updated on:2018-02-12 06:41 PM
ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു; വീണ് യാത്രക്കാരിക്ക് പരിക്ക്

www.utharadesam.com 2018-02-12 06:41 PM,
ബോവിക്കാനം: ഇറങ്ങുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസ് മുന്നേട്ടെടുത്തു. തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്കേറ്റു. കാട്ടുകുക്കെ പുതിയ കണ്ടത്തെ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ബീഫാത്തിമ(37)ക്കാണ് പരിക്കേറ്റത്. കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് ബോവിക്കാനത്താണ് അപകടം. സുള്ള്യയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരിയായിരുന്നു ബീഫാത്തിമ. ബോവിക്കാനം സ്റ്റോപ്പില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. അതിനിടെയാണ് ബീഫാത്തിമ ബസില്‍ നിന്ന് വീണത്. ബസ് ഡ്രൈവര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു.



Recent News
  സമാന്തര ലോട്ടറി വില്‍പ്പന; കാഞ്ഞങ്ങാട് സ്വദേശി പിടിയില്‍

  ഭര്‍ത്താവിന്റെ 5ലക്ഷം രൂപയുമായി കാമുകനൊപ്പം മുങ്ങിയ യുവതിയെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചു

  ജില്ലയുടെ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കണം -എസ്.എഫ്.ഐ

  ഫ്രിഡ്ജില്‍ നിന്ന് തീ പടര്‍ന്ന് അടുക്കള കത്തിനശിച്ചു

  ടൂറിസ്റ്റ് ബസില്‍ നിന്ന് മോഷ്ടിച്ച സാധന സാമഗ്രികളുമായി ഓട്ടോയില്‍ കറങ്ങുകയായിരുന്ന മൂന്നുപേര്‍ അറസ്റ്റില്‍

  കുഴല്‍ കിണര്‍ ലോറി മറിഞ്ഞ് എട്ടുപേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

  യുവതി അസുഖത്തെ തുടര്‍ന്ന് മരിച്ചു

  വ്യവസായം തുടങ്ങാന്‍ ഇനി കാലതാമസം വേണ്ട -മന്ത്രി എ.സി. മൊയ്തീന്‍

  യാത്രക്കിടെ പുത്തന്‍ സ്‌കൂട്ടറിന്റെ ടയര്‍ ഇളകി

  പൈപ്പ് മാറ്റിസ്ഥാപിക്കാന്‍ എടുത്ത കുഴി മൂടിയില്ല; യാത്രക്കാര്‍ക്ക് ദുരിതം

  പനിപ്പേടിയില്‍ കാസര്‍കോട്; 21 പേര്‍ക്ക് ഡെങ്കിപ്പനി, ഒരാള്‍ക്ക് മലേറിയ

  നെല്ലിക്കുന്നില്‍ ക്ലബ്ബിന് നേരെ തീവെപ്പ്

  മുംബൈയിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ വിദ്യാര്‍ത്ഥി റിമാണ്ടില്‍; മൂന്നുപേരെ തിരയുന്നു

  വൊര്‍ക്കാടിയിലെ വിദ്യാര്‍ത്ഥിയുടെ മരണം വീണ് പരിക്കേറ്റത് മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  പൊതുസ്ഥലത്ത് അടികൂടിയ സംഘം പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി; നാലുപേര്‍ അറസ്റ്റില്‍