updated on:2018-02-13 07:23 PM
പെരിയയിലെ സുബൈദ കൊലക്കേസിലെ നാലാംപ്രതി കോടതിയില്‍ കീഴടങ്ങി

www.utharadesam.com 2018-02-13 07:23 PM,
കാസര്‍കോട്: ആയംപാറ ചെക്കിപ്പള്ളത്തെ സുബൈദ(60)യെ കൊന്ന കേസിലെ നാലാം പ്രതി മാന്യയിലെ ഹര്‍ഷാദ് (30) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) മുമ്പാകെ ഇന്നലെ ഉച്ചയ്ക്ക് കീഴടങ്ങി. ഹര്‍ഷാദിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. അഭിഭാഷകന്‍ മുഖേനയാണ് ഹര്‍ഷാദ് കോടതിയില്‍ കീഴടങ്ങിയത്. എന്നാല്‍ പൊലീസ് വ്യക്തമായ പ്രതിപട്ടിക കോടതിയില്‍ സമര്‍പ്പിച്ചിരുന്നില്ല. ആദ്യം രണ്ടുപേരെ അറസ്റ്റ് ചെയ്തപ്പോള്‍ നാലാംപ്രതിയായി ഒരു ഹര്‍ഷാദിന്റെ പേര് മാത്രമേ അതിലുള്ളു. പൊലീസ് പറയുംപ്രകാരം കേസിലെ നാലാം പ്രതിയാണ്് ഹര്‍ഷാദെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. സി.ഡി ഫയല്‍ ഹാജരാക്കാന്‍ കോടതി അന്വേഷണോദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ മറ്റു പ്രതികളായ പട്‌ള കുഞ്ചാര്‍ കോട്ടക്കണ്ണി നസ്രീന മന്‍സിലില്‍ കെ.എം അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ (26), പട്‌ള കുതിരപ്പാടിയിലെ പി. അബ്ദുല്‍ അസീസ് (23) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരേയും കോടതി തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കിയിരുന്നു. സ്ത്രീകളടക്കം എട്ട് സാക്ഷികളാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തെളിവെടുപ്പിനായി ഇന്നലെ രണ്ടുപേരേയും അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കല്‍ സി.ഐ വിശ്വംഭരന് കോടതി കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. ഇന്ന് രാവിലെ ചെക്കിപ്പള്ളത്തെ സുബൈദയുടെ വീട്ടില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കേസിലെ മുഖ്യപ്രതി സുള്ള്യ അജ്ജാവര ഗുളുംബ ഹൗസിലെ അസീസ് (30) പൊലീസ് വലയിലാണ്. മറ്റൊരു കൊലക്കേസില്‍ കൂടി അസീസിനെ സംശയിക്കുന്നുണ്ട്. രണ്ട് ദിവസത്തിനകം അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞേക്കും.Recent News
  വാട്‌സ് ആപ്പില്‍ വ്യാജ പ്രചരണം നടത്തിയതിന് യുവാവ് അറസ്റ്റില്‍

  കുടകില്‍ മണ്ണിടിച്ചില്‍; കാസര്‍കോട്ടേക്കുള്ള

  വ്യവസായ എസ്റ്റേറ്റില്‍ മരം വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു; ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലായി

  പയസ്വിനി പുഴ കരകവിഞ്ഞൊഴുകി; ജാല്‍സൂര്‍-പരപ്പ പാതയില്‍ വെള്ളം കയറി

  യുവതിയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  ജോലിക്കിടെ ഷോക്കേറ്റ് മരിച്ച ലൈന്‍മാന്റെ മൃതദേഹം വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു

  ദുരിതബാധിതരെ സഹായിക്കാന്‍ വ്യാപാരികളും

  ചേരങ്കൈയില്‍ അഞ്ച് വീടുകള്‍ക്ക് ഭീഷണി, തൃക്കണ്ണാട്ടെ 27 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

  ഉപ്പള സ്വദേശി ഖത്തറില്‍ അന്തരിച്ചു

  10 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  കണ്ണാടിപ്പാറയില്‍ ഇ.എം.എസ്. ഭവന് തീവെച്ചു; ക്ലബ്ബ് തകര്‍ത്തു

  ജനാധിപത്യത്തില്‍ വേര്‍തിരിവുകള്‍ പാടില്ല -മന്ത്രി ഇ. ചന്ദ്രശേഖരന്‍

  സുഹ്‌റത്ത് സിതാരയുടെ ഇംഗ്ലീഷ് നോവല്‍ പ്രകാശിതമായി

  ജില്ലാ കോടതിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

  പ്രളയം; സഹായഹസ്തവുമായി സിറ്റിഗോള്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ദുരന്ത ഭൂമിയിലേക്ക്