updated on:2018-01-12 05:48 PM
കാറഡുക്ക ബ്ലോക്ക് ബേഡകം ഡിവിഷന്‍ സി.പി.എം നിലനിര്‍ത്തി

www.utharadesam.com 2018-01-12 05:48 PM,
മുന്നാട്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ബേഡകം സംവരണ ഡിവിഷനിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ നിലവിലുള്ള സീറ്റ് സി.പി.എം. നിലനിര്‍ത്തി. എച്ച്.ശങ്കരന്‍ 1626 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ ശങ്കരന് 3624 വോട്ടും കോണ്‍ഗ്രസിലെ കെ. മധുവിന് 1998 വോട്ടും ബി.ജെ.പിയിലെ കെ. കൃഷ്ണന്‍കുട്ടിക്ക് 303 വോട്ടും ലഭിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 1380 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എം സ്ഥാനാര്‍ത്ഥി വിജയിച്ചത്. സി. കണ്ണന്‍ രോഗബാധിതനായി ചികിത്സയെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ബേഡഡുക്ക പഞ്ചായത്തിലെ 7,8,9,10,11,12 വാര്‍ഡുകളും മുളിയാര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡും ഉള്‍പ്പെട്ടതാണ് ബേഡകം സംവരണ ഡിവിഷന്‍. തിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹഌദം പ്രകടിപ്പിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.



Recent News
  യാത്രക്കിടെ പോസ്റ്റ്മാനില്‍ നിന്ന് നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടുകളും പാന്‍കാര്‍ഡും പൊലീസ് സാന്നിധ്യത്തില്‍ കൈമാറി

  നഗരത്തിലെ സാഗര്‍ ഹോട്ടലില്‍ നിന്ന് 80,000 രൂപ കവര്‍ന്നു; മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി. ക്യാമറയില്‍

  ബസിന് കല്ലെറിഞ്ഞ കേസില്‍ യുവാവ് അറസ്റ്റില്‍

  ദമ്പതികളെ അക്രമിച്ച കേസില്‍ അറസ്റ്റിലായ യുവാവ് നേരത്തെ മൂന്നുകേസുകളില്‍ പ്രതി

  കാണാതായ കോളേജ് വിദ്യാര്‍ത്ഥിയെ ഗോവ ബീച്ചില്‍ കണ്ടതായി വിവരം; കാര്‍ ഉപേക്ഷിച്ച നിലയില്‍

  ബൈക്ക് മറിഞ്ഞ് പൊലീസുകാരന്‍ മരിച്ചത് വീട്ടിലേക്ക് പോകുന്നതിനിടെ

  ശാന്തിനഗറില്‍ എന്‍.എ. ഹാരിസ് തന്നെ

  'യുവാക്കള്‍ ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തണം'

  ആലൂരില്‍ താല്‍ക്കാലിക തടയണ ഇത്തവണയും തകര്‍ന്നു; സര്‍ക്കാറിന് പാഴായത് ലക്ഷങ്ങള്‍

  കൂട്ടൂകാരോടൊപ്പം കക്കവാരാന്‍ പുഴയില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

  അപ്രഖ്യാപിത ഹര്‍ത്താല്‍: ഉറവിടം അന്വേഷിക്കുന്നു,153 (എ) വകുപ്പ് പ്രകാരം കേസ്

  കടല്‍ കാണാനെത്തിയ ദമ്പതികളെ അക്രമിച്ചതിന് 18 പേര്‍ക്കെതിരെ കേസ്; ഒരാള്‍ അറസ്റ്റില്‍

  യുവാവിനെ അക്രമിച്ചതിനും ക്ലബ്ബ് തകര്‍ത്തതിനും രണ്ടുപേര്‍ അറസ്റ്റില്‍

  കാനക്കോട്ട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ടാക്‌സി കാര്‍ കത്തിനശിച്ചു

  ടയര്‍ പൊട്ടി മീന്‍ലോറി മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്