updated on:2018-02-13 07:41 PM
ഖാസിയുടെ മരണം: പി.ഡി.പി. നേതാവ് സി.ബി.ഐക്ക് മൊഴി നല്‍കും

www.utharadesam.com 2018-02-13 07:41 PM,
കാസര്‍കോട്: ചെമ്പരിക്ക ഖാസിയായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ നാളെ കൊച്ചിയില്‍ സി.ബി.ഐ. മുമ്പാകെ മൊഴി നല്‍കും. രാവിലെ 11മണിക്ക് കടവന്തറയിലെ സി.ബി.ഐ. ഓഫീസില്‍ ഡി.വൈ.എസ്.പി. ഡാര്‍വിന് മുമ്പാകെയാണ് മൊഴി നല്‍കുക. ഖാസിയുടെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് സംശയിക്കുന്നവരെ സംരക്ഷിച്ച യുവജന നേതാവിനെകുറിച്ച് സി.ബി.ഐ. സംഘത്തിന് വ്യക്തമായ വിവരം കൈമാറുമെന്ന് നിസാര്‍ മേത്തര്‍ പറഞ്ഞു. യുവജന നേതാവ് കാസര്‍കോട് സ്വദേശിയാണെന്നും എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ മാധ്യമങ്ങളുമായി പങ്കുവെക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഖാസിയുടെ മരണത്തിന് ഉത്തരവാദികള്‍ എന്ന് സംശയിക്കുന്നവര്‍ യുവജനനേതാവുമായി നേതാവിന്റെ വീട്ടില്‍ ഒരു ദിവസം വൈകിട്ട് 5മണിമുതല്‍ 7മണി വരെ ചര്‍ച്ച നടത്തിയെന്നും ഇതിന് വ്യക്തമായ തെളിവുണ്ടെന്നും നിസാര്‍ മേത്തര്‍ പറഞ്ഞു. ഖാസി അധിപനായ ട്രസ്റ്റിന്റെ പണം തട്ടിയെടുക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.



Recent News
  സമാന്തര ലോട്ടറി വില്‍പ്പന; കാഞ്ഞങ്ങാട് സ്വദേശി പിടിയില്‍

  ഭര്‍ത്താവിന്റെ 5ലക്ഷം രൂപയുമായി കാമുകനൊപ്പം മുങ്ങിയ യുവതിയെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചു

  ജില്ലയുടെ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കണം -എസ്.എഫ്.ഐ

  ഫ്രിഡ്ജില്‍ നിന്ന് തീ പടര്‍ന്ന് അടുക്കള കത്തിനശിച്ചു

  ടൂറിസ്റ്റ് ബസില്‍ നിന്ന് മോഷ്ടിച്ച സാധന സാമഗ്രികളുമായി ഓട്ടോയില്‍ കറങ്ങുകയായിരുന്ന മൂന്നുപേര്‍ അറസ്റ്റില്‍

  കുഴല്‍ കിണര്‍ ലോറി മറിഞ്ഞ് എട്ടുപേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

  യുവതി അസുഖത്തെ തുടര്‍ന്ന് മരിച്ചു

  വ്യവസായം തുടങ്ങാന്‍ ഇനി കാലതാമസം വേണ്ട -മന്ത്രി എ.സി. മൊയ്തീന്‍

  യാത്രക്കിടെ പുത്തന്‍ സ്‌കൂട്ടറിന്റെ ടയര്‍ ഇളകി

  പൈപ്പ് മാറ്റിസ്ഥാപിക്കാന്‍ എടുത്ത കുഴി മൂടിയില്ല; യാത്രക്കാര്‍ക്ക് ദുരിതം

  പനിപ്പേടിയില്‍ കാസര്‍കോട്; 21 പേര്‍ക്ക് ഡെങ്കിപ്പനി, ഒരാള്‍ക്ക് മലേറിയ

  നെല്ലിക്കുന്നില്‍ ക്ലബ്ബിന് നേരെ തീവെപ്പ്

  മുംബൈയിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ വിദ്യാര്‍ത്ഥി റിമാണ്ടില്‍; മൂന്നുപേരെ തിരയുന്നു

  വൊര്‍ക്കാടിയിലെ വിദ്യാര്‍ത്ഥിയുടെ മരണം വീണ് പരിക്കേറ്റത് മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  പൊതുസ്ഥലത്ത് അടികൂടിയ സംഘം പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി; നാലുപേര്‍ അറസ്റ്റില്‍