updated on:2018-01-11 06:40 PM
കാഞ്ഞങ്ങാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം; നാല് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

www.utharadesam.com 2018-01-11 06:40 PM,
കാഞ്ഞങ്ങാട്: സി.പി.എം ജില്ലാ സമ്മേളനം കഴിഞ്ഞ് മടങ്ങിയ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ചതായി പരാതി. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാല് സി.പി.എം പ്രവര്‍ത്തകരെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ചെമ്മട്ടംവയല്‍ തോയമ്മലിലാണ് സംഭവം. കവ്വായിയിലെ സന്തോഷ്(23), കൃഷ്ണലാല്‍(24), ധനുഷ് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സന്തോഷിന്റെ കയ്യെല്ലു പൊട്ടിയിട്ടുണ്ട്. ധനുഷിന്റെ തോളെല്ല് പൊട്ടി. കൃഷ്ണലാലിന്റെ കാല്‍പാദത്തിനാണ് പരിക്ക്. മൂവരെയും സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തോയമ്മല്‍ പ്രിയദര്‍ശിനി ക്ലബ്ബിലിരുന്ന് ടി.വി കാണുന്നതിനിടെയാണ് ക്ലബ്ബിലേക്ക് അതിക്രമിച്ച് കയറി ഒരു സംഘം അക്രമം കാട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകരായ പ്രിയേഷ് (19), അഭിഷേക്(19), ശ്രീനിവാസ് (21), അരവിന്ദന്‍(28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 30 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.



Recent News
  യാത്രക്കിടെ പോസ്റ്റ്മാനില്‍ നിന്ന് നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടുകളും പാന്‍കാര്‍ഡും പൊലീസ് സാന്നിധ്യത്തില്‍ കൈമാറി

  നഗരത്തിലെ സാഗര്‍ ഹോട്ടലില്‍ നിന്ന് 80,000 രൂപ കവര്‍ന്നു; മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി. ക്യാമറയില്‍

  ബസിന് കല്ലെറിഞ്ഞ കേസില്‍ യുവാവ് അറസ്റ്റില്‍

  ദമ്പതികളെ അക്രമിച്ച കേസില്‍ അറസ്റ്റിലായ യുവാവ് നേരത്തെ മൂന്നുകേസുകളില്‍ പ്രതി

  കാണാതായ കോളേജ് വിദ്യാര്‍ത്ഥിയെ ഗോവ ബീച്ചില്‍ കണ്ടതായി വിവരം; കാര്‍ ഉപേക്ഷിച്ച നിലയില്‍

  ബൈക്ക് മറിഞ്ഞ് പൊലീസുകാരന്‍ മരിച്ചത് വീട്ടിലേക്ക് പോകുന്നതിനിടെ

  ശാന്തിനഗറില്‍ എന്‍.എ. ഹാരിസ് തന്നെ

  'യുവാക്കള്‍ ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തണം'

  ആലൂരില്‍ താല്‍ക്കാലിക തടയണ ഇത്തവണയും തകര്‍ന്നു; സര്‍ക്കാറിന് പാഴായത് ലക്ഷങ്ങള്‍

  കൂട്ടൂകാരോടൊപ്പം കക്കവാരാന്‍ പുഴയില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

  അപ്രഖ്യാപിത ഹര്‍ത്താല്‍: ഉറവിടം അന്വേഷിക്കുന്നു,153 (എ) വകുപ്പ് പ്രകാരം കേസ്

  കടല്‍ കാണാനെത്തിയ ദമ്പതികളെ അക്രമിച്ചതിന് 18 പേര്‍ക്കെതിരെ കേസ്; ഒരാള്‍ അറസ്റ്റില്‍

  യുവാവിനെ അക്രമിച്ചതിനും ക്ലബ്ബ് തകര്‍ത്തതിനും രണ്ടുപേര്‍ അറസ്റ്റില്‍

  കാനക്കോട്ട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ടാക്‌സി കാര്‍ കത്തിനശിച്ചു

  ടയര്‍ പൊട്ടി മീന്‍ലോറി മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്