updated on:2018-01-11 06:34 PM
പരിശോധന വെട്ടിച്ച് ഊടുവഴിയിലൂടെ കടന്ന ലോറി തകരാറിലായി; മണല്‍ റോഡിലിറക്കി

www.utharadesam.com 2018-01-11 06:34 PM,
ബദിയടുക്ക: പൊലീസ് പരിശോധനയുണ്ടെന്നറിഞ്ഞ് ഊടുവഴിയിലൂടെ ഓടിയ മണല്‍ കടത്ത് ലോറി ആക്‌സിലേറ്റര്‍ കട്ടായി കുടുങ്ങി. അതിനിടെ മണല്‍ റോഡിലിറക്കി തകരാര്‍ പരിഹരിച്ച ശേഷം പോവുകയായിരുന്ന ലോറിയെ പിന്തുടര്‍ന്നെത്തിയ പൊലീസ് പിടിച്ചു. ഇന്നലെ രാത്രി ഏഴര മണിയോടെ കര്‍ണ്ണാടക വിട്‌ള ഭാഗത്ത് നിന്ന് ബദിയടുക്ക ഭാഗത്തേക്ക് മണല്‍ കടത്തുകയായിരുന്ന ലോറിയാണ് പൊലീസ് പിടിച്ചത്. മണല്‍ കടത്തിനിടെ പൊലീസ് പരിശോധനയുണ്ടെന്നറിഞ്ഞ് ലോറി ഉക്കിനടുക്ക ഗൂളിയടി ബള്ളംബട്ടു റോഡിലൂടെ കടക്കുകയായിരുന്നു. അതിനിടെയാണ് ആക്‌സിലേറ്റര്‍ കട്ടായി ലോറി റോഡില്‍ കുടുങ്ങിയത്. ഇതേ തുടര്‍ന്ന് മണല്‍ റോഡിലിറക്കുകയായിരുന്നു. പിന്നീട് തകരാര്‍ പരിഹരിച്ച് ലോറി മുന്നോട്ട് നീങ്ങി. വിവരമറിഞ്ഞെത്തിയ പൊലീസ് ലോറി പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. ഡ്രൈവര്‍ കര്‍ണ്ണാടക സുള്ള്യയിലെ മുഹമ്മദ് ഹനീഫ(33)യെ അറസ്റ്റ് ചെയ്തു. റോഡിലിറക്കിയ മണല്‍ ടെമ്പോ ഉപയോഗിച്ച് പിന്നീട് സ്റ്റേഷനിലേക്ക് മാറ്റി.
ബൈക്ക് മറിഞ്ഞ് പരിക്ക്
കുമ്പള: ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞ് യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മഞ്ചേശ്വരം സുള്ളിമെയിലെ പ്രവീണ്‍കുമാര്‍ (31), വിജയന്‍ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് മിയാപ്പദവ് മുന്നിപ്പാടിലാണ് അപകടം.



Recent News
  ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ ജീപ്പിടിച്ച് യുവതിക്ക് പരിക്ക്

  ഉറൂസ് കമ്മിറ്റി ഓഫീസ് അക്രമശ്രമക്കേസിലെ പ്രതികള്‍ റിമാണ്ടില്‍; രണ്ടുപേര്‍ക്കെതിരെ കാപ്പ ചുമത്തിയേക്കും

  ബൈക്ക് തടഞ്ഞ് യുവാക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ചു

  പി.ബി. അബ്ദുല്‍റസാഖ് ഓര്‍മ്മയായി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  കൊറഗ വിഭാഗക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കോടികള്‍ ചിലവഴിച്ചെന്ന് പറയുമ്പോഴും അവരുടെ ജീവിതം ദുരിതം തന്നെ

  ഖബറടക്കത്തിനും ആയിരങ്ങളെത്തി

  അപകടത്തില്‍ ജ്യോത്സ്യന് ഗുരുതരം

  തുളുനാടിന്റെ വികസനത്തിന് വേണ്ടി ശബ്ദിച്ച എം.എല്‍.എയെന്ന് മുഖ്യമന്ത്രി

  പി.ബി. അബ്ദുല്‍റസാഖ് എം.എല്‍.എ.അന്തരിച്ചു

  ഉറൂസ് കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമ ശ്രമം; അഞ്ചുപേര്‍കൂടി അറസ്റ്റില്‍

  വിവാഹ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ പാലത്തില്‍ നിന്ന് വീണ് മരിച്ചു

  ഉപ്പളയില്‍ ടൂറിസ്റ്റ് മിനിബസും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്

  21കാരിയെ കാണാതായി

  കരിമ്പ് ജ്യൂസ് യന്ത്രം മറിച്ചിട്ട് നശിപ്പിച്ചു