updated on:2018-02-12 06:19 PM
ചെര്‍ക്കളം മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍, സി.ടി. വീണ്ടും വൈസ് പ്രസിഡണ്ട്

www.utharadesam.com 2018-02-12 06:19 PM,
ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവേശത്തില്‍

കാസര്‍കോട്: ദീര്‍ഘകാലം മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയെ നയിച്ച ചെര്‍ക്കളം അബ്ദുല്ലക്ക് പുതിയ ദൗത്യം. ഇന്നലെ കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ചെര്‍ക്കളം അബ്ദുല്ലയെ സംസ്ഥാന ട്രഷററായി തിരഞ്ഞെടുത്തു. കാസര്‍കോട് ജില്ലയില്‍ നിന്ന് നേരത്തെ ഹമീദലി ഷംനാടും ഈ പദവി വഹിച്ചിരുന്നു. സി.ടി. അഹമ്മദലിയെ രണ്ടാമതും മുസ്ലിംലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു.
ഇത്തവണ മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ചെര്‍ക്കളം മാറി നില്‍ക്കുകയായിരുന്നു. അദ്ദേഹം സംസ്ഥാനത്തെ ഏതെങ്കിലും പ്രധാന ഭാരവാഹിത്വം കാത്തിരിപ്പുണ്ടാകുമെന്ന് അന്നു തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കണക്കു കൂട്ടിയിരുന്നു. ഇന്നലെ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ ചെര്‍ക്കളത്തിന് പ്രധാന ഭാരവാഹിത്വം തന്നെ ഏല്‍പിച്ച് പാര്‍ട്ടി പ്രവര്‍ത്തകരുടെ സന്തോഷം ഇരട്ടിയാക്കി.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടും കെ.പി.എ മജീദ് ജനറല്‍ സെക്രട്ടറിയുമായുള്ള 27 അംഗ കമ്മിറ്റിയാണ് ഇന്നലെ കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടത്.
സി.ടി. വീണ്ടും വൈസ് പ്രസിഡണ്ടാകുമെന്ന കണക്കുകൂട്ടല്‍ തെറ്റിയില്ല. ചെര്‍ക്കളവും സി.ടി.യും സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടത് ജില്ലയിലെ ലീഗ് പ്രവര്‍ത്തകരെ ആവേശത്തിലാക്കി.Recent News
  സമാന്തര ലോട്ടറി വില്‍പ്പന; കാഞ്ഞങ്ങാട് സ്വദേശി പിടിയില്‍

  ഭര്‍ത്താവിന്റെ 5ലക്ഷം രൂപയുമായി കാമുകനൊപ്പം മുങ്ങിയ യുവതിയെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചു

  ജില്ലയുടെ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കണം -എസ്.എഫ്.ഐ

  ഫ്രിഡ്ജില്‍ നിന്ന് തീ പടര്‍ന്ന് അടുക്കള കത്തിനശിച്ചു

  ടൂറിസ്റ്റ് ബസില്‍ നിന്ന് മോഷ്ടിച്ച സാധന സാമഗ്രികളുമായി ഓട്ടോയില്‍ കറങ്ങുകയായിരുന്ന മൂന്നുപേര്‍ അറസ്റ്റില്‍

  കുഴല്‍ കിണര്‍ ലോറി മറിഞ്ഞ് എട്ടുപേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

  യുവതി അസുഖത്തെ തുടര്‍ന്ന് മരിച്ചു

  വ്യവസായം തുടങ്ങാന്‍ ഇനി കാലതാമസം വേണ്ട -മന്ത്രി എ.സി. മൊയ്തീന്‍

  യാത്രക്കിടെ പുത്തന്‍ സ്‌കൂട്ടറിന്റെ ടയര്‍ ഇളകി

  പൈപ്പ് മാറ്റിസ്ഥാപിക്കാന്‍ എടുത്ത കുഴി മൂടിയില്ല; യാത്രക്കാര്‍ക്ക് ദുരിതം

  പനിപ്പേടിയില്‍ കാസര്‍കോട്; 21 പേര്‍ക്ക് ഡെങ്കിപ്പനി, ഒരാള്‍ക്ക് മലേറിയ

  നെല്ലിക്കുന്നില്‍ ക്ലബ്ബിന് നേരെ തീവെപ്പ്

  മുംബൈയിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ വിദ്യാര്‍ത്ഥി റിമാണ്ടില്‍; മൂന്നുപേരെ തിരയുന്നു

  വൊര്‍ക്കാടിയിലെ വിദ്യാര്‍ത്ഥിയുടെ മരണം വീണ് പരിക്കേറ്റത് മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  പൊതുസ്ഥലത്ത് അടികൂടിയ സംഘം പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി; നാലുപേര്‍ അറസ്റ്റില്‍