www.utharadesam.com 2018-01-12 05:45 PM,
മഞ്ചേശ്വരം: ഹൊസങ്കടിയില്‍ റോഡരികില്‍ കാര്‍ നിര്‍ത്തി വിശ്രമിക്കുകയായിരുന്ന പാലക്കാട് സ്വദേശിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ 17കാരന് ഉള്‍പ്പെടെ രണ്ട് പേരെ മഞ്ചേശ്വരം എസ്.ഐ. ഇ. അനൂപ് കുമാറും സംഘവും അറസ്റ്റ് ചെയ്തു. ബജങ്കളയിലെ മൊയ്തീന് (21), കജെയിലെ 17കാരന് എന്നിവരാണ് അറസ്റ്റിലായത്. കാറിലെത്തി തവണ വ്യവസ്ഥയില്‍ വസ്ത്രവില്‍പ്പന നടത്തുന്ന പാലക്കാട് സ്വദേശി ഹക്കീമിനെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. രണ്ടാഴ്ച മുമ്പ് രാത്രിയാണ് സംഭവം. ഉള്ളാളിലെ പള്ളിയില്‍ പോയി തിരികെ മടങ്ങുമ്പോഴാണ് ഹക്കിം ഉറക്കം തൂങ്ങുന്നതിനാല്‍ വിശ്രമിക്കാനായി ഹൊസങ്കടിയിലെ റോഡരികില്‍ കാര്‍ നിര്‍ത്തിയത്. അതിനിടെയാണ് സ്കൂട്ടറിലെത്തിയ രണ്ട് പേര് ഭീഷണിപ്പെടുത്തി പണം തട്ടിയത്.