updated on:2018-02-13 07:45 PM
ബസിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

www.utharadesam.com 2018-02-13 07:45 PM,
ഉദുമ: സ്വകാര്യ ബസിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. കോട്ടിക്കുളത്തെ മുഹമ്മദ് (65) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെ തൃക്കണ്ണാട് കെ.എസ്.ടി.പി പാതയിലാണ് അപകടം. കാഞ്ഞങ്ങാട് നിന്ന് കളനാട് ഭാഗത്തേക്ക് വരികയായിരുന്ന കൗസര്‍ ബസ് മുഹമ്മദ് സഞ്ചരിച്ച സൈക്കിളിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. തലയിടിച്ച് റോഡില്‍ വീണ മുഹമ്മദിനെ ഉദുമയിലെ സ്വകാര്യാആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മംഗളൂരു ബി.സി. റോഡില്‍ നിന്ന് കോട്ടിക്കുളത്തേക്ക് വര്‍ഷങ്ങള്‍ മുമ്പെ ജോലി തേടിയെത്തിയ ഇദ്ദേഹം ചെറു ഇലക്ട്രോണിക് സാധനങ്ങള്‍, സ്‌പ്രേ തുടങ്ങിയവ സൈക്കിളില്‍ കൊണ്ടുപോയി തീരപ്രദേശത്ത് വില്‍പ്പന നടത്തിയിരുന്നു.
ഭാര്യ: ബീവി (കോട്ടിക്കുളം). മക്കള്‍: ഖാദര്‍(ദുബായ്), ലത്തീഫ്, ഷബീര്‍ (ദുബായ്), ഷബാന, റംസീന, റിസ്‌വാന. മരുമക്കള്‍: ഷംസീന (തെക്കില്‍), റഹ്മത്ത് (കുമ്പള), റുക്‌സാന (പള്ളിക്കര), അഷ്‌റഫ് (പൊവ്വല്‍,), ആരീഫ് (ചെമനാട്), ഇര്‍ഷാദ് (ഉളിയത്തടുക്ക). ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. മയത്ത് കോട്ടിക്കുളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.



Recent News
  ബേക്കല്‍ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

  ഓഡിറ്റോറിയത്തില്‍ നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ച സ്ത്രീകള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

  ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു; ചിക്കന്‍ സ്റ്റാളിലും കവര്‍ച്ചാശ്രമം

  കേരളത്തിന്റെ ചരിത്ര നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികച്ച കീപ്പിങ്ങ്

  വധശ്രമക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍

  തേങ്ങ മോഷണക്കേസില്‍ പ്രതിക്ക് ഒരുവര്‍ഷം തടവ്

  കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്

  എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്

  ഗ്യാരേജ് ഉടമയെ മര്‍ദ്ദിച്ചതായി പരാതി

  കാസര്‍കോട് സ്വദേശികള്‍ കടത്തിയ 27 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  പെട്രോള്‍ പമ്പില്‍ നിന്ന് കവര്‍ന്ന അലമാര തടയണയില്‍ ഉപേക്ഷിച്ച നിലയില്‍

  ഭാസ്‌കരന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് നിഗമനം

  ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ച മണല്‍ പിടിച്ചു

  ഗോവന്‍ നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബൈക്കില്‍ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി ഷിറിയ സ്വദേശി അറസ്റ്റില്‍