updated on:2018-01-11 06:05 PM
സി.പി.എം ജില്ലാ സമ്മേളനം സമാപിച്ചു; കാസര്‍കോടിനെ ചുവപ്പിച്ച് റെഡ് വളണ്ടിയര്‍മാര്‍ച്ച്

www.utharadesam.com 2018-01-11 06:05 PM,
കാസര്‍കോട് : സി.പി.എം ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം. മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന അയ്യായിരം റെഡ് വളണ്ടിയര്‍ അണിനിരന്ന മാര്‍ച്ചും അരലക്ഷത്തിലധികം പേര്‍ പങ്കെടുത്ത ബഹുജന റാലിയും കാസര്‍കോടിനെ ചുവപ്പിച്ചു. ജില്ലാ സമ്മേളനത്തിന്റെ സമാപനം കുറിച്ച് നായന്മര്‍മൂലയില്‍ നിന്നാണ് റെഡ് വളണ്ടിയര്‍ മാര്‍ച്ച് ആരംഭിച്ചത്.
ജില്ലയിലെ 12 ഏരിയകളില്‍ നിന്നുള്ള അയ്യായിരം പുരുഷ-വനിത ചുവപ്പ് സേന നിരവധി ബാന്‍ഡ് വാദ്യ സംഘങ്ങളുടെ അകമ്പടിയില്‍ മാര്‍ച്ച് ചെയ്തു. മാര്‍ച്ച് കാണാന്‍ റോഡിനിരുവശവും നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു.
വളണ്ടിയര്‍ മാര്‍ച്ചിന്റെ മുന്‍നിരയില്‍ ഗായകസംഘം, ശിങ്കാരിമേളം, 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി പതാകയേന്തിയ 22 ചുവന്ന വളണ്ടിയര്‍മാര്‍, കേരളവേഷം ധരിച്ച് പതാകയേന്തിയ 22 വനിതകള്‍, ചുവന്ന മുണ്ടുടുത്ത 22 പതാകയേന്തിയ യുവാക്കള്‍, പ്ലക്കാര്‍ഡേന്തിയ 22 കുട്ടികള്‍, പതാകയേന്തിയ 22 ചുമട്ടുതൊഴിലാളികള്‍ എന്നിവര്‍ അണിനിരന്നു. ജില്ല വളണ്ടിയര്‍ ക്യാപ്റ്റന്‍ വിജയകുമാര്‍ മാര്‍ച്ച് നയിച്ചു.
കേന്ദ്രീകരിച്ച പ്രകടനം ഒഴിവാക്കിയിട്ടും പ്രതിനിധികള്‍ക്കൊപ്പം ആയിരങ്ങള്‍ പ്രവഹിച്ചു. എം രമണ്ണറൈ നഗറിലെ വിശാല മൈതാനം നിറഞ്ഞ് കവിഞ്ഞു. ദേശീയപാത ഉള്‍പ്പെടെ സമീപത്തെ റോഡുകളും ജനനിബിഡമായി. ചുവപ്പ് സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചു.
പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി എം.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരന്‍ എം.പിസംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ.എ മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു. വിവിധ മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി. പ്രസീത ചാലിക്കുടിയും സംഘവും നാടന്‍ പാട്ട് അവതരിപ്പിച്ചു.
പ്രതിനിധി സമ്മേളനത്തില്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി. കരുണാകരന്‍, എ. വിജയരാഘവന്‍, പി.കെ ശ്രീമതി, ഇ.പി ജയരാജന്‍, കെ.കെ ശൈലജ, എളമരം കരീം, എ.കെ ബാലന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എം.വി ഗോവിന്ദന്‍, ടി.പി രാമകൃഷ്ണന്‍ സംബന്ധിച്ചു. പി. ജനാര്‍ദ്ദനന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡീയത്തിന് വേണ്ടി വി. പി.പി മുസ്തഫയും സംഘാടക സമിതിക്ക് വേണ്ടി ടി.കെ രാജനും നന്ദി പറഞ്ഞു. കെ.വി കുഞ്ഞിരാമന്‍ സാര്‍വദേശീയ ഗാനം ചൊല്ലിക്കൊടുത്തു.Recent News
  ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ ജീപ്പിടിച്ച് യുവതിക്ക് പരിക്ക്

  ഉറൂസ് കമ്മിറ്റി ഓഫീസ് അക്രമശ്രമക്കേസിലെ പ്രതികള്‍ റിമാണ്ടില്‍; രണ്ടുപേര്‍ക്കെതിരെ കാപ്പ ചുമത്തിയേക്കും

  ബൈക്ക് തടഞ്ഞ് യുവാക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ചു

  പി.ബി. അബ്ദുല്‍റസാഖ് ഓര്‍മ്മയായി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  കൊറഗ വിഭാഗക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കോടികള്‍ ചിലവഴിച്ചെന്ന് പറയുമ്പോഴും അവരുടെ ജീവിതം ദുരിതം തന്നെ

  ഖബറടക്കത്തിനും ആയിരങ്ങളെത്തി

  അപകടത്തില്‍ ജ്യോത്സ്യന് ഗുരുതരം

  തുളുനാടിന്റെ വികസനത്തിന് വേണ്ടി ശബ്ദിച്ച എം.എല്‍.എയെന്ന് മുഖ്യമന്ത്രി

  പി.ബി. അബ്ദുല്‍റസാഖ് എം.എല്‍.എ.അന്തരിച്ചു

  ഉറൂസ് കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമ ശ്രമം; അഞ്ചുപേര്‍കൂടി അറസ്റ്റില്‍

  വിവാഹ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ പാലത്തില്‍ നിന്ന് വീണ് മരിച്ചു

  ഉപ്പളയില്‍ ടൂറിസ്റ്റ് മിനിബസും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്

  21കാരിയെ കാണാതായി

  കരിമ്പ് ജ്യൂസ് യന്ത്രം മറിച്ചിട്ട് നശിപ്പിച്ചു