updated on:2018-01-12 04:45 PM
ബദിയടുക്ക ലേലം വിളി വിവാദം;’ ഡ്രൈവറെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു

www.utharadesam.com 2018-01-12 04:45 PM,
ബദിയടുക്ക: പഞ്ചായത്ത് ഓഫീസിലെ ആംബുലന്‍സില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡ്രൈവറെ ഭരണ സമിതി യോഗം ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഗോളിയടുക്കയിലെ അബ്ദുല്ലയെയാണ് ഭരണ സമിതിയുടെ ഐക്യകണ്‌ഠേനയുള്ള തീരുമാന പ്രകാരം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ദിവസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ നടന്ന ആക്രി സാധനങ്ങള്‍ ഡ്രൈവറും ഒരു ബന്ധുവും ലേലം വിളിക്കുകയുണ്ടായി. എന്നാല്‍ ലേലത്തിന്റെ മറവില്‍ വിലപിടിപ്പുള്ള മറ്റു സാധനങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ പ്രവൃത്തി സമയമല്ലാത്ത നേരത്ത് ഡ്രൈവര്‍ കടത്തി കൊണ്ടു പോയതായി ലേലം വിളിയില്‍ ഏര്‍പ്പെട്ടവരും നാട്ടുകാരില്‍ ചിലരും പഞ്ചായത്ത് സെക്രട്ടറിക്കും ഡി.ഡി.പി.ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത ഭരണ സമിതി യോഗമാണ് ഡ്രൈവറെ പിരിച്ചു വിടാനുള്ള തീരുമാനം കൈക്കൊണ്ടത്. അതേ സമയം പരാതിയില്‍ ഉന്നയിച്ച പ്രകാരം വിലപിടിപ്പുള്ള സാധനങ്ങള്‍ കൊണ്ടു പോയതായി സ്റ്റോക്ക് പരിശോധനയില്‍ നിന്നും കണ്ടെത്താനായിട്ടില്ലെന്നും ചില സാധനങ്ങള്‍ ഓഫീസിന് പുറത്ത് ഇറക്കി വെച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പല ഔദ്യോഗിക കാര്യങ്ങളിലും ഡ്രൈവര്‍ നിരന്തരമായി ഇടപ്പെടുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ജോലിയില്‍ നിന്നും പിരിച്ചു വിട്ടതെന്നും പഞ്ചായത്ത് സെക്രട്ടറി എം. സാരംഗധരന്‍ പറഞ്ഞു.Recent News
  ആരോഗ്യത്തോടെ ജീവിക്കുകയെന്നത് പൗരന്റെ മൗലികാവകാശം-എന്‍.എസ്.മാധവന്‍

  പെര്‍മുദെയില്‍ രണ്ട് പേരെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

  ഒന്നര വയസുള്ള കുട്ടി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു

  വഖഫ് ശാക്തീകരണത്തിന് മഹല്ലുകള്‍ സജീവമാകണം-റഷീദലി തങ്ങള്‍

  കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍; ജില്ലയില്‍ ഒരുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് നൂറ് കേസുകള്‍

  ചില്ലറ തര്‍ക്കം; കണ്ടക്ടറെ മര്‍ദ്ദിച്ചു

  പി.എം അബ്ദുല്‍ ഹമീദ് അന്തരിച്ചു

  18 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി ബേക്കല്‍-പള്ളിക്കര സ്വദേശികള്‍ പിടിയില്‍

  രണ്ട് ദിവസം വൈദ്യുതി മുടങ്ങി; നാട്ടുകാര്‍ കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു

  ക്ഷേത്ര ദര്‍ശനത്തിന് പോകുന്നതിനിടെ വീട്ടമ്മ തീവണ്ടി തട്ടിമരിച്ചു

  കാസര്‍കോട്ട് വീണ്ടും ഒപ്പുമരം തളിര്‍ക്കുന്നു; എന്‍.എസ് മാധവനും സി.വിയും അലയന്‍സിയറും എത്തും

  ചെര്‍ക്കള-കല്ലടുക്ക റോഡ് പുനര്‍നിര്‍മ്മാണത്തിന് ടെണ്ടര്‍ വിളിച്ചു

  'സംസ്ഥാന നേതാക്കളുടെ അറസ്റ്റ് സി.പി.എമ്മിന്റെ തീക്കളി'

  അഡൂരില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് കോണ്‍ക്രീറ്റ് തൊഴിലാളി മരിച്ചു

  ബായാറില്‍ പശുക്കടത്ത് വാഹനം തടയുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിന് ദമ്പതികളെ വീട്ടില്‍ കയറി അക്രമിച്ചു