updated on:2018-02-12 06:11 PM
ജനസാഗരമായി സി.പി.ഐ പൊതുസമ്മേളനം; നിലപാടിനോടുള്ള ജനപിന്തുണയെന്ന് നേതൃത്വം

www.utharadesam.com 2018-02-12 06:11 PM,
ചട്ടഞ്ചാല്‍: നയിക്കുന്നവര്‍ നേര്‍വഴിക്കാണെന്നും അടിയുറച്ച പിന്തുണയുണ്ടെന്നും അണികളും ജനങ്ങളും സാക്ഷ്യപ്പെടുത്തുന്നതായിരുന്നു സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചട്ടഞ്ചാലില്‍ നടന്ന പൊതുസമ്മേളനം. പൊയിനാച്ചിയില്‍ നിന്നും ആരംഭിച്ച റെഡ് വളണ്ടിയര്‍മാര്‍ച്ച് ആറ് മണിയോടെയാണ് ചട്ടഞ്ചാലിലെ പൊതുസമ്മേളന നഗരിയിലെത്തിയത്. വളണ്ടിയര്‍മാര്‍ച്ച് കാണാന്‍ പൊയിനാച്ചി മുതല്‍ നൂറുകണക്കിനാളുകളാണ് റോഡരികിലുണ്ടായിരുന്നത്. ചട്ടഞ്ചാലിലെത്തിയപ്പോള്‍ ജനസാഗരമായി അത് മാറി. ചട്ടഞ്ചാലില്‍ പ്രത്യേകം ഒരുക്കിയ മൈതാനത്ത് നടന്ന സമ്മേളനത്തിന്റെ ജനപങ്കാളിത്തം പാര്‍ട്ടിയുടെ നിലപാടുകള്‍ക്കുള്ള കരുത്തായി നേതൃത്വം വിലയിരുത്തി.
കുറ്റിക്കോലില്‍ നിന്നടക്കം പാര്‍ട്ടിയിലേക്ക് വന്നവര്‍ പ്രകടനമായാണ് സമ്മേളന നഗരിയിലെത്തിയത്. സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ ഇസ്മായിലാണ് ഉദ്ഘാടനം ചെയ്തത്. ഇന്ന് പെരുമ്പള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ആരംഭിച്ച പ്രതിനിധി സമ്മേളനം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.Recent News
  ചേരങ്കൈയില്‍ അഞ്ച് വീടുകള്‍ക്ക് ഭീഷണി, തൃക്കണ്ണാട്ടെ 27 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

  ഉപ്പള സ്വദേശി ഖത്തറില്‍ അന്തരിച്ചു

  10 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  കണ്ണാടിപ്പാറയില്‍ ഇ.എം.എസ്. ഭവന് തീവെച്ചു; ക്ലബ്ബ് തകര്‍ത്തു

  ജനാധിപത്യത്തില്‍ വേര്‍തിരിവുകള്‍ പാടില്ല -മന്ത്രി ഇ. ചന്ദ്രശേഖരന്‍

  സുഹ്‌റത്ത് സിതാരയുടെ ഇംഗ്ലീഷ് നോവല്‍ പ്രകാശിതമായി

  ജില്ലാ കോടതിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

  പ്രളയം; സഹായഹസ്തവുമായി സിറ്റിഗോള്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ദുരന്ത ഭൂമിയിലേക്ക്

  കൈക്കമ്പയില്‍ വാടക വീടിന്റെ ഓട് നീക്കി എട്ട് പവന്‍ സ്വര്‍ണ്ണാഭരണവും പണവും കവര്‍ന്നു

  കുന്നുംകൈയില്‍ മലയുടെ ഒരുഭാഗം ഇടിഞ്ഞു; ഗതാഗത തടസ്സം നീക്കി

  അബൂബക്കര്‍ സിദ്ദീഖിനെ കൊലപ്പെടുത്താനുപയോഗിച്ച കത്തി ഉത്സവപറമ്പില്‍ നിന്ന് വാങ്ങിയതാണെന്ന് മൊഴി

  കാറിടിച്ച് വൈദ്യുതി തൂണ്‍ തകര്‍ന്നു; ദുരന്തമൊഴിവായത് ഭാഗ്യം കൊണ്ട്

  'എര്‍ത്ത് ടു നെപ്റ്റിയൂണ്‍': ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ഇംഗ്ലീഷ് നോവല്‍ നാളെ പ്രകാശിതമാവുന്നു

  സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തില്‍ ദിനേശ് ഇന്‍സൈറ്റിന് ഒന്നാംസ്ഥാനം

  കാഞ്ഞങ്ങാട്ട് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 105 പവന്‍ കവര്‍ന്ന കേസില്‍ അന്വേഷണം ഊര്‍ജ്ജിതം