updated on:2018-01-12 05:46 PM
മംഗളൂരുവില്‍ കഞ്ചാവ് കേസില്‍ പിടിയിലായ യുവാവ് മഞ്ചേശ്വരത്തെ കവര്‍ച്ചാ കേസില്‍ പ്രതി

www.utharadesam.com 2018-01-12 05:46 PM,
മഞ്ചേശ്വരം: കഞ്ചാവ് കേസില്‍ പ്രതിയായി മംഗളൂരുവില്‍ റിമാണ്ടില്‍ കഴിയുന്ന യുവാവ് മഞ്ചേശ്വരത്തെ വസ്ത്രക്കട കുത്തിത്തുറന്ന് പണം കവര്‍ന്ന കേസില്‍ പ്രതിയെന്ന് തെളിഞ്ഞു. മഞ്ചേശ്വരം തോട്ടതലക്കിയില്‍ താമസിക്കുന്ന മുഹമ്മദ് ബഷീറാ(23)ണ് മംഗളൂരുവില്‍ കഞ്ചാവ് കേസില്‍ പിടിയിലായത്. ചോദ്യം ചെയ്തപ്പോഴാണ് മഞ്ചേശ്വരം മജിര്‍പള്ളയിലെ യശ്വന്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള വസ്ത്രക്കട കുത്തിത്തുറന്ന് 41,000 രൂപ കവര്‍ന്ന കേസില്‍ പ്രതിയാണെന്ന് തെളിഞ്ഞത്. ഡിസംബര്‍ 29നാണ് കവര്‍ച്ച നടന്നത്. ബഷീറിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു. കവര്‍ച്ചയില്‍ മറ്റൊരു യുവാവ് കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇത് സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നു.



Recent News
  യാത്രക്കിടെ പോസ്റ്റ്മാനില്‍ നിന്ന് നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടുകളും പാന്‍കാര്‍ഡും പൊലീസ് സാന്നിധ്യത്തില്‍ കൈമാറി

  നഗരത്തിലെ സാഗര്‍ ഹോട്ടലില്‍ നിന്ന് 80,000 രൂപ കവര്‍ന്നു; മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി. ക്യാമറയില്‍

  ബസിന് കല്ലെറിഞ്ഞ കേസില്‍ യുവാവ് അറസ്റ്റില്‍

  ദമ്പതികളെ അക്രമിച്ച കേസില്‍ അറസ്റ്റിലായ യുവാവ് നേരത്തെ മൂന്നുകേസുകളില്‍ പ്രതി

  കാണാതായ കോളേജ് വിദ്യാര്‍ത്ഥിയെ ഗോവ ബീച്ചില്‍ കണ്ടതായി വിവരം; കാര്‍ ഉപേക്ഷിച്ച നിലയില്‍

  ബൈക്ക് മറിഞ്ഞ് പൊലീസുകാരന്‍ മരിച്ചത് വീട്ടിലേക്ക് പോകുന്നതിനിടെ

  ശാന്തിനഗറില്‍ എന്‍.എ. ഹാരിസ് തന്നെ

  'യുവാക്കള്‍ ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തണം'

  ആലൂരില്‍ താല്‍ക്കാലിക തടയണ ഇത്തവണയും തകര്‍ന്നു; സര്‍ക്കാറിന് പാഴായത് ലക്ഷങ്ങള്‍

  കൂട്ടൂകാരോടൊപ്പം കക്കവാരാന്‍ പുഴയില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

  അപ്രഖ്യാപിത ഹര്‍ത്താല്‍: ഉറവിടം അന്വേഷിക്കുന്നു,153 (എ) വകുപ്പ് പ്രകാരം കേസ്

  കടല്‍ കാണാനെത്തിയ ദമ്പതികളെ അക്രമിച്ചതിന് 18 പേര്‍ക്കെതിരെ കേസ്; ഒരാള്‍ അറസ്റ്റില്‍

  യുവാവിനെ അക്രമിച്ചതിനും ക്ലബ്ബ് തകര്‍ത്തതിനും രണ്ടുപേര്‍ അറസ്റ്റില്‍

  കാനക്കോട്ട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ടാക്‌സി കാര്‍ കത്തിനശിച്ചു

  ടയര്‍ പൊട്ടി മീന്‍ലോറി മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്