updated on:2018-01-12 05:41 PM
പാലക്കുന്നില്‍ കാര്‍ ഓട്ടോയിലിടിച്ചു; ഉമ്മയുടെ കയ്യില്‍ നിന്ന് തെറിച്ചുവീണ് പിഞ്ചുകുഞ്ഞ് മരിച്ചു

www.utharadesam.com 2018-01-12 05:41 PM,
ഉദുമ: പാലക്കുന്നില്‍ ഓട്ടോയില്‍ കാറിടിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മാതാവിന്റെ കയ്യില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് മരിച്ചു. ബേക്കല്‍ മീത്തല്‍ മൗവ്വലിലെ ശരീഫ്-ഫസീല ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള മകന്‍ മുഹമ്മദ് നയാന്‍ ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ പാലക്കുന്ന് ജംഗ്ഷനിലാണ് അപകടം.
കാര്‍ പൊടുന്നനെ യൂടേണ്‍ എടുത്തപ്പോള്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോ മറിഞ്ഞപ്പോള്‍ കുട്ടി മാതാവിന്റെ കയ്യില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.
ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരി: ഫാത്തിമത്ത് സിയാന.
ഫസീലയുടെ മാതാവ് ആയിഷ(45), ബന്ധു ഫാത്തിമ(10) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കാസര്‍കോട് കിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.



Recent News
  ആരോഗ്യത്തോടെ ജീവിക്കുകയെന്നത് പൗരന്റെ മൗലികാവകാശം-എന്‍.എസ്.മാധവന്‍

  പെര്‍മുദെയില്‍ രണ്ട് പേരെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

  ഒന്നര വയസുള്ള കുട്ടി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു

  വഖഫ് ശാക്തീകരണത്തിന് മഹല്ലുകള്‍ സജീവമാകണം-റഷീദലി തങ്ങള്‍

  കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍; ജില്ലയില്‍ ഒരുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് നൂറ് കേസുകള്‍

  ചില്ലറ തര്‍ക്കം; കണ്ടക്ടറെ മര്‍ദ്ദിച്ചു

  പി.എം അബ്ദുല്‍ ഹമീദ് അന്തരിച്ചു

  18 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി ബേക്കല്‍-പള്ളിക്കര സ്വദേശികള്‍ പിടിയില്‍

  രണ്ട് ദിവസം വൈദ്യുതി മുടങ്ങി; നാട്ടുകാര്‍ കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു

  ക്ഷേത്ര ദര്‍ശനത്തിന് പോകുന്നതിനിടെ വീട്ടമ്മ തീവണ്ടി തട്ടിമരിച്ചു

  കാസര്‍കോട്ട് വീണ്ടും ഒപ്പുമരം തളിര്‍ക്കുന്നു; എന്‍.എസ് മാധവനും സി.വിയും അലയന്‍സിയറും എത്തും

  ചെര്‍ക്കള-കല്ലടുക്ക റോഡ് പുനര്‍നിര്‍മ്മാണത്തിന് ടെണ്ടര്‍ വിളിച്ചു

  'സംസ്ഥാന നേതാക്കളുടെ അറസ്റ്റ് സി.പി.എമ്മിന്റെ തീക്കളി'

  അഡൂരില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് കോണ്‍ക്രീറ്റ് തൊഴിലാളി മരിച്ചു

  ബായാറില്‍ പശുക്കടത്ത് വാഹനം തടയുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിന് ദമ്പതികളെ വീട്ടില്‍ കയറി അക്രമിച്ചു