updated on:2017-12-07 04:45 PM
കണക്ക് മാഷിന്റെ പീഡനം പുറത്തറിഞ്ഞത് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരിലൂടെ

www.utharadesam.com 2017-12-07 04:45 PM,
ബന്തടുക്ക: ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രതകള്‍ കാറ്റില്‍ പറത്തി കണക്ക് മാഷ് ക്ലാസ് മുറിയില്‍ വില്ലനായപ്പോള്‍ അക്കാര്യം പുറത്ത് കൊണ്ടുവന്നത് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍. ഓരോ സ്‌കൂളുകളിലെയും കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കാനും ചെറിയ ചെറിയ പരാതികളില്‍ പോലും അന്വേഷണം നടത്താനും ചൈല്‍ഡ് ലൈന്‍ മുന്നിട്ടിറങ്ങാറുണ്ട്. അങ്ങനെയുള്ള ഒരു കൗണ്‍സിലിംഗിനിടയിലാണ് കുട്ടികള്‍ പീഡന കാര്യം പുറത്ത് പറയുന്നത്. എട്ടും ഒമ്പതും വയസ്സുള്ള കുഞ്ഞുങ്ങളെയാണ് മാഷ് ലൈംഗികച്ചുവയോടെ സ്പര്‍ശിച്ചത്. കണക്ക് ക്ലാസില്‍ ഓരോ കുട്ടികളെയും പുസ്തകവുമായി തന്റെ മേശക്കരികിലേക്ക് വിളിപ്പിക്കുമായിരുന്നുവത്രെ. മറ്റു കുട്ടികളുടെയെല്ലാം മുമ്പില്‍ വെച്ച് തന്നെ കണക്ക് പറഞ്ഞു കൊടുക്കുകയാണെന്ന വ്യാജേന സ്പര്‍ശിച്ചു കൊണ്ടിരുന്നു. അധ്യാപകനായതിനാല്‍ ഭയം മൂലം കുട്ടികള്‍ പുറത്ത് പറഞ്ഞില്ല. ഒരു കുട്ടി പരാതിയുമായി മുന്നോട്ട് വന്നതോടെ പിന്നാലെ ഒമ്പത് കുട്ടികളാണ് തങ്ങള്‍ക്കുണ്ടായ അനുഭവം പൊലീസുമായി പങ്കുവെച്ചത്. സ്‌കൂള്‍ അധികൃതര്‍ അധ്യാപകനെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമുണ്ട്. സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്നാണ് പറയപ്പെടുന്നത്. മഹിളാസംഘവും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു.
ആദൂര്‍ സി.ഐ.യാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കണക്ക് മാഷ് രാജപുരം പൂടംകല്ലിലെ ഡൊമനിക് (45) ഒളിവിലാണ്.Recent News
  ഉപ്പളയില്‍ ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

  പുലി ചത്തത് കേബിള്‍ ശരീരത്തില്‍ മുറുകി; അന്വേഷണം തുടങ്ങി

  വീട്ടമ്മയെ മര്‍ദ്ദിച്ചു, പിഞ്ചുകുഞ്ഞിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  മഞ്ചേശ്വരത്ത് കാല്‍നടയാത്രക്കാരനെ ഇടിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; യുവാവ് ദാരുണമായി മരിച്ചു

  അന്ത്യോദയ എക്‌സ്പ്രസ് കാസര്‍കോട്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ചങ്ങലവലിച്ചുനിര്‍ത്തി; ലീഗ് പ്രവര്‍ത്തകര്‍ അരമണിക്കൂറോളം തടഞ്ഞിട്ടു

  ചാലിങ്കാല്‍-രാവണീശ്വരം ജംഗ്ഷനില്‍ ദുരന്തഭീതിയുണര്‍ത്തി വൈദ്യുതി ട്രാന്‍സ്‌ഫോര്‍മര്‍

  പാര്‍വ്വതിയമ്മക്കും മകള്‍ക്കും സ്‌നേഹ സാന്ത്വനവുമായി ജനമൈത്രി പൊലീസ്

  കാര്‍ ഓട്ടോയിലിടിച്ച് യുവാവ് മരിച്ച സംഭവം; ഭാര്യക്കും മാതാപിതാക്കള്‍ക്കും 30 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

  വോട്ട് മറിച്ചുനല്‍കിയെന്നാരോപിച്ച് യുവാവിനെ മര്‍ദിച്ച കേസില്‍ സി.പി.എം. പ്രവര്‍ത്തകരെ വിട്ടയച്ചു

  പനി മൂര്‍ച്ഛിച്ച യുവതി ആസ്പത്രിയില്‍ മരിച്ചു

  വൃക്കകള്‍ തകരാറിലായ യുവാവിന്റെ ചികിത്സക്ക് പിരിച്ചെടുത്ത പണം നല്‍കിയില്ലെന്ന് ആരോപണം

  യുവതിയുടെ കഴുത്തില്‍നിന്ന് സ്വര്‍ണ്ണമാല തട്ടിയെടുത്ത കേസില്‍ പ്രതികള്‍ക്ക് 2 വര്‍ഷം വീതം കഠിന തടവ്

  മണല്‍ ലോറിയെ ചൊല്ലി തര്‍ക്കം; രണ്ടുപേര്‍ക്ക് മര്‍ദ്ദനമേറ്റു

  19 കാരിയെ ബസില്‍ മാനഭംഗപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

  തളിപ്പറമ്പില്‍ നിന്ന് കവര്‍ന്ന ബൈക്ക് കാസര്‍കോട്ട് കണ്ടെത്തി