updated on:2018-01-12 04:36 PM
കുട്ടികളുടെ ഡ്രൈവിംഗ്: കാസര്‍കോട് ഈടാക്കിയത് 5 ലക്ഷം രൂപ പിഴ

www.utharadesam.com 2018-01-12 04:36 PM,
കാസര്‍കോട്: പ്രായപൂര്‍ത്തിയാവാത്തവര്‍ ഇരുചക്രവാഹനങ്ങള്‍ ഓടിച്ചതിന് കാസര്‍കോട് സര്‍ക്കിളില്‍ കഴിഞ്ഞ വര്‍ഷം പിടിച്ചത് 283 പേരെ. ഉടമകളില്‍ നിന്ന് 54 ലക്ഷം രൂപ പിഴയീടാക്കിയതായി സി.ഐ. സി.എ. അബ്ദുല്‍ റഹീം അറിയിച്ചു. 8000 രൂപ മുതല്‍ പതിനായിരം വരെയാണ് പിഴ. വാഹന പരിശോധന കര്‍ശനമാക്കിയതോടെ അപകടങ്ങളും കുറഞ്ഞു. 2015നേക്കാളും 50 ശതമാനം വാഹനാപകടങ്ങള്‍ കുറഞ്ഞതായി പൊലീസ് പറഞ്ഞു. കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ പിടിച്ച് സൂക്ഷിച്ച 36 ഇരുചക്രവാഹനങ്ങള്‍ക്ക് ഉടമകളില്ല. പൊലീസിനെ കണ്ട് ഉപേക്ഷിച്ച് പോയ വാഹനങ്ങളാണ് ഇവ.
ആറ് ബൈക്കുകള്‍ കര്‍ണാടക, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് മോഷണം പോയതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ആറ് ബൈക്കുകള്‍ തിരിച്ചു കൊണ്ടുപോയതായും സി.ഐ. പറഞ്ഞു. കുറ്റകൃത്യം തടയാനും അപകടങ്ങള്‍ കുറക്കാനുമാണ് പരിശോധന കര്‍ശനമാക്കുന്നത്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ കര്‍ശനമാക്കുമെന്നും സി.ഐ. അറിയിച്ചു.



Recent News
  ആരോഗ്യത്തോടെ ജീവിക്കുകയെന്നത് പൗരന്റെ മൗലികാവകാശം-എന്‍.എസ്.മാധവന്‍

  പെര്‍മുദെയില്‍ രണ്ട് പേരെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

  ഒന്നര വയസുള്ള കുട്ടി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു

  വഖഫ് ശാക്തീകരണത്തിന് മഹല്ലുകള്‍ സജീവമാകണം-റഷീദലി തങ്ങള്‍

  കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍; ജില്ലയില്‍ ഒരുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് നൂറ് കേസുകള്‍

  ചില്ലറ തര്‍ക്കം; കണ്ടക്ടറെ മര്‍ദ്ദിച്ചു

  പി.എം അബ്ദുല്‍ ഹമീദ് അന്തരിച്ചു

  18 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി ബേക്കല്‍-പള്ളിക്കര സ്വദേശികള്‍ പിടിയില്‍

  രണ്ട് ദിവസം വൈദ്യുതി മുടങ്ങി; നാട്ടുകാര്‍ കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു

  ക്ഷേത്ര ദര്‍ശനത്തിന് പോകുന്നതിനിടെ വീട്ടമ്മ തീവണ്ടി തട്ടിമരിച്ചു

  കാസര്‍കോട്ട് വീണ്ടും ഒപ്പുമരം തളിര്‍ക്കുന്നു; എന്‍.എസ് മാധവനും സി.വിയും അലയന്‍സിയറും എത്തും

  ചെര്‍ക്കള-കല്ലടുക്ക റോഡ് പുനര്‍നിര്‍മ്മാണത്തിന് ടെണ്ടര്‍ വിളിച്ചു

  'സംസ്ഥാന നേതാക്കളുടെ അറസ്റ്റ് സി.പി.എമ്മിന്റെ തീക്കളി'

  അഡൂരില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് കോണ്‍ക്രീറ്റ് തൊഴിലാളി മരിച്ചു

  ബായാറില്‍ പശുക്കടത്ത് വാഹനം തടയുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിന് ദമ്പതികളെ വീട്ടില്‍ കയറി അക്രമിച്ചു