‍ പരാതിപ്പെടാത്തതിനാല്‍ ഇത്തവണയും അത് ഉണ്ടാകില്ലെന്ന് പ്രതികള്‍ കരുതി.
ഗോവ സ്വദേശികള്‍ ഉള്‍പ്പെട്ട സംഘമാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്. സംഘത്തിലെ ഏതാനും പേരെ പൊലീസ് അന്വേഷിച്ച് വരികയാണ്. ഉടന്‍ പിടിക്കാന്‍ കഴിഞ്ഞേക്കും.Recent News
  അധ്യാപിക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

  യുവതിയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയവരില്‍ വ്യാപാരികളും രാഷ്ട്രീയനേതാക്കളും

  തൊഴിലാളി പണിശാലയില്‍ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍

  മാങ്ങാട് സ്വദേശി അബുദാബിയില്‍ അന്തരിച്ചു

  മുള്ളേരിയയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ ഡിഗ്രിവിദ്യാര്‍ത്ഥി മരിച്ചു

  അതിജീവനത്തിന് കൈതാങ്ങായി തന്‍ബീഹുല്‍ ഇസ്ലാം നഴ്‌സറി സ്‌കൂളും

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിന്ദു ജ്വല്ലറി 1.25 ലക്ഷം രൂപ നല്‍കി

  അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അധ്യാപകന്‍ നിര്‍മ്മല്‍കുമാര്‍

  ഉദ്യാവരയില്‍ കെ.എം.സി.സി. നിര്‍മ്മിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ ദാനം നടത്തി

  യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു കാഞ്ഞങ്ങാട്: സുഹൃത്തുക്കളോടൊപ്പം

  ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു

  കുറ്റിക്കോലില്‍ ടെമ്പോ മറിഞ്ഞു

  യു.പി. സ്വദേശി താമസ സ്ഥലത്ത് മരിച്ച നിലയില്‍

  എന്‍.വൈ.എല്‍. റീത്ത് സമര്‍പ്പിച്ച് പ്രതിഷേധിച്ചു

  എ.കെ.ഡി.എ. കാസര്‍കോട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നല്‍കി