updated on:2017-12-07 04:43 PM
കെ.എം അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം ശ്രീകല എം.എസിന്

www.utharadesam.com 2017-12-07 04:43 PM,
കാസര്‍കോട്: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദീര്‍ഘകാലം കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ടുമായിരുന്ന കെ.എം അഹ്മദിന്റെ പേരില്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബ് നല്‍കിവരുന്ന മാധ്യമ പുരസ്‌കാരത്തിന് മാതൃഭൂമി ന്യൂസ് ചാനലിലെ ന്യൂസ് എഡിറ്റര്‍ ശ്രീകല എം.എസ് അര്‍ഹയായി. മാതൃഭൂമി ന്യൂസില്‍ അവതരിപ്പിച്ചുവരുന്ന 'അകം പുറം' എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയാണ് ശ്രീകല എം.എസിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. സാമൂഹിക പ്രശ്‌നങ്ങള്‍ വ്യക്തമായി വിശകലനം ചെയ്യുന്ന 'അകം പുറം' പരിപാടിയിലൂടെ, പലപ്പോഴും സമൂഹം വിളിച്ചുപറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തുറന്നുപറയാന്‍ ശ്രീകലക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അംഗങ്ങളായ പ്രശസ്ത നോവലിസ്റ്റ് ഡോ. അംബികാസുതന്‍ മാങ്ങാട്, ചരിത്രകാരന്‍ ഡോ. സി. ബാലന്‍, പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡണ്ട് സണ്ണി ജോസഫ് എന്നിവര്‍ വിലയിരുത്തി.
പതിനായിരം രൂപയും ശില്‍പവും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരം 2017 ഡിസംബര്‍ 16ന് 2.30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന കെ.എം അഹ്മദ് അനുസ്മരണ ചടങ്ങില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സമ്മാനിക്കും. കെ.എം അഹ്മദിന്റെ പേരിലുള്ള പുരസ്‌കാരം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സഹായത്തോടെയാണ് നല്‍കുന്നത്. കെ.എം. അഹ്മദിന്റെ പേരിലുള്ള ഏഴാമത് പുരസ്‌കാരത്തിനാണ് ശ്രീകലയെ തിരഞ്ഞെടുത്തതെന്ന് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അംഗം സണ്ണി ജോസഫ,് കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡണ്ട് ടി.എ. ഷാഫി, സെക്രട്ടറി വിനോദ് പായം, അഹ്മദിന്റെ മകന്‍ മുജീബ് അഹ്മദ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാറിന്റെ ടെലിവിഷന്‍ അവാര്‍ഡ്, ചലച്ചിത്ര അക്കാദമി അവാര്‍ഡ്, അംബേദ്ക്കര്‍ സ്മാരക അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.



Recent News
  വിദ്യാര്‍ത്ഥികളെ കൊണ്ടുപോവുകയായിരുന്ന ഓട്ടോയില്‍ പിക്കപ്പ് വാനിടിച്ചു; നാലുപേര്‍ക്ക് പരിക്ക്

  ഹൊസ്ദുര്‍ഗ് കോട്ടയുടെ ഒരു ഭാഗം തകര്‍ന്നു

  പെട്രോളൊഴിച്ച് തീവെച്ചതിനെ തുടര്‍ന്ന് യുവതിയും ഗര്‍ഭസ്ഥ ശിശുവും കൊല്ലപ്പെട്ട കേസില്‍ വിചാരണ പൂര്‍ത്തിയായി; വിധി 26ന്

  പ്രമുഖ നേതാക്കള്‍ അംഗങ്ങളായ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അധ്യാപികയുടെ നഗ്നചിത്രം പ്രചരിക്കുന്നു; ആരോപണവിധേയനായ യുവാവ് മുങ്ങി

  യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവം; ഭര്‍തൃസഹോദരന്‍മാര്‍ക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി

  റെയില്‍വെ അവഗണന: സമരത്തിനെന്ന് എം.പി

  ബി.പി.എല്‍. ഭവന പദ്ധതി: വ്യത്യസ്തങ്ങളായ റിപ്പോര്‍ട്ട് നല്‍കിയ കാസര്‍കോട് നഗരസഭാ ഓവര്‍സിയര്‍ക്ക് സസ്‌പെന്‍ഷന്‍

  ഫഹദ് വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ കുറഞ്ഞുപോയെന്ന് ഫഹദിന്റെ പിതാവ്

  ലോറി കുഴിയിലേക്ക് മറിഞ്ഞു

  പരീക്ഷ എഴുതാന്‍ പോയ എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥിനി ഡല്‍ഹിയില്‍ മരിച്ചു

  പീപ്പിള്‍സ് കോളേജിന് രണ്ട് റാങ്ക്

  കോര്‍ സിസ്റ്റം ഇന്റഗ്രേഷന്‍; 21 മുതല്‍ തപാല്‍ ഇടപാടുകളില്ല

  ബദിയടുക്ക വൈദ്യുതി ഓഫീസ് ജീവനക്കാരുടെ അനാസ്ഥ; എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വിശദീകരണം തേടി

  മുഹമ്മദ് അന്‍വാസിന്റെ മരണത്തിന് കാരണം ആസ്പത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണം

  സിഡ്‌കോ എസ്റ്റേറ്റ് ശുചീകരണം: പങ്കുചേര്‍ന്ന് വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബും സി.കെ. ഗ്രൂപ്പും