updated on:2018-02-12 06:07 PM
മൂല്യാധിഷ്ഠിതമായ രാഷ്ട്രീയ നിലപാടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ-കെ.ഇ ഇസ്മയില്‍

www.utharadesam.com 2018-02-12 06:07 PM,
ചട്ടഞ്ചാല്‍: സാഹചര്യങ്ങള്‍ അനുസരിച്ച് നിലപാട് മാറ്റുന്ന രാഷ്ട്രീയ പ്രസ്ഥാനമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും അടിയുറച്ച രാഷ്ട്രീയ നിലപാടാണ് ഈ പാര്‍ട്ടിയുടെ അടിസ്ഥാനമെന്നും സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവംഗം കെ.ഇ ഇസ്മയില്‍ പറഞ്ഞു. സി.പി.ഐ ജില്ലാ സമ്മേളന ബഹുജനറാലി ചട്ടഞ്ചാലിലെ ഇ.കെ മാസ്റ്റര്‍ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെടുക്കുന്ന രാഷ്ട്രീയ നിലപാടില്‍ ആകൃഷ്ടരായാണ് ധാരാളം ആളുകള്‍ സംസ്ഥാനത്ത് പലയിടങ്ങളിലും ഈ പാര്‍ട്ടിയിലേക്ക് ചേരുന്നത്. രാഷ്ട്രീയ സാമൂഹ്യ-സാഹചര്യങ്ങളനുസരിച്ച് ആശയങ്ങള്‍ മാറ്റുകയും സ്വാധീനങ്ങള്‍ക്ക് വഴങ്ങുകയും ചെയ്യുന്ന നിലപാട് പാര്‍ട്ടിക്കില്ല. പൊതുവേ രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ചും പ്രവര്‍ത്തകരെ കുറിച്ചും ജനങ്ങള്‍ക്കുള്ള മതിപ്പ് കുറഞ്ഞു വരുമ്പോള്‍ സി.പി.ഐ എടുക്കുന്ന നിലപാടില്‍ ആകൃഷ്ടരായി പാര്‍ട്ടിയിലേക്ക് ആളുകള്‍ കടന്നു വരികയാണ്. അതാണ് ഈ പാര്‍ട്ടിയുടെ കരുത്തും ശക്തിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ബഹുസ്വരതയും മതേതരത്വവും ഇല്ലാതാക്കാനുള്ള നടപടികളാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി സ്വീകരിക്കുന്നതെന്ന് ഇസ്മായില്‍ പറഞ്ഞു. കോര്‍പറേറ്റുകളുടെ നവലിബറലുകളുടെയും വിശ്വസ്ത അഭിനവ ദല്ലാളാണ് മോഡി. രാജ്യത്തെ ഫാസിസത്തില്‍ നിന്നും മുക്തമാക്കാന്‍ ഇടതുപക്ഷത്തിന്റെ കരുത്തിലൂടെ മാത്രമേ സാധിക്കുകയുള്ളുവെന്നും കെ.ഇ ഇസ്മയില്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവംഗവും റവന്യൂ മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍, സംസ്ഥാന കൗണ്‍സിലംഗങ്ങളായ കെ.വി കൃഷ്ണന്‍, ടി. കൃഷ്ണന്‍, ജില്ലാ എക്‌സിക്യൂട്ടീവംഗങ്ങളായ ബി.വി രാജന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, കെ.എസ് കുര്യാക്കോസ്, സി.പി ബാബു, എം. അസിനാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ വി. രാജന്‍ സ്വാഗതം പറഞ്ഞു.Recent News
  പെയിന്റിങ് ജോലിക്കിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

  വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

  കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി

  എ.കെ അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍ അന്തരിച്ചു

  ഓണ്‍ലൈന്‍ വ്യാപാര ഏജന്റെന്ന് ധരിപ്പിച്ച് തട്ടിപ്പ് നടത്തിയവരെ പിടിച്ചത് കോട്ടയത്ത് വെച്ച്

  വയോധികയുടെ സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങിയ കാസര്‍കോട് സ്വദേശിനി റിമാണ്ടില്‍

  ദേശീയപാതയിലെ ചെരിവ് വിനയാകുന്നു; ഷിറിയയില്‍ ലോറിമറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

  നടപടി വരുമെന്ന പ്രഖ്യാപനത്തിനിടയിലും പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നു

  അസുഖത്തെ തുടര്‍ന്ന് ചുമട്ട് തൊഴിലാളി മരിച്ചു

  ക്വാറി തൊഴിലാളി തൂങ്ങി മരിച്ചു

  ബഷീര്‍ കുമ്പള അന്തരിച്ചു

  കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

  രാഷ്ട്ര പാരമ്പര്യം കാക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യ ബാധ്യതയെന്ന് സമസ്ത പ്രസിഡണ്ട്

  സൂററ്റ് എന്‍.ഐ.ടി എം.ടെക്ക് പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് ഒന്നാം റാങ്ക്

  ദേവലോകം എഞ്ചിനീയറിംഗ് കോളേജ് ഇന്ന് സാമൂഹ്യദ്രോഹികള്‍ക്ക് അധോലോകം