updated on:2018-01-12 11:41 AM
വീട്ടമ്മയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് സ്വര്‍ണാഭരണവും പണവും തട്ടി; സ്ത്രീയടക്കം നാലുപേര്‍ പിടിയില്‍

www.utharadesam.com 2018-01-12 11:41 AM,
കാസര്‍കോട്: സ്ത്രീയെ ഉപയോഗിച്ച് വീട്ടമ്മമാരുടെ മൊബൈല്‍ ഫോണില്‍ വിളിച്ച് ബ്ലാക്ക്‌മെയില്‍ നടത്തുന്ന നാലംഗ സംഘം വീട്ടമ്മയുടെ രണ്ടര പവന്‍ സ്വര്‍ണാഭരണവും 12,000 രൂപയും തട്ടിയെടുത്തു. വീട്ടമ്മയുടെ സമര്‍ത്ഥമായ ഇടപെടലില്‍ സംഘത്തെ പൊലിസ് പിടിച്ചു.
വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങളും പണവും തിരിച്ച് കിട്ടി. ഇവര്‍ക്ക് പരാതിയില്ലാത്തതിനാല്‍ സംഘത്തെ കാസര്‍കോട് സി.ഐ. സി.എ. അബ്ദുല്‍ റഹീം താക്കീത് ചെയ്ത് വിട്ടയച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സംഘം ഏതാനും മാസങ്ങളായി ബ്ലാക്ക്‌മെയില്‍ ചെയ്ത് തട്ടിപ്പ് നടത്തി വരികയാണ്. മൊഗ്രാലില്‍ താമസിക്കുന്ന സ്ത്രീയും അണങ്കൂരില്‍ താമസിക്കുന്ന മൂന്ന് പേരുമാണ് വീട്ടമ്മമാരെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുന്നത്. ഭര്‍ത്താവ് ഗള്‍ഫിലുള്ള സ്ത്രീകളെയാണ് സംഘം നോട്ടമിടുന്നത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ശേഖരിച്ച ശേഷം മിസ്‌കോള്‍ അടിച്ചാണ് തുടക്കം. പല തവണ മിസ്ഡ് കോള്‍ അടിക്കുന്നതോടെ വീട്ടമ്മമാര്‍ തിരിച്ചുവിളിക്കും. ഫോണ്‍ എടുത്ത് സംസാരിക്കുന്നത് സ്ത്രീയാണ്. പിന്നീട് ഇവരെ വശീകരിച്ച് വാട്ട്‌സ്ആപ്പ് നമ്പര്‍ കൈക്കലാക്കും. തുടര്‍ന്ന് മാന്യമായി രീതിയില്‍ സംസാരിച്ച് വീട്ടിലെ വിവരങ്ങള്‍ അറിയും. അതിനിടെ ഫോട്ടോ അയക്കാനും ആവശ്യപ്പെടും. പലരും കാര്യമറിയാതെ സ്ത്രീയുമായി വാട്‌സ്ആപ് ചാറ്റിംഗ് തുടരും. അതിനിടെ നിങ്ങളുടെ ഫോട്ടോ ഞങ്ങളുടെ പക്കലുണ്ടെന്നും പണവും സ്വര്‍ണ്ണാഭരണങ്ങളും തന്നില്ലെങ്കില്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണത്രെ രീതി. ഇത്തരത്തില്‍ നിരവധി വീട്ടമ്മമാരുടെ പണം തട്ടിയതായാണ് സംശയിക്കുന്നത്. എന്നാല്‍ മാനഹാനി ഭയന്ന് പലരും പരാതിപ്പെടാത്തതിനാല്‍ സംഘം ഇത്തരം തട്ടിപ്പുകള്‍ തുടരുന്നു. സംഘത്തിന്റെ പ്രവൃത്തികള്‍ പൊലീസ് നിരീക്ഷിച്ചു വരികയാണെന്ന് സി.ഐ.പറഞ്ഞു.Recent News
  യുവതിയെ കാണാതായി

  കുന്നിടിക്കല്‍; മണ്ണുമാന്തി യന്ത്രം പിടിച്ചു, ഡ്രൈവര്‍ അറസ്റ്റില്‍

  തീരദേശത്ത് റവന്യു സംഘത്തിന്റെ മണല്‍വേട്ട; 100 ടണ്‍ മണല്‍ കണ്ടുകെട്ടി

  പിക്കപ്പിലും ടിപ്പറിലും കടത്തിയ മണല്‍ പിടിച്ചു

  മകന്‍ ഓടിച്ച ഓട്ടോ മറിഞ്ഞ് ചികിത്സയിലായിരുന്ന ശാന്തിപ്പള്ളം സ്വദേശി മരിച്ചു

  നഗരത്തിലെ വസ്ത്രക്കടയില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തി സൃഷ്ടിച്ചു

  കഞ്ചാവ് വലിക്കാത്തതിന് യുവാവിന്റെ മുഖത്ത് കത്തി കൊണ്ട് വരഞ്ഞ് പരിക്കേല്‍പ്പിച്ചു

  ഭാര്യയോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ബസില്‍ കുഴഞ്ഞ് വീണ് മരിച്ചു

  പുകവലിക്കുന്നതിനിടെ പൊലീസ് പിടിച്ചു; ആള്‍ക്കൂട്ടം തടഞ്ഞു

  കുറ്റിക്കാട്ടില്‍ സൂക്ഷിച്ച 72കിലോ കഞ്ചാവ് കണ്ടെത്തിയ കേസില്‍ അന്വേഷണം പാതിവഴിയില്‍ നിലച്ചു

  പൊലീസ് നിഷ്‌ക്രിയത്വത്തിനെതിരെ യു.ഡി.എഫ് ധര്‍ണ്ണ നടത്തി

  നാളെ വാഹന പണിമുടക്ക്; കെ.എസ്.ആര്‍.ടി.സി.യും മുടങ്ങും

  മണ്ണെണ്ണയെന്ന് കരുതി അടുപ്പില്‍ പെട്രോളൊഴിച്ചു; തീ പടര്‍ന്ന് പൊള്ളലേറ്റ യുവതി മരിച്ചു

  വിദ്യാനഗര്‍ ഹോസ്റ്റലിന് നേരേ കല്ലേറ്; ജനല്‍ ഗ്ലാസ് തകര്‍ന്നു

  നെല്ലിക്കുന്ന് ഓവര്‍ ബ്രിഡ്ജിന് സമീപം വാഹനങ്ങള്‍ക്ക് നേരേ കല്ലേറ്